For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിതവണ്ണമുള്ളവര്‍ ഗര്‍ഭം ധരിച്ചാല്‍....

|

അമിതവണ്ണം ആരോഗ്യത്തിന് ദോഷമേ വരുത്തുകയുള്ളൂ. പല അസുഖങ്ങള്‍ക്കുമുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.

സ്ത്രീകള്‍ക്ക് തടി കൂടുതലുള്ളത് കൂടുതല്‍ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്.

തടി കൂടുതലുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിച്ചാലുള്ള പ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

തടി കൂടുതലുള്ളവര്‍ക്ക് ഗര്‍ഭകാലപ്രമേഹം വരാനുളള സാധ്യത കൂടുതലാണ്. ജെസ്‌റ്റേഷനല്‍ ഡയബെറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

Pregnant

ഇത്തരം സ്ത്രീകള്‍ക്ക് പ്രസവശേഷം, ഇത് സിസേറിയനാണെങ്കിലും സാധാരണ പ്രസവമാണെങ്കിലും അണുബാധകള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

തടി കൂടുതലെങ്കില്‍ സാധാരണ പ്രസവത്തിനുള്ള സാധ്യതകളും വളരെ കുറവാണ്. ഇത്തരം സ്ത്രീകള്‍ക്ക് മിക്കവാറും സിസേറിയന്‍ വേണ്ടി വന്നേക്കും.

സിസേറിയന്‍ ശേഷവും ഇത്തരം സ്ത്രീകള്‍ക്ക് മുറിവുണങ്ങാന്‍ കൂടുതല്‍ സമയമെടുക്കും. ഇത് ചിലപ്പോള്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

തടി കൂടിയാ സ്ത്രീകളില്‍ പ്രസവത്തീയതി പറഞ്ഞതിലും കൂടുതല്‍ നീണ്ടു പോകാനും സാധ്യതയുണ്ട്.

സ്ലീപ് ആപ്നിയ എന്നൊരു അവസ്ഥയും തടി കൂടുതലാണ് ഗര്‍ഭിണികള്‍ കാണാറുണ്ട്. ഉറക്കം ഇടയ്ക്കിടെ തടസപ്പെടുന്ന പ്രക്രിയയാണിത്. ഇത് ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

ഇതിനു പുറമെ തടി കൂടുതലെങ്കില്‍ ത്രോംബോസിസ്, പ്രീ ക്ലാംസിയ തുടങ്ങിയ പ്രശ്‌നങ്ങളും ഗര്‍ഭിണികള്‍ക്കുണ്ടാകും.

Read more about: pregnancy ഗര്‍ഭം
English summary

Obese Ladies Pregnancy Complications

If you are overweight and planning to get pregnant, then the best way to avoid pregnancy complications is by losing weight before entering motherhood.
Story first published: Friday, March 14, 2014, 14:31 [IST]
X
Desktop Bottom Promotion