ഗര്‍ഭകാലത്തെ സെക്‌സ് ധാരണകള്‍

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ കരുതല്‍ ആവശ്യമാണ്. ഈ സമയത്ത് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ പല കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ച് പങ്കാളികള്‍ക്ക് സംശയമുണ്ടാകുന്നതും സ്വാഭാവികമാണ.്

ഗര്‍ഭകാലത്തെ ലൈംഗികബന്ധം പല പങ്കാളികളേയും ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ്. ഇതെക്കുറിച്ച് പലര്‍ക്കും പല തെറ്റിദ്ധാരണകളുമുണ്ട്.

ചികിത്സയില്ലാതെ ഗര്‍ഭം ധരിയ്ക്കാം

ഗര്‍ഭകാലത്തെ സെക്‌സിനെക്കുറിച്ചുള്ള ചില വിശ്വാസങ്ങളും യാഥാര്‍ത്ഥ്യങ്ങളും അറിഞ്ഞിരിയ്ക്കൂ,

കുഞ്ഞിന് ദോഷം

കുഞ്ഞിന് ദോഷം

ഗര്‍ഭകാലത്തെ സെക്‌സ് കുഞ്ഞിന് ദോഷം ചെയ്യുമെന്ന വിശ്വാസമുണ്ട്. ഇത് തികച്ചും തെറ്റാണ്. കാരണം യൂട്രസിനുള്ളില്‍ അംമ്‌നിയോട്ടിക് ഫഌയിഡിലാണ് കുഞ്ഞു കിടക്കുന്നത്. കുഞ്ഞിനുള്ള സുരക്ഷിതമായ ആവരണമാണിത്.

പൊസിഷനുകള്‍

പൊസിഷനുകള്‍

സെക്‌സ് പൊസിഷനുകളെപ്പറ്റിയും ധാരാളം സംശയങ്ങളുണ്ട്. ചില പൊസിഷനുകള്‍ കുഞ്ഞിനും അമ്മയ്ക്കും ദോഷകരമാണെന്നാണ് വിശ്വാസം. ഗര്‍ഭിണിയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെടാത്ത ഏതു പൊസിഷനും സ്വീകരിയ്ക്കാവുന്നതാണ്.

വേദന

വേദന

ഗര്‍ഭകാലത്തെ ലൈംഗികബന്ധം വേദനയുള്ളതാകുമെന്ന് പലരും കരുതുന്നു. ഇതില്‍ യാഥാര്‍ത്ഥ്യമില്ല. ഇത് പലപ്പോഴും മനസിലെ പേടി കൊണ്ടു തോന്നുന്ന ഒന്നാണ്.

മാസം തികയാത്ത പ്രസവം

മാസം തികയാത്ത പ്രസവം

ലൈംഗികബന്ധം മാസം തികയാത്ത പ്രസവത്തിന് കാരണമാകുമെന്നു കരുതുന്നവരുണ്ട്. ഇതും തെറ്റിദ്ധാരണ തന്നെ. ഇതൊരിയ്ക്കലും മാസം തികയാത്ത പ്രസവത്തിന് കാരണമാകില്ല.

ബ്ലീഡിംഗ്

ബ്ലീഡിംഗ്

സെക്‌സ് ബ്ലീഡിംഗ് വരുത്തുമെന്നു കരുതുന്നവരുണ്ട്. ഇതിലും വാസ്തവമില്ല.

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ്

ഗര്‍ഭകാലത്ത് ഓറല്‍ സെക്‌സ് അരുതെന്നു പറയും. ഇതില്‍ വാസ്തവമാണ്. ഇത് കുഞ്ഞിന് വളരെയേറെ ദോഷം വരുത്തും.

സ്ഖലനം

സ്ഖലനം

ഗര്‍ഭകാലത്ത് സ്ത്രീയിലേയ്ക്കുള്ള സ്ഖലനം ദോഷകരമാണെന്നു കരുതുന്നവരുണ്ട്. ഇത് കുഞ്ഞിന് ദോഷം വരുത്തില്ല. എന്നാല്‍ ലൈംഗികരോഗങ്ങളുള്ളവരെങ്കില്‍ ഇത് ദോഷം ചെയ്യും.

Read more about: pregnancy, ഗര്‍ഭം
English summary

Intercourse Myths During Pregnancy

These myths about pregnancy intercourse will answer all your questions. Take a look at these pregnancy tips for women.
Story first published: Thursday, July 10, 2014, 12:36 [IST]
Subscribe Newsletter