ഗര്‍ഭകാല ഛര്‍ദ്ദിക്ക്‌ പരിഹാരം

Posted By: Archana V
Subscribe to Boldsky

ഗര്‍ഭ കാലം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലയളവാണ്‌. ഗര്‍ഭം ധരിക്കുന്നതോടെ കുഞ്ഞുണ്ടാകാന്‍ പോകുന്നതിന്റെ സന്തോഷം മനസ്സില്‍ നിറയും. എന്നാല്‍, ഈ സന്തോഷങ്ങള്‍ക്കിടയില്‍ ഗര്‍ഭകാലത്ത്‌ അമ്മമാരെ അസ്വസ്ഥരാക്കുന്ന മറ്റ്‌ ചിലതുണ്ട്‌. ഗര്‍ഭകാല അസ്വാസ്ഥ്യങ്ങളാണ്‌ ഇവ. അതിരാവിലെയുള്ള ഛര്‍ദ്ദിയും മനംപുരട്ടലും ഗര്‍ഭ കാലത്ത്‌ സ്‌ത്രീകളിലേറെ പേരും അനുഭവിക്കുന്ന ഒന്നാണ്‌.

ഛര്‍ദ്ദി ഒരു നല്ല ലക്ഷണമാണ്‌. കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്ക്‌ സഹായിക്കുന്ന ഹോര്‍മോണുകളുടെ അളവ്‌ ഉയര്‍ന്നു എന്നതാണ്‌ ഇത്‌ അര്‍ത്ഥമാക്കുന്നത്‌. ഗര്‍ഭ കാലത്ത്‌ നിങ്ങളുടെ ശരീരം എച്ച്‌സിജി ( ഹ്യൂമന്‍ കോറിയോണിക്‌ ഗൊണാഡോട്രോഫിന്‍) ഹോര്‍മോണ്‍ സ്രവിപ്പിക്കും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്ലാസന്റ നിയന്ത്രിക്കുമ്പോള്‍ എച്‌സിജിയുടെ അളവ്‌ കുറയുകയും ഛര്‍ദ്ദിക്ക്‌ ആശ്വാസം ഉണ്ടാവുകയും ചെയ്യും. ഗര്‍ഭകാലത്ത്‌ 12 മുതല്‍ 14 ആഴ്‌ച വരെയാണ്‌ രാവിലത്തെ ഛര്‍ദ്ദി നീണ്ടു നില്‍ക്കുക. ഈ സമയത്ത്‌ വീണ്ടും വീണ്ടും ഛര്‍ദ്ദിക്കാന്‍ തോന്നും. ഒരു ദിവസം പല പ്രാവശ്യം നിങ്ങള്‍ ഛര്‍ദ്ദിച്ചു എന്നു വരും.

ഗര്‍ഭധാരണവും പല്ലിന്റെ ആരോഗ്യവും തമ്മില്‍

മറ്റ്‌ ഹോര്‍മോണുകളായ ഇസ്‌ട്രോജന്‍, തൈറോക്‌സിന്‍ എന്നിവയും ഗര്‍ഭ കാലത്ത്‌ നിങ്ങളെ ബാധിക്കുകയും ഛര്‍ദ്ദിക്ക്‌ കാരണമാവുകയും ചെയ്യും. രാവിലെ ഉണ്ടാകുന്ന ഛര്‍ദ്ദിയും മനംപുരട്ടലും പ്രതിരോധിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്‌. ശരിയായ വിശ്രമക്കുകയും ഭക്ഷണത്തില്‍ നിന്നും ചിലത്‌ ഒഴിവാക്കുകയും ചെയ്‌താല്‍ ഇത്‌ നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കും.

ഗര്‍ഭകാലത്തെ ഛര്‍ദ്ദി നിയന്ത്രിക്കാനുള്ള വഴികള്‍

വിശ്രമം

വിശ്രമം

ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ നല്ല വിശ്രമം ആവശ്യമാണ്‌. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്‌ ഇതാവശ്യമാണ്‌. പകല്‍ സമയത്തും ഉറങ്ങണം. സൂര്യ രശ്‌മികള്‍ കണ്ണിലടിക്കുന്നത്‌ ഒഴിവാക്കണം. പുറത്തിനും കഴുത്തിനും വിശ്രമം കിട്ടുന്നതിനാവശ്യമായ തലയിണ ഉപയോഗിക്കണം. ഭക്ഷണത്തിന്‌ ശേഷവും രാത്രിയും വിശ്രമിക്കുന്നത്‌ നല്ലതാണ്‌. അധികം സമ്മര്‍ദ്ദം ഉണ്ടാകാതെ നോക്കണം ഇത്‌ ഉറക്കത്തിന്‌ തടസ്സമാകും.

സാവധാനം എഴുനേല്‍ക്കുക

സാവധാനം എഴുനേല്‍ക്കുക

ഉറക്കം ഉണര്‍ന്നാല്‍ പെട്ടന്ന്‌ എഴുന്നേല്‍ക്കുന്ന രീതി ചിലപ്പോള്‍ നിങ്ങള്‍ക്ക്‌ ഉണ്ടായേക്കും. എന്നാല്‍, ഗര്‍ഭകാലത്ത്‌ ഇത്‌ ഒഴിവാക്കുക. ശരീരത്തിന്‌ ചലിക്കാനും എഴുന്നേല്‍ക്കാനും ആവശ്യത്തിന്‌ സമയം നല്‍കുക. മതിയായ പിന്‍താങ്ങലോടെ എഴുന്നേല്‍ക്കുക.നിങ്ങളുടെ ഉള്ളില്‍ ഒരു കുഞ്ഞുണ്ടെന്ന്‌ ഓര്‍ക്കു. ശരീരത്തിന്‌ അധികം ഇളക്കം തട്ടുന്നത്‌ കുഞ്ഞിനെ ബാധിക്കും.

ഭക്ഷണം

ഭക്ഷണം

ഗര്‍ഭകാലത്ത്‌ രാവിലെയുള്ള ഛര്‍ദ്ദി ഇല്ലാതാക്കുന്നതിന്‌ കഫീനടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത്‌ നല്ലതാണ്‌. ആരോഗ്യത്തിന്‌ ഇവ അത്ര നല്ലതല്ല. അതു പോലെ കൊഴുപ്പും എരിവും കൂടിയ ഭക്ഷണങ്ങളും ഒഴിവാക്കുക. ആരോഗ്യദായകങ്ങളായ ആഹാരങ്ങള്‍ മാത്രമെ ഈ സമയത്ത്‌ തിരഞ്ഞെടുക്കാവു. ഗര്‍ഭാകാലത്ത്‌ ചില ആഹാരങ്ങളുടെ മണം നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടില്ല. അവ ഒഴിവാക്കുക. പോഷക സമ്പുഷ്ടമായ ആഹാരങ്ങള്‍ മാത്രം കഴിക്കുക. കൂടുതല്‍ നേരം വയര്‍ ശൂന്യമായിരിക്കാന്‍ അനുവദിക്കരുത്‌.വയറ്റില്‍ അമ്ലം അടിഞ്ഞ്‌ കൂടുന്നത്‌ ആരോഗ്യത്തിന്‌ നല്ലതല്ല.

ചലനം

ചലനം

രാവിലെ ഛര്‍ദ്ദിയും മറ്റ്‌ അസ്വസ്ഥതകളും ഉണ്ടാകുന്നതോടെ ശരീരം അനങ്ങി ഒന്നും ചെയ്യാന്‍ കഴിയാതെ നിങ്ങള്‍ ക്ഷീണിച്ചതായി തോന്നും. ദിവസം മുഴുവന്‍ കിടക്കാനാണ്‌ പിന്നെ തോന്നുക. എന്നാല്‍, ശരീരം ചലിപ്പിക്കുന്നതാണ്‌ നല്ലത്‌. ശരീരം അനങ്ങുന്നത്‌ രാവിലത്തെ ഛര്‍ദ്ദി കുറയ്‌ക്കാന്‍ സഹായിക്കും.

കമ്പ്യൂട്ടര്‍

കമ്പ്യൂട്ടര്‍

കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ മിന്നിത്തിളങ്ങുമ്പോള്‍ ചിലര്‍ക്ക്‌ ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ട്‌. അങ്ങനെ ഉണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത്‌ പൂര്‍ണമായി ഒഴിവാക്കുക. അതല്ല ഉപയോഗിക്കുകയാണെങ്കില്‍ സ്‌ക്രീന്‍ കണ്ണില്‍ നിന്നും അകറ്റി വച്ച്‌ അക്ഷരങ്ങള്‍ വലുതാക്കുന്നതിനായി സൂം ചെയ്‌ത്‌ വേണം ഉപയോഗിക്കാന്‍.

ഇഞ്ചി, വെള്ളം

ഇഞ്ചി, വെള്ളം

അസ്വസ്ഥതകള്‍ എന്തു തന്നെയായാലും ഇഞ്ചി ഒരു നല്ല പരിഹാരമാണ്‌. വയറിന്റെ അസ്വസ്ഥതകള്‍ ഭേദമാക്കുന്ന ഇഞ്ചി ഛര്‍ദ്ദിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കും. ഇഞ്ചി സത്ത കുടിക്കുകയോ ഇഞ്ചി മണപ്പിക്കുകയോ ചെയ്യാം.

ഗര്‍ഭകാലത്ത്‌ ധാരാളം വെള്ളം കുടിക്കാന്‍ മറക്കരുത്‌. രാവിലെ ഛര്‍ദ്ദിക്കുന്നതിനാല്‍ അധികം വെള്ളം കുടിക്കാന്‍ കഴിയില്ല. അതിനാല്‍ നിര്‍ജ്ജലീകരണത്തിന്‌ സാധ്യത കൂടുതലാണ്‌. ഇത്‌ പ്രശ്‌നം കൂടുതല്‍ വഷളാക്കും. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക.

Read more about: pregnancy ഗര്‍ഭം
English summary

remedies fight extreme morning sickness

Pregnancy is the most beautiful period in one’s life! If you are pregnant, there’s this obvious joy in your heart of having that baby.
Story first published: Saturday, February 8, 2014, 12:37 [IST]