For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ഗര്‍ഭം ആരോഗ്യകരമോ??

By Super
|

ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് ആവശ്യമായത് ഒരു അടിസ്ഥാന കാര്യമാണ് - ആരോഗ്യവതിയായ സ്ത്രീ. സാധാരണവും ആരോഗ്യകരവുമായ ഭക്ഷണം, നിയന്ത്രിതവും പോഷകപ്രദവുമായ ഭക്ഷണക്രമം, പതിവായ വ്യായാമം എന്നിവയെല്ലാം പ്രധാനപ്പെട്ടവയാണ്.

എന്നാല്‍ ഇവയില്‍ നിന്ന് വേറിട്ട് പ്രമേഹം, ആസ്ത്മ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യരുത്. ആരോഗ്യകരമായ ഗര്‍ഭത്തിന്‍റെ ഏഴ് ലക്ഷണങ്ങള്‍ മനസിലാക്കുക.

സാധാരണ നിലയിലുള്ള രക്തസമ്മര്‍ദ്ദവും പഞ്ചസാരയും

സാധാരണ നിലയിലുള്ള രക്തസമ്മര്‍ദ്ദവും പഞ്ചസാരയും

ആരോഗ്യകരമായ ഗര്‍ഭത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങളാണ് ഇവ. രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും ഗര്‍ഭധാരണത്തിന് തീരുമാനിക്കുന്നത് മുതല്‍ നിരീക്ഷിക്കണം.

ഗര്‍ഭപാത്രവും പ്ലാസെന്‍റയും

ഗര്‍ഭപാത്രവും പ്ലാസെന്‍റയും

ഗര്‍ഭപാത്രത്തിലെയും, പ്ലാസെന്‍റയിലെയും തകരാറുകള്‍ ചിലപ്പോള്‍ ഗര്‍ഭം അലസുന്നതിന് കാരണമാകും. പ്രസവം വരെ ഭ്രൂണത്തെ ഗര്‍ഭപാത്രത്തിനുള്ളില്‍ നിലനിര്‍ത്തുന്നതിന് അമ്മയുടെ ഗര്‍ഭപാത്രവും പ്ലാസെന്‍റയും ആരോഗ്യമുള്ളതായിരിക്കണം. പ്ലാസെന്‍റ ഗര്‍ഭാശയഭിത്തിയില്‍ നന്നായി പിടിച്ചിരിക്കണം. കാരണം ഇത് വേര്‍പെടുന്നത് അല്ലെങ്കില്‍ തലകീഴാകുന്നത് ഗര്‍ഭം അലസാന്‍ കാരണമാകും.

ഭ്രൂണത്തിന്‍റെ വളര്‍ച്ച

ഭ്രൂണത്തിന്‍റെ വളര്‍ച്ച

ഭ്രൂണത്തിന്‍റെ വളര്‍ച്ചയുടെ നിരക്ക് പ്രകാരം കുട്ടിയുടെ വളര്‍ച്ച കണക്കാക്കാം. അത് ഗര്‍ഭിണിയുടെ ആരോഗ്യം വഴിയും സാധ്യമാണ്. അള്‍ട്രാ സൗണ്ട് പരിശോധയിലോ, ഗര്‍ഭിണിയുടെ ഭാരം നോക്കിയോ ഇത് മനസിലാക്കാം. ഭ്രൂണത്തിന്‍റെ വളര്‍ച്ചയില്ലായ്മ ഗര്‍ഭപാത്രത്തിലെ ഓക്സിജന്‍റെ കൂറവ് മൂലമാകാം. ഇത് പ്ലാസെന്‍റ വേര്‍പെട്ട് പോകുന്നതിനും കാരണമാകും.

ഭാരം വര്‍ദ്ധിക്കല്‍

ഭാരം വര്‍ദ്ധിക്കല്‍

ഗര്‍ഭകാലത്ത് 13 മുതല്‍ 15 കിലോ ഭാരം കൂടുന്നത് ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്നതാണ്. പ്രത്യേകിച്ച് ഗര്‍ഭധാരണത്തിന് മുമ്പ് ഗര്‍ഭിണി ആരോഗ്യകരമായ ഭാരം നിലനിര്‍ത്തിയിരുന്നെങ്കില്‍. എന്നിരുന്നാലും സ്ത്രീ ഇതിനകം അമിത ഭാരമുള്ളവളാണെങ്കില്‍ ഡോക്ടര്‍മാര്‍ കുറഞ്ഞ ശരീരഭാരം വര്‍ദ്ധിപ്പിക്കലിനേ ഉപദേശിക്കൂ.

ഹോര്‍മോണ്‍ നില

ഹോര്‍മോണ്‍ നില

ഗര്‍ഭത്തിന്‍റെ ആരോഗ്യം സൂചിപ്പിക്കുന്ന രണ്ട് ഹോര്‍മോണുകളാണ് ഈസ്ട്രജനും പ്രോജെസ്റ്റീറോണും. ഒരു ഗര്‍ഭിണി 400 മില്ലി ഗ്രാം പ്രോജെസ്റ്റീറോണ്‍ ഉത്പാദിപ്പിക്കുമ്പോള്‍ ആരോഗ്യമുള്ള, ഗര്‍ഭിണി അല്ലാത്ത സ്ത്രീയില്‍ ഇത് 20 മില്ലിഗ്രാമിനടുത്താണ്. ഈ ഹോര്‍മോണുകളാണ് ഗര്‍ഭധാരണത്തിനുള്ള എന്‍ഡോമെട്രിയം സ്ഥാപിക്കുന്നത്. ഇക്കാരണത്താലാണ് ആര്‍ത്തവവും ഗര്‍ഭപാത്രത്തിന്‍റെ സങ്കോചവും തടയപ്പെടുന്നത്.

വയറിന്‍റെ വളര്‍ച്ച

വയറിന്‍റെ വളര്‍ച്ച

കുഞ്ഞിന്‍റെ വളര്‍ച്ച ആരോഗ്യകരമായ തോതിലാണെന്ന് ഉറപ്പാക്കുന്നതിന് ഡോക്ടര്‍ പതിവായി അമ്മയുടെ വയറിന്‍റെ അളവ് കണക്കാക്കും.

ഭ്രൂണത്തിന്‍റെ ചലനം

ഭ്രൂണത്തിന്‍റെ ചലനം

ഗര്‍ഭധാരണം എത്രത്തോളം ആരോഗ്യകരമാണെന്ന് മനസിലാക്കുന്നതിന് ഡോക്ടര്‍മാര്‍ ഭ്രൂണത്തിന്‍റെ ചലനങ്ങള്‍ വിലയിരുത്തും. ഗര്‍ഭത്തിന്‍റെ ആറ്-പത്ത് ആഴ്ചകള്‍‌ക്കിടയില്‍ അമ്മയ്ക്ക് ഭ്രൂണത്തിന്‍റെ ചലനം തിരിച്ചറിയാനാവും. ഈ ചലനങ്ങള്‍ കുഞ്ഞിന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കുന്നുണ്ടെന്നും കുഴപ്പമില്ലാതിരിക്കുന്നുവെന്നും മനസിലാക്കാന്‍ സഹായിക്കും.

Read more about: pregnancy ഗര്‍ഭം
English summary

Top 7 Signs Of A Healthy Pregnancy

Here are some of the top signs of a healthy pregnancy. Read more to know about,
X
Desktop Bottom Promotion