ഗര്‍ഭകാലത്ത്‌ സൂപ്പര്‍ ഫുഡുകള്‍

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത്‌ പോഷകഗുണമുള്ള ആഹാരങ്ങള്‍ കഴിയ്‌ക്കേണ്ടത്‌ വളരെ പ്രധാനം. അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെയും ആരോഗ്യത്തിന്‌ ഇത്‌ വളരെ പ്രധാനമാണ്‌.

ഗര്‍ഭിണികള്‍ കഴിയ്‌ക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്‌. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന്‌ ചേര്‍ന്നത്‌.

സൂപ്പര്‍ ഫുഡെന്നു വേണമെങ്കില്‍ പറയാം. ഇത്തരം ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നറിയൂ,

കിഡ്‌നി ബീന്‍സ്

കിഡ്‌നി ബീന്‍സ്

കുഞ്ഞിനും അമ്മക്കും രക്തമുണ്ടാകാന്‍ കിഡ്‌നി ബീന്‍സ് നല്ലതാണ്. ഇതില്‍ ഫൈബര്‍, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയും ഈ ഗുണം നല്‍കും.

ബ്രൊക്കോളി

ബ്രൊക്കോളി

മാംസം കഴിക്കാത്തവര്‍ക്ക് ബ്രൊക്കോളി തെരഞ്ഞെടുക്കാം. ഇതില്‍ വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബിയുടെ കുറവ് കുഞ്ഞുങ്ങളില്‍ സ്‌പൈന ബിഫിഡ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും.

മുട്ട

മുട്ട

വൈറ്റമിന്‍ ഡി, പ്രോട്ടീന്‍, കാല്‍സ്യം എന്നിവ അടങ്ങിയ മുട്ടയും ഗര്‍ഭിണികള്‍ കഴിച്ചിരിക്കേണ്ട ഒരു സമീകൃതാഹാരമാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഗര്‍ഭകാലത്ത് ആരോഗ്യകരമായ കൊഴുപ്പ് ആവശ്യമാണ്. വൈറ്റമിന്‍ ഇ, മോണോസാച്വറേറ്റഡ് ഫാറ്റ് എന്നിവയടങ്ങിയ ഒലീവ് ഓയില്‍ ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് നല്ലതാണ്.

തക്കാളി

തക്കാളി

കാല്‍വേദനയും കാലില്‍ നീരും ഗര്‍ഭിണികളില്‍ സാധാരണമാണ്. തക്കാളി കഴിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കും.

പാലും പാലുല്‍പന്നങ്ങളും

പാലും പാലുല്‍പന്നങ്ങളും

ഗര്‍ഭിണികള്‍ പാലും പാലുല്‍പന്നങ്ങളും കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കാല്‍സ്യവും മറ്റ് ധാരാളം പോഷകങ്ങളും ലഭിക്കാന്‍ സഹായിക്കും. കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് പാല്‍ വളരെ അത്യാവശ്യമാണ്.

ചിക്കന്‍ ബ്രെസ്റ്റ്

ചിക്കന്‍ ബ്രെസ്റ്റ്

ചിക്കന്‍ ബ്രെസ്റ്റ് ഗര്‍ഭിണികള്‍ കഴിക്കേണ്ട മറ്റൊരു ഭക്ഷണമാണ്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പാകട്ടെ, കുറവും. കുഞ്ഞിനും അമ്മയ്ക്കും മസിലുകള്‍ ബലമുള്ളതാകാന്‍ ഇത് നല്ലതാണ്.

ഓട്‌സ്

ഓട്‌സ്

ഫൈബറും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയ ഓട്‌സ് നല്ലൊരു ഭക്ഷണമാണ്. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പും അകറ്റാന്‍ ഇത് നല്ലതാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരം കഴിക്കാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ മധുരക്കിഴങ്ങ് കഴിയ്ക്കാം. ഇതില്‍ ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

Read more about: pregnancy ഗര്‍ഭം
English summary

Super Foods For Pregnant Woman

Here are some of the superfoods that pregnant woman supposed to eat. Read more to know about,
Story first published: Thursday, April 30, 2015, 21:11 [IST]