ഗര്‍ഭിണിയാകാനും തയ്യാറെടുപ്പ്

Posted By:
Subscribe to Boldsky

ഗര്‍ഭധാരണവും പ്രസവവുമെല്ലാം സ്ത്രീ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളാണെന്നു പറയാം. സന്തോഷം നല്‍കുന്ന സന്ദര്‍ഭമാണെങ്കിലും പ്രശ്‌നങ്ങളും അപകടസാധ്യതയുമെല്ലാം പൂര്‍ണമായി തള്ളിക്കളയാനുമാവില്ല.

ഗര്‍ഭകാലത്ത് പല കരുതലുകളും ആവശ്യമാണ്. ഗര്‍ഭം ധരിയ്ക്കാനൊരുങ്ങുന്നതിനും ഇത്തരം കരുതലുകള്‍ വേണം.

ഗര്‍ഭകാലത്തു വരുത്തും തെറ്റുകള്‍

ഗര്‍ഭിണിയാകാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഒരുപോലെ സഹായിക്കും. ഇത്തരം തയ്യാറെടുപ്പുകള്‍ എന്തെല്ലാമെന്നറിയൂ,

മരുന്നുകള്‍

മരുന്നുകള്‍

നിങ്ങള്‍ എന്തെങ്കിലും മരുന്നുകള്‍ ഉപയോഗിച്ചു കൊണ്ടിരിയ്ക്കുന്നുണ്ടെങ്കില്‍ ഇത് ഗര്‍ഭത്തെ ബാധിയ്ക്കുമോയെന്ന കാര്യത്തില്‍ ഡോക്ടറുടെ ഉപദേശം തേടുക. കഴിവതും മരുന്നുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്.

പാരമ്പര്യരോഗങ്ങള്‍

പാരമ്പര്യരോഗങ്ങള്‍

പാരമ്പര്യരോഗങ്ങള്‍ ഉണ്ടെങ്കില്‍ ഇതെക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം തേടാം. പ്രത്യേകിച്ച് പ്രമേഹം പോലുള്ളവ. ഇതിനുള്ള മുന്‍കരുതലുകളെുക്കണം.

അമിതവണ്ണവും തൂക്കക്കുറവും

അമിതവണ്ണവും തൂക്കക്കുറവും

അമിതവണ്ണവും വല്ലാതെയുള്ള തൂക്കക്കുറവും പലപ്പോഴും ഗര്‍ഭകാലത്തും ഗര്‍ഭം ധരിയ്ക്കാനും പ്രശ്‌നങ്ങളുണ്ടാക്കാം. കൃത്യമായ തൂക്കം നില നിര്‍ത്താന്‍ ശ്രദ്ധിയ്ക്കുക.

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം പോലുള്ള ശീലങ്ങള്‍ ഉപേക്ഷിയ്ക്കുന്നതാണ് നല്ലത്. ഇത് കുഞ്ഞിന് ദോഷം വരുത്തും.

ശാരീരിക മാറ്റങ്ങളെക്കുറിച്ച്

ശാരീരിക മാറ്റങ്ങളെക്കുറിച്ച്

ഗര്‍ഭകാലത്തുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ച് പൂര്‍ണബോധ്യം വേണം.

കൗണ്‍സിലിംഗ്

കൗണ്‍സിലിംഗ്

ഗര്‍ഭകാലത്തും പ്രസവശേഷവും ഡിപ്രഷനുണ്ടാകുന്നത് സാധാരണം. ഇതിന് കൗണ്‍സിലിംഗ് നല്ലൊരു പരിഹാരമാണ്. സാധിയ്ക്കുമെങ്കില്‍ കൗണ്‍സിലിംഗ് ലഭ്യമാക്കുക. ഇത് ഗര്‍ഭകാലത്തുണ്ടാകാനിടയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

Read more about: pregnancy, ഗര്‍ഭം
English summary

Tips To Prepare For Pregnancy

Here are 6 ways to prepare yourself for pregnancy. Read on,
Story first published: Wednesday, July 30, 2014, 12:39 [IST]
Please Wait while comments are loading...
Subscribe Newsletter