ഗര്‍ഭം ആഘോഷിക്കുമ്പോള്‍.....

Posted By: Super
Subscribe to Boldsky

മിക്ക സ്ത്രീകളെ സംബന്ധിച്ചും ഒരു സ്വപ്ന സാക്ഷാത്കാരമാണ് ഗര്‍ഭധാരണം. ഒരു പെണ്‍കുട്ടി ഒരു സ്ത്രീയായി മാറുന്ന അവസരമാണിത്. അമ്മയാകാന്‍ പോകുന്ന സ്ത്രീക്ക് മാത്രമല്ല കുടുംബത്തിന്‍റെ മുഴുവന്‍ ആഘോഷവേളയാണിത്.

പലതരം ആചാരങ്ങളോടെ ലോകമെങ്ങുമുള്ള സ്ത്രീകള്‍ മാതൃത്വത്തിലേക്കുള്ള ഈ യാത്രയെ ആഘോഷിക്കുന്നു. പാരമ്പര്യം മാത്രമല്ല, അമ്മയാകാന്‍ പോകുന്ന സ്ത്രീയോടുള്ള സ്നേഹവും പിന്തുണയും കാണിക്കാനുള്ള അവസരം കൂടിയാണിത്. ലോകമെങ്ങുമുള്ള ആളുകള്‍ ഗര്‍ഭധാരണത്തെ ആഘോഷമാക്കുന്നതെങ്ങനെയെന്ന് നോക്കാം.

Pregnancy

1. ഇന്ത്യ - ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളെയും അടയാളപ്പെടുത്തുന്നതാണ് ഇന്ത്യയിലെ ആചാരങ്ങള്‍. ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനെച്ചൊല്ലിയുള്ള അനേകം ആചാരങ്ങളിലൂടെ ഇന്ത്യയിലെ സ്ത്രീകള്‍ കടന്ന് പോകുന്നതില്‍ അത്ഭുതമില്ല.

വടക്കേ ഇന്ത്യയില്‍ 'ഗോഥ് ഭാരായ്' എന്നൊരു ചടങ്ങുണ്ട്. രസകരമായ കളികളും, ആകര്‍ഷകമായ ഭക്ഷണങ്ങളും, സമ്മാനങ്ങളും നല്കപ്പെടുന്ന അവസരമാണിത്. മഹാരാഷ്ട്രയില്‍ ഗര്‍ഭധാരണത്തെ ആഘോഷമാക്കുന്ന 'ദോഹാല്‍ജെവാന്‍" എന്ന ചടങ്ങുണ്ട്.

വെസ്റ്റ് ബംഗാളില്‍ ഗര്‍ഭിണിക്ക് സമ്മാനങ്ങള്‍ നല്കുന്ന ചടങ്ങാണ് "ശാദ്". ശാദ് എന്ന വാക്കിന് "ആഗ്രഹം" അല്ലെങ്കില്‍ "ആകാംഷ" എന്നാണര്‍ത്ഥം. ഗര്‍ഭിണി കഴിക്കാനാഗ്രഹിക്കുന്ന ഭക്ഷണങ്ങള്‍ തയ്യാറാക്കി നല്കുന്ന ആചാരമാണിത്.

ദക്ഷിണേന്ത്യയില്‍ ഒട്ടനേകം ചടങ്ങുകള്‍ നടത്തപ്പെടുന്നു. സീമന്തം, പുളികുടി, വളൈകാപ്പ് എന്നിവയൊക്കെ അവയുടെ പേരുകളാണ്. ഗര്‍ഭത്തിന്‍റെ അഞ്ച്, ആറ്, ഏഴ് മാസങ്ങളിലാണ് ഇത് നടത്തുന്നത്.

ഈ ആചാരങ്ങളിലെല്ലാം ഗര്‍ഭിണിയായ സ്ത്രീയെ പരമ്പരാഗതമായ വസ്ത്രങ്ങള്‍ അണിയിക്കുകയും സമ്മാനങ്ങള്‍ കൊണ്ട് മൂടുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഗര്‍ഭിണി വളകള്‍‌ ധരിക്കുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വരുകയും അമ്മക്ക് ആശംസകള്‍ നേരുകയും കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

2. ചൈന - ചൈനയില്‍ ഗര്‍ഭിണിയായ സ്ത്രീയും കുടുംബാംഗങ്ങളും ചൈനീസ് ദേവതയായ ബോധിസത്വ ഗുവാന്‍ യിനോടും(ദയയുടെ ദേവത), ജിന്‍ ഹുവാ ഫു റെനോടും(ലേഡി ഗോള്‍ഡന്‍ ഫ്ലവര്‍) പ്രാര്‍ത്ഥിക്കുന്നു. ഈ പ്രാര്‍ത്ഥന കുഞ്ഞിന്‍റെയും അമ്മയുടെയും സംരക്ഷണത്തിന് വേണ്ടിയാണ്.

3. ബ്രസീല്‍ - 'ചാ ദെ ബെബെ'(ബേബി ടീ) ബ്രസീലില്‍ ഗര്‍ഭകാലത്ത് നടത്തുന്ന ആഘോഷമാണ്. സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ഈ ചടങ്ങില്‍ ഗര്‍ഭിണിയായ സ്ത്രീകളെ സമ്മാനങ്ങളും വലിയ സദ്യയും നല്കി സന്തോഷിപ്പിക്കുന്നു.

4. ഇറാന്‍ - കുഞ്ഞ് ജനിക്കുന്നതിന് മൂന്ന് മാസം മുമ്പ് നടത്തുന്ന "സിസ്മൂണി" പാര്‍ട്ടി കുടംബത്തില്‍ നടത്തുന്ന ഒരു ആചാരമാണ്. ഗര്‍ഭിണിയായ സ്ത്രീയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിറക്കാനിരിക്കുന്ന കുഞ്ഞിന് സമ്മാനങ്ങള്‍ നല്കുകയും ചില തമാശകളിലേര്‍പ്പെടുകയും ചെയ്യുന്നു.

5. സൗത്ത് ആഫ്രിക്ക - ഗര്‍ഭിണികള്‍ക്ക് സമ്മാനം നല്കുന്ന സൗത്ത് ആഫ്രിക്കയിലെ ചടങ്ങാണ് "സ്റ്റോര്‍‌ക്ക് പാര്‍ട്ടി". സ്ത്രീ ആറ് മാസം ഗര്‍ഭിണിയായിരിക്കുമ്പോളാണ് ഇത് നടത്തുന്നത്. സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന സ്റ്റോര്‍ക്ക് പാര്‍ട്ടികള്‍ സമ്മാനങ്ങളും, തമാശകളും കളികളും നിറഞ്ഞതാണ്.

6. യൂറോപ്പും അമേരിക്കയും - പാശ്ചാത്യ രാജ്യങ്ങളിലെ ഒരു പ്രധാന ചടങ്ങാണ് ബേബി ഷവര്‍. പിറക്കാന്‍ പോകുന്ന കുഞ്ഞിനും അമ്മയ്ക്കും അതിഥികള്‍ സമ്മാനങ്ങള്‍ നല്കുന്നു. അമ്മയാകുന്ന സ്ത്രീക്ക് സര്‍പ്രൈസ് നല്കാനായാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ബേബി ഷവര്‍ സംഘടിപ്പിക്കുന്നത്. നവജാത ശിശുവിന് ആവശ്യമായ എല്ലാം ലഭ്യമാക്കാനുള്ള അവസരമാണ് ഇത്. മാതാപിതാക്കളുടെ സാമ്പത്തികഭാരം കുറയ്ക്കാനുള്ള ഒരു മാര്‍ഗ്ഗമാണിത്. ഗര്‍ഭവും തൈരും തമ്മില്‍.....

Read more about: pregnancy ഗര്‍ഭം
English summary

Fun Family Rituals To Celebrate Pregnancy

women. It is the time when a girl truly becomes a woman. It is a time for celebration, not just for you but also for your entire family.