ഗര്‍ഭകാലത്തെ ചര്‍മ്മ പ്രശ്‌നങ്ങള്‍

Posted By: Super
Subscribe to Boldsky

നിങ്ങളുടെ ചര്‍മ്മം ആകര്‍ഷകവും തിളക്കമുള്ളതുമാണെന്ന്‌ ഗര്‍ഭകാലത്ത്‌ പലരും നിങ്ങളോട്‌ പറഞ്ഞേക്കാം. ഈ പ്രശംസ നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യും. എന്നാല്‍, അമ്മയാകുന്നതിന്റെ സന്തോഷത്തിനൊപ്പം ഗര്‍ഭം ധരിച്ചുള്ള ഒമ്പത്‌ മാസക്കാലയളവില്‍ വിവിധ പ്രശ്‌നങ്ങളെയും നിങ്ങള്‍ക്ക്‌ അഭിമുഖീകരിക്കേണ്ടി വരും. പ്രഭാത അസ്വാസ്ഥ്യങ്ങള്‍, കാലില്‍ നീര്‌, തടി കൂടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഗര്‍ഭ കാലത്ത്‌ വിവിധ സമയങ്ങളില്‍ അനുഭവപ്പെടും. ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങളും ഇക്കാലയളവില്‍ ഉണ്ടാകും.

ഗര്‍ഭകാലത്ത്‌ ശരീരം വിവിധ മാറ്റങ്ങളിലൂടെയാണ്‌ കടന്നു പോകുന്നത്‌. പ്രത്യേകിച്ച്‌ ചര്‍മ്മം, മുടി, നഖം എന്നിവയുടെ അവസ്ഥ മോശമാകും.

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക്‌ മുഖക്കുരു വരാനുള്ള സാധ്യതകൂടുതലാണ്‌്‌. ഇതിന്‌ കാരണം പുരുഷ ഹോര്‍മോണ്‍ ഗര്‍ഭകാലത്ത്‌ ഉയരുന്നതാണ്‌. ഇത്‌ മൂലം ഉയര്‍ന്ന അളവില്‍ എണ്ണ ഗ്രന്ഥികള്‍ ഉത്‌പാദിപ്പിക്കപ്പെടുകയും ഇവ എണ്ണ കൂടുതലായി സ്രവിക്കുക്കയും ചെയ്യും.

Pregnancy

പല സ്‌ത്രീകള്‍ക്കും ഗര്‍ഭ കാലത്ത്‌ മുഖത്ത്‌ കറുത്ത്‌ പാടുകള്‍ ഉണ്ടാകാറുണ്ട്‌. മൂക്കിന്‌ സമീപം, കവിളെല്ല്‌ , മേല്‍ചുണ്ടിന്‌ മുകളില്‍ എന്നിങ്ങനെയുള്ള ഭാഗത്താണ്‌ പാടുകള്‍ കാണപ്പെടുക. ഗര്‍ഭകാലത്തിന്‌ ശേഷം ഏതാനം മാസങ്ങള്‍ കഴിയുമ്പോള്‍ ഇവ അപ്രത്യക്ഷമാവുകയും ചെയ്യും. കുഞ്ഞിനെ പ്രസവിച്ച്‌ കഴിഞ്ഞ്‌ ശരീരത്തിനുണ്ടായ മാറ്റങ്ങള്‍ മാറാന്‍ ശരീരത്തിന്‌ സമയം നല്‍കണം. അതിന്‌ ശേഷമെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാവു.

ഗര്‍ഭ കാലത്ത്‌ ചര്‍മ്മം വലിയുന്നത്‌ മൂലം ഉദരഭാഗത്ത്‌ വലിച്ചില്‍ പാടുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്‌. വയറിന്‌ വലുപ്പം വച്ചതിനാല്‍ അടിവയറ്റിലെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം.

ഗര്‍ഭകാലത്തെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധി

വ്യായാമം

എല്ലാദിവസം വ്യായാമം ചെയ്യുക. ഗര്‍ഭം ധരിച്ചതിനാല്‍ അലസരാകേണ്ടതില്ല. വ്യായാമം ചെയ്യുമ്പോള്‍ വിയര്‍ക്കും . ഇത്‌ വളരെ അത്യാവശ്യമാണ്‌.

ഭക്ഷണ ക്രമം

എരിവുള്ള ഭക്ഷണങ്ങള്‍ കഴിവതും കുറയ്‌ക്കുക. എരിവുള്ള ഭക്ഷണങ്ങള്‍ തുടര്‍ച്ചയായി മുഖക്കുരു വരുന്നതിന്‌ കാരണമാകും. കൂടാതെ അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും.

വെള്ളം

കഴിയുന്നത്രയും വെള്ളം കുടിക്കുക. ഗര്‍ഭകാലത്ത്‌ രക്തയോട്ടം വളരെ വേഗത്തിലായിരിക്കും. ശരീര അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ വെള്ളം സഹായിക്കും.

തേങ്ങ വെള്ളം വളരെ നല്ലതാണ്‌. ഗര്‍ഭകാലത്ത്‌ തേങ്ങ വെള്ളം ധാരാളം കുടിക്കുക. ഇതിലങ്ങിയിട്ടുള്ള പോഷകങ്ങള്‍ ശരീരം തണുക്കാന്‍ സഹായിക്കും. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്‌ക്കാനും ഇതിലെ പോഷങ്ങള്‍ സഹായിക്കും. തണുപ്പുള്ളതിനാല്‍ മുഖക്കുരു വരുന്നത്‌ തടയാനും ഇത്‌ നല്ലതാണ്‌. തേങ്ങവെള്ളം ഗര്‍ഭപാത്രത്തിന്‌ ബലം നല്‍കും.

ലേപനം

രാവസ്‌തുക്കളടങ്ങിയ ലേപനങ്ങളും ക്രീമും രക്തത്തിലേക്ക്‌ വലിച്ചെടുക്കുപ്പെടും . അതിനാല്‍ ഇവ ഒഴിവാക്കി പ്രകൃതിദത്ത ഉത്‌പന്നങ്ങള്‍ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ കുഞ്ഞിനെ ബാധിക്കും. മുഖത്തെ കറുത്ത പാടുകളിലും മറ്റും വേപ്പ്‌ അരച്ചിടുന്നത്‌ നല്ലതാണ്‌ .

Read more about: pregnancy ഗര്‍ഭം
English summary

Pregnancy Related Skin Problems And Natural Remedies

Your skin is looking remarkably vibrant, and you are glowing. These are the compliments you get when you are pregnant.
Story first published: Thursday, May 1, 2014, 8:30 [IST]