ഗര്‍ഭം ഉറക്കം കെടുത്താതിരിയ്ക്കാന്‍

Posted By:
Subscribe to Boldsky

ഗര്‍ഭിണികള്‍ക്ക് പല അസ്വസ്ഥതകളും ഉണ്ടാകുന്നത് സ്വാഭാവികം. പ്രസവസമയം അടുക്കുന്തോറും പലര്‍ക്കും അസ്വസ്ഥതകള്‍ അധികരിയ്ക്കുകയും ചെയ്യും.

പലപ്പോഴും ഗര്‍ഭകാലത്ത് ശരിയായി ഉറങ്ങാന്‍ കഴിയാത്തത് പല ഗര്‍ഭിണികള്‍ക്കും ഉള്ള പ്രശ്‌നമാണ്. വയര്‍ കൂടുതല്‍ വലുതാകുന്തോറും ഈ അസ്വസ്ഥത അധികരിയ്ക്കുകയും ചെയ്യും. മാത്രമല്ല, കിടക്കുമ്പോള്‍ കുഞ്ഞിന്റെ സുരക്ഷ കൂടി കണക്കിലെടുത്ത് കിടക്കുകയും വേണം.

ഗര്‍ഭകാലത്ത് വര്‍ജ്ജിക്കേണ്ട ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് നല്ലപോലെ ഉറങ്ങാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

സുഖകരമായ പൊസിഷനില്‍

സുഖകരമായ പൊസിഷനില്‍

നിങ്ങള്‍ക്ക് സുഖകരമായ പൊസിഷനില്‍ കിടക്കാന്‍ ശ്രമിയ്ക്കുക. എന്നാല്‍ ഇത് കുഞ്ഞിനേയും കൂടി കണക്കിലെടുത്തു കൊണ്ടായിരിയ്ക്കണം.

മൂത്രശങ്ക

മൂത്രശങ്ക

മൂത്രശങ്ക നല്ല ഉറക്കത്തിന് തടസം നില്‍ക്കും. കിടക്കും മുന്‍പ് മൂത്രമൊഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

കൃത്യ സമയത്ത്

കൃത്യ സമയത്ത്

കൃത്യ സമയത്ത് കിടക്കുവാനും എഴുന്നേല്‍ക്കുവാനും ശ്രദ്ധിയ്ക്കുക. ഇത് നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.

ഉച്ചയുറക്കം

ഉച്ചയുറക്കം

ഉച്ചയുറക്കം ഒഴിവാക്കുക. ഇത് ശരിയായ ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും.

തലയിണയുടെ സപ്പോര്‍ട്ട്

തലയിണയുടെ സപ്പോര്‍ട്ട്

കിടക്കാന്‍ നേരം തലയിണയുടെ സപ്പോര്‍ട്ട് സുഖകരമായി ഉറങ്ങാന്‍ സഹായിക്കും. പ്രത്യേകിച്ച് വയറിനോ കാലിനോ താങ്ങു നല്‍കാം.

കാപ്പി, കഫീന്‍

കാപ്പി, കഫീന്‍

കാപ്പി, കഫീന്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കുക. ഇവ ഉറക്കം കളയുന്നവയാണ്.

അത്താഴം

അത്താഴം

അത്താഴം ലഘുവായി കഴിയ്ക്കുക. അതേ സമയം ആരോഗ്യപ്രദമായിരിയ്ക്കുകയും വേണം. വയര്‍ നിറയെ കഴിച്ചാല്‍ ദഹനപ്രശ്‌നങ്ങളുണ്ടാകും. ഇത് ഉറക്കം തടസപ്പെടുത്തുകയും ചെയ്യും.

Read more about: pregnancy ഗര്‍ഭം
English summary

Tips To Sleep During Pregnancy

There are certain tips to sleep during pregnancy. Know about these steps,
Story first published: Monday, May 5, 2014, 14:44 [IST]