For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ​മായ ഗര്‍ഭകാല പ്രശ്നങ്ങള്‍

By Super
|

ഒരു കുഞ്ഞിന് ജന്മം നല്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതും എന്നാല്‍ ജീവിതത്തിലെ ഏറെ സന്തോഷകരവുമായ അനുഭവമായിരിക്കും. എന്നിരുന്നാലും ഗര്‍ഭകാലം അത്ര സുഗമമായി കടന്ന് പോകുന്നതല്ല.

ഗര്‍ഭകാലത്ത് സ്ത്രീകളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും ഗര്‍ഭാവസ്ഥയെ സംബന്ധിക്കുന്ന പരിതാപകരവും, മോശവുമായ കാര്യം ഇതില്‍ വലുതായൊന്നും ചെയ്യാനില്ല എന്നതാണ്. ഗര്‍ഭകാലത്ത് പല പ്രശ്നങ്ങളും ഗുരുതരമായി മാറാം. അത്തരം ചില പൊതുവായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിങ്ങള്‍ ഗര്‍ഭം ധരിയ്ക്കുന്നില്ലേ?

ഗ്രൂപ്പ് ബി രോഗാണു

ഗ്രൂപ്പ് ബി രോഗാണു

ചില കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ തന്നെ ജിബിഎസ് അണുബാധയുണ്ടാകാം. അമ്മയില്‍ നിന്നാണ് കുഞ്ഞിലേക്ക് ഇത് പകരുന്നതെന്നതിനാല്‍ ഇത് തടയാനായി അമ്മ ജിബിഎസ് ബാക്ടീരിയയെ കണ്ടെത്താനുള്ള പരിശോധന നടത്തണം. മുപ്പത്തിയഞ്ച് അല്ലെങ്കില്‍ മുപ്പത്തിയാറാമത്തെ ആഴ്ച കള്‍ച്ചര്‍ ടെസ്റ്റ് നടത്തുകയും ആവശ്യമായ മരുന്നുകള്‍ കഴിക്കുകയും വേണം. വിദഗ്ദനായ ഒരു ആരോഗ്യപ്രവര്‍ത്തകനെ സമീപിച്ചാല്‍ നിങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും.

ആര്‍.എച്ച് തകരാര്‍

ആര്‍.എച്ച് തകരാര്‍

ഗര്‍ഭകാലത്ത് അമ്മ രക്തപരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഇത് വഴി ആര്‍.എച്ച് ഫാക്ടറും കുട്ടിയുടെ രക്തത്തിന്‍റെ തരവും മനസിലാക്കാനാവും. നിങ്ങള്‍ ആര്‍.എച്ച് നെഗറ്റീവും നിങ്ങളുടെ ഭര്‍ത്താവ് ആര്‍.എച്ച് പോസിറ്റീവും ആണെങ്കില്‍ കുട്ടിക്ക് പിതാവിന്‍റെ പോസിറ്റീവ് രക്തഗ്രൂപ്പായിരിക്കുകയും ഗുരുതരമായ പ്രശ്നങ്ങള്‍ കുഞ്ഞിന് ഉണ്ടായിരിക്കുകയും ചെയ്യും. നിങ്ങളുടെ പ്രതിരോധ സംവിധാനം കുഞ്ഞിന്‍റെ പോസിറ്റീവ് രക്തത്തെ തിരിച്ചറിയുകയും കുഞ്ഞിന്‍റെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ഇല്ലാതാക്കുകയും ചെയ്യും. ഭാഗ്യവശാല്‍ ഇത് തടയാന്‍ പ്രത്യേകമായ ഒരു ഇഞ്ചക്ഷനെടുത്താല്‍ മതി.

അകാല പ്രസവം

അകാല പ്രസവം

ഗര്‍ഭകാലം മുപ്പത്തിയേഴ് ആഴ്ച പൂര്‍ത്തിയാകുമ്പോളാണ് സാധാരണയായി പ്രസവം നടക്കുന്നത്. ഇതിന് മുമ്പ് പ്രസവം നടന്നാലാണ് അകാലപ്രസവം എന്ന് പറയുന്നത്. ഇത്തരത്തില്‍ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമായി വരും. ഗര്‍ഭകാലത്തെ ലക്ഷണങ്ങള്‍ നീരീക്ഷിച്ച് ഡോക്ടറുടെ ഉപദേശങ്ങള്‍ തേടുന്നത് വഴി ഇത് തടയാനാവും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പത്ത് ശതമാനത്തിലേറെ ഗര്‍ഭിണികളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന പ്രശ്നത്തെ നേരിടുന്നവരാണ്. ഇത്തരം രക്തസമ്മര്‍ദ്ദത്തെ ടോക്സീമിയ അല്ലെങ്കില്‍ പ്രീക്ലാംസിയ എന്ന് പറയുന്നു. ഇത് കുഞ്ഞിനും അമ്മയ്ക്കും ഏറെ ഗുരുതരമായ അവസ്ഥയാവും ഉണ്ടാക്കുക. അതിനാല്‍ തന്നെ പരിഹാരമാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്. പ്രമേഹം, അമിതഭാരം, മുപ്പത്തഞ്ച് വയസിലേറെ പ്രായം എന്നീ വിഭാഗങ്ങളില്‍ പെട്ട സ്ത്രീകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‍റെ പ്രശ്നമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പ്ലാസെന്‍റ തലകീഴാകല്‍ അല്ലെങ്കില്‍ പ്ലാസെന്‍റ പെര്‍വിയ

പ്ലാസെന്‍റ തലകീഴാകല്‍ അല്ലെങ്കില്‍ പ്ലാസെന്‍റ പെര്‍വിയ

കുഞ്ഞ് ഗര്‍ഭാശയമുഖത്തെ മൂടി കിടക്കുന്ന അവസ്ഥയാണ് പ്ലാസെന്‍റെ പെര്‍വിയ ഗര്‍ഭാശയമുഖത്ത് സമ്മര്‍ദ്ദമേല്‍ക്കുന്നതിനാല്‍ ഈ അവസ്ഥയില്‍ ഉയര്‍ന്ന തോതില്‍ രക്തസ്രാവമുണ്ടാകും. പ്ലാസെന്‍റെ തലകീഴാകല്‍ എന്നത് ഗര്‍ഭപാത്രത്തിലെ ഉള്‍പാളിയില്‍ നിന്ന് സമയമാകുന്നതിന് മുമ്പേ കുഞ്ഞ് വേര്‍പെട്ട് പോകുന്ന അവസ്ഥയാണ്. ഇത് മൂലം അമിതമായ രക്തസ്രാവമുണ്ടായാല്‍ സിസേറിയന്‍ ആവശ്യമായി വരും.

പ്രമേഹം

പ്രമേഹം

ഗര്‍ഭകാലത്ത് പ്രമേഹമുണ്ടാകുന്നത് കുഞ്ഞിന്‍റെയും നിങ്ങളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ കുറവ് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. പ‍ഞ്ചസാരയുടെ അളവ് കുറവ്, സ്ഥിരമായ ഞരമ്പ് തകരാറുകള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ പ്രസവാനന്തരം കുഞ്ഞിന് സംഭവിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മൂത്രനാളിയിലെ അണുബാധ, കുഞ്ഞിന്‍റെ വലുപ്പക്കൂടുതല്‍, അകാലപ്രസവം എന്നിവയും ഇത് മൂലം സംഭവിക്കാം.

ഗര്‍ഭാശയമുഖത്തിന്‍റെ വലുപ്പ കുറവ്

ഗര്‍ഭാശയമുഖത്തിന്‍റെ വലുപ്പ കുറവ്

ഗര്‍ഭാശയമുഖം കനം കുറഞ്ഞ അവസ്ഥയിലാണെങ്കില്‍ കിടന്നുള്ള വിശ്രമം വേണ്ടി വരും. അല്ലാത്ത പക്ഷം അകാലപ്രസവം സംഭവിക്കാം. ഗുരുതരമായ പ്രശ്നമായതിനാല്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഡോക്ടര്‍ക്ക് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാനും അകാലപ്രസവം തടയാനും സാധിക്കും.

എക്ടോപിക് ഗര്‍ഭാവസ്ഥ

എക്ടോപിക് ഗര്‍ഭാവസ്ഥ

ബീജം ഗര്‍ഭപാത്രത്തിന് പുറത്ത് വളരുമ്പോള്‍ സംഭവിക്കുന്ന പ്രശ്നമാണിത്. സാധാരണമായി കാണുന്നതും എന്നാല്‍ ഗൗരവതരമായതുമാണിത്. സമയത്ത് ഇത് കണ്ടെത്താതെ പോയാല്‍ കുഞ്ഞിനും അമ്മയ്ക്കും പ്രശ്നമായിത്തീരും. ഈ അവസ്ഥയില്‍ ഗര്‍ഭകാലത്ത് വേദന സാധാരണമായി അനുഭവപ്പെടുകയും, അതിനാല്‍ വേഗത്തില്‍ തന്നെ കണ്ടെത്താനുമാകും.

ഗര്‍ഭം അലസല്‍

ഗര്‍ഭം അലസല്‍

ഗര്‍ഭകാലത്ത് നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണിത്. ആദ്യ മൂന്ന് മാസത്തിലാണ് ഗര്‍ഭം അലസാനുള്ള സാധ്യത കൂടുതല്‍. നിങ്ങളുടെ ഗര്‍ഭം യഥാക്രമം വികസിക്കുന്നില്ലെങ്കില്‍ സ്വഭാവികമായും ഭ്രൂണം ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടും. ഗര്‍ഭം അലസുന്ന സാഹചര്യത്തില്‍ കഠിനമായ വേദനയും അമിതമായ രക്തസ്രാവമുണ്ടാവുകയും ചെയ്യും.

രക്തസ്രാവം

രക്തസ്രാവം

ഗര്‍ഭകാലത്തെ രക്തസ്രാവം ഒരു നല്ല ലക്ഷണമല്ല. ചിലരെ സംബന്ധിച്ച് ഇത് പ്രശ്നമുള്ള കാര്യമായിരിക്കില്ല. പ്രോജെസ്റ്റീറോണിന്‍റെ അളവ് കുറഞ്ഞ സ്ത്രീകളില്‍ ഈ പ്രശ്നത്തിന് സാധ്യത കൂടുതലാണ്. ശരിയായ വൈദ്യോപദേശം, മരുന്ന്, പരിശോധന എന്നിവ വഴി ഇത് ഭേദമാക്കാനാവും. എന്നാല്‍ ചില സ്ത്രീകള്‍ക്ക് ഇത് വഴി ഗര്‍ഭം അലസിപ്പോകാം. ഗര്‍ഭത്തിന്‍റെ ആദ്യകാലത്ത് തന്നെ രക്തസ്രാവം കണ്ടാല്‍ ഡോക്ടറെ സന്ദര്‍ശിച്ച് കുഞ്ഞിന് ഹൃദയമിടിപ്പുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണം.

Read more about: pregnancy ഗര്‍ഭം
English summary

Most Common Pregnancy Problems

Health issues are not uncommon during pregnancy. Here are some of the common pregnancy issues,
Story first published: Friday, November 28, 2014, 14:04 [IST]
X
Desktop Bottom Promotion