For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭം ധരിയ്ക്കാന്‍ സഹായിക്കും ഭക്ഷണങ്ങള്‍

By Super
|

ഒരു കുഞ്ഞുണ്ടാവുക എന്നത്‌ സ്‌ത്രീകള്‍ ജീവിതത്തില്‍ ഏറ്റവും കാത്തിരിക്കുന്ന മഹത്തായ നിമിഷങ്ങളില്‍ ഒന്നാണ്‌. അതേസമയം ഗര്‍ഭധാരണത്തിന്‌ പ്രയാസം നേരിടേണ്ടി വരുന്നത്‌ അവരെ വല്ലാതെ വിഷമിപ്പിക്കും. സ്‌ത്രീകളിലെ വന്ധ്യതക്ക്‌ കാരണമാകുന്ന പല ഘടകങ്ങള്‍ ഉണ്ട്‌. ശരിയായ ആഹാരം കഴിക്കുന്നതിലൂടെ ഒരു പരിധി വരെ ഇതിന്‌ പരിഹാരം കാണാന്‍ കഴിയുമെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. ഇത്തരം ആഹാരങ്ങള്‍ ഹോമോണ്‍ സന്തുലിതമാക്കുകയും ഗര്‍ഭധാരണ ശേഷി ഉയര്‍ത്തുകയും ചെയ്യുന്നതിന്‌ പുറമെ ഗര്‍ഭ ധാരണം എളുപ്പത്തിലാകാനുള്ള സാധ്യതയും ഉയര്‍ത്തും.

ഡയറ്റീഷനും ന്യൂട്രീഷനിസ്റ്റുമായ ഡോ . നേഹ സാന്‍വാല്‍ക നിര്‍ദ്ദേശിക്കുന്ന ഗര്‍ഭധാരണത്തെ പ്രോത്സാഹിപ്പിക്കുന്ന 21 ഭക്ഷണങ്ങളാണ്‌ ഇവിടെ പറയുന്നത്‌. ഗര്‍ഭ ധാരണത്തിന്‌ തയ്യാറെടുക്കുന്ന സ്‌ത്രീകള്‍ അവരുടെ ആഹാരത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്തുക.

പച്ച ഇലക്കറികള്‍

പച്ച ഇലക്കറികള്‍

ഫോലിക്‌ ആസിഡും ഇരുമ്പും ധാരാളം അടങ്ങിയിട്ടുള്ള പച്ച ഇലക്കറികള്‍ ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുന്ന സ്‌ത്രീകള്‍ക്ക്‌ ഏറ്റവും മികച്ച ആഹാരമാണ്‌. ഇരുമ്പ്‌ ഗര്‍ഭപാത്രത്തിനകത്തെ പാളികള്‍ ആരോഗ്യത്തോടെ വികസിക്കുന്നതിന്‌ സഹായിക്കുന്നതിന്‌ പുറമെ സിക്താണ്ഡം ഗര്‍ഭപാത്രത്തില്‍ ചേര്‍ന്നിരിക്കുന്നതിനും സഹായിക്കും.

കാബേജ്‌

കാബേജ്‌

നമ്മളില്‍ പലര്‍ക്കും കാബേജ്‌ ഇഷ്ടമല്ല, എന്നാല്‍ വന്ധ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കാബേജ്‌ നിങ്ങളെ സഹായിക്കും.ഈസ്‌ട്രൊജന്‍ പരിണാമത്തിനും അതുവഴി എന്‍ഡോമെട്രിയോസിസും ഫൈബ്രോയിഡ്‌സും ചെറുക്കുന്നതിനും സഹായിക്കുന്ന പ്രധാന രാസ വസ്‌തുവായ ഡൈ-ഇന്‍ഡോള്‍ മീതേന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്‌.

ബ്രൊക്കോളി

ബ്രൊക്കോളി

ഏതാനം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വരെ വിദേശ ആഹാരം എന്ന്‌ കരുതിയിരുന്ന ബ്രോക്കോളി ഗര്‍ഭ ധാരണത്തിന്‌ ആഗ്രഹിക്കുന്ന സ്‌ത്രീകള്‍ക്ക്‌ വളരെ ഉത്തമമാണ്‌. ഫോലിക്‌ ആസിഡ്‌, ഇരുമ്പ്‌ തുടങ്ങി മറ്റ്‌ പ്രധാന പോഷകങ്ങളുടെ സാന്നിദ്ധ്യം ഇതിനെ ഒരു സമ്പൂര്‍ണ ആഹാരമാക്കുന്നു. അണ്ഡം പാകമാകുന്നതിനും അണ്ഡോത്‌പാദനത്തിനും അണ്ഡാശയത്തിന്‌ ആവശ്യമായ വിറ്റാമിന്‍ സി ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്‌.

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങ്‌

ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുന്ന സ്‌ത്രീകള്‍ ഉരുളക്കിഴങ്ങ്‌ അവരുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ ബി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ്‌ കോശ വിഭജനം ഉയര്‍ത്തുകയും അങ്ങനെ ആരോഗ്യമുള്ള അണ്ഡം ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യും.

നാരങ്ങ

നാരങ്ങ

ഗര്‍ഭ ധാരണത്തിന്‌ ഒരുങ്ങുന്ന സ്‌ത്രീകള്‍ തീര്‍ച്ചയായും നാരങ്ങ ഗണത്തില്‍പ്പെടുന്ന പഴങ്ങള്‍ കഴിച്ചിരിക്കണം.ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി അണ്ഡാശയത്തില്‍ നിന്നും അണ്ഡം പുറത്തു വരാന്‍ സഹായിക്കും.

മാതള നാരങ്ങ

മാതള നാരങ്ങ

ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്‌ എന്നതിന്‌ പുറമെ സ്‌ത്രീകളിലും പുരുഷന്‍മാരിലും ലൈംഗിക തൃഷ്‌ണ ഉയര്‍ത്തുകയും ചെയ്യും.

പഴം

പഴം

കൃത്യമായ ആര്‍ത്തവ ചക്രമുള്ള സ്‌ത്രീകള്‍ക്ക്‌ വന്ധ്യതയ്‌ക്കുള്ള സാധ്യതയും ഗര്‍ഭസംബന്ധമായ സങ്കീര്‍ണതകളും കുറവായിരിക്കുമെന്ന്‌ പറയാറുണ്ട്‌. അതുകൊണ്ട്‌ വിറ്റാമിന്‍ ബി6 അടങ്ങിയിട്ടുള്ള പഴം ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുന്ന സ്‌ത്രീകള്‍ ധാരാളം കഴിക്കുക. ആര്‍ത്തവ ചക്രം കൃത്യമാകാനും ഗര്‍ഭധാണം മെച്ചപ്പെടുത്താനും ഇത്‌ സഹായിക്കും.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിളില്‍ ഉയര്‍ന്ന അളവില്‍ മാംഗനീസ്‌ അടങ്ങിയിട്ടുണ്ട്‌. വിവിധ പ്രത്യുത്‌പാദന ഹോര്‍മോണുകളുടെ ഉത്‌പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ധാതുവാണിത്‌. ശരീരത്തില്‍ മാംഗനീസിന്റെ അളവ്‌ കുറയുന്നത്‌ വന്ധ്യതയ്‌ക്ക്‌ കാരണമാകാറുണ്ട്‌.

മുട്ട

മുട്ട

കോളിന്‍, ഫോളിക്‌, ഓമേഗ 3 ഫാറ്റി ആസിഡ്‌, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുള്ള മുട്ട ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുന്ന സ്‌ത്രീകള്‍ക്കുള്ള ഉത്തമ ആഹാരങ്ങളില്‍ ഒന്നാണ്‌.

സാല്‍മണ്‍

സാല്‍മണ്‍

മത്സ്യം കഴിക്കുന്നവരാണെങ്കില്‍ സാല്‍മണ്‍ ആണ്‌ ഏറ്റവും ഉത്തമം. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ്‌ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുള്ള ഇവ സ്‌ത്രീകളുടെ ഗര്‍ഭധാരണ ശേഷി ഉയര്‍ത്തും.

ചിപ്പി

ചിപ്പി

ഉയര്‍ന്ന അളവില്‍ സിങ്ക്‌ അടങ്ങിയിട്ടുള്ള ചിപ്പി അണ്ഡോത്‌പാദനത്തിന്‌ സാഹായിക്കും. ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുന്ന സ്‌ത്രീകള്‍ തീര്‍ച്ചയായും രുചികരമായ ചിപ്പി വിഭവങ്ങള്‍ കഴിക്കണം.

കക്ക

കക്ക

ശരീരത്തിലെ ഈസ്‌ട്രൊജന്റെ അളവ്‌ സാധാരണ നിലയില്‍ നിലനിര്‍ത്തുന്നതിനും ഭ്രൂണം ഉറപ്പിച്ച്‌ നിര്‍ത്തുന്നതിനും ആവശ്യമായ വിറ്റാമിന്‍ ബി12 ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

മഞ്ഞള്‍

മഞ്ഞള്‍

രുചി കൂട്ടുന്നതിനും ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും മഞ്ഞള്‍ ആഹാരത്തില്‍ ചേര്‍ക്കുന്നത്‌ നല്ലതാണ്‌. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഇവയുടെ ഗര്‍ഭധാരണ ശേഷി ഉയര്‍ത്താനുള്ള കഴിവിനെകുറിച്ച്‌ അധികം ആര്‍ക്കും അറിയില്ല.

മുളക്‌

മുളക്‌

മുളക്‌ പോലെ എരിവുള്ള ഭക്ഷണങ്ങള്‍ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തും. പ്രത്യുത്‌പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടവും മെച്ചപ്പെടുത്തും. . ഇതിന്‌ പുറമെ മുളക്‌ സമ്മര്‍ദ്ദം കുറയ്‌ക്കുന്ന ഹോര്‍മോണുകളായ എന്‍ഡോര്‍ഫിനുകളുടെ ഉത്‌പാദനത്തിന്‌ കാരണമാവുകയും അതുവഴി ശരീരത്തിന്റെ ആയാസം കുറച്ച്‌ ഗര്‍ഭ ധാരണം മെച്ചപ്പെടുത്തുകയും ചെയ്യും.

വെളുത്തുള്ളി

വെളുത്തുള്ളി

ഗര്‍ഭ ധാരണത്തിന്‌ സഹായിക്കുന്ന പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളില്‍ മുന്‍ നിരയിലാണ്‌ വെളുത്തുള്ളി. നേരത്തെയുള്ള ഗര്‍ഭഛിദ്രത്തില്‍ നിന്നും സംരക്ഷണം നല്‍കി ഗര്‍ഭധാരണത്തിന്റെ സാധ്യത ഉയര്‍ത്താന്‍ സഹായിക്കുന്ന സെലീനിയം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

മത്തങ്ങക്കുരു

മത്തങ്ങക്കുരു

ഉത്‌പാദനശേഷി ഉയര്‍ത്താന്‍ സഹായകരമായ നിരവധി പോഷകങ്ങള്‍ മത്തങ്ങക്കുരുവില്‍ അടങ്ങിയിട്ടുണ്ട്‌. ഭ്രൂണാവസ്ഥയില്‍ കോശ വിഭജനത്തിന്‌ സഹായിക്കുന്ന സിങ്ക്‌ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

ചണ വിത്ത്‌

ചണ വിത്ത്‌

ഒമേഗ 3 ഫാറ്റി ആസിഡുകളും ലിഗ്നിനും അടങ്ങിയിട്ടുള്ള ചണവിത്ത്‌ സ്‌ത്രീകളിലെ ഗര്‍ഭധാരണ ശേഷി മെച്ചപ്പെടുത്തും. ലിഗ്നിന്‍സ്‌ ഫൈബ്രോയ്‌ഡുകളുടെ വലുപ്പം കുറച്ച്‌ ഗര്‍ഭധാരാണം മെച്ചപ്പെടുത്തും.

ഒലീവ്‌ എണ്ണ

ഒലീവ്‌ എണ്ണ

ഹൃദയത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഒലിവ്‌ എണ്ണയുടെ പ്രാധാന്യം പ്രശസ്‌തമാണ്‌. ഇതില്‍ കാണപ്പെടുന്ന ഏകഅപൂരിതകൊഴുപ്പ്‌ ശരീരത്തിലെ വീക്കം കുറയ്‌ക്കാന്‍ സഹായിക്കും. സങ്കീര്‍ണതകള്‍ കുറഞ്ഞ ഗര്‍ഭധാരണത്തിന്‌ ഇത്‌ സഹായിക്കും.

കോഡ്‌ ലിവര്‍ ഓയില്‍

കോഡ്‌ ലിവര്‍ ഓയില്‍

സ്‌ത്രീകളിലെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുക്കുന്നതിന്‌ പുറമെ സാധാരണ വളര്‍ച്ചയും വികാസത്തിനും സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കോഡ്‌ ലിവര്‍ ഓയിലില്‍ അടങ്ങിയിട്ടുണ്ട്‌. സ്‌ത്രീകളുടെ പ്രത്യുത്‌പാദന ഹോര്‍മോണുകള്‍ സാധാരണ രീതിയിലായിരിക്കാന്‍ ഇവ സഹായിക്കും. അങ്ങനെ ഗര്‍ഭ ധാരണം ഊര്‍ജിതപ്പെടുത്തും.

ബദാം

ബദാം

ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുന്ന സ്‌ത്രീകള്‍ക്ക്‌ എല്ലാത്തരം അണ്ടിപരിപ്പുകളും നല്ലതാണെങ്കിലും ബദാമാണ്‌ ഇതില്‍ ഏറ്റവും നല്ലത്‌. വിറ്റാമിന്‍ ഇയുടെയും ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും സാന്നിദ്ധ്യം ഉയര്‍ന്നിരിക്കുന്നതാണ്‌ ഇതിന്‌ കാരണം.

ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുകയാണെങ്കില്‍ ഇവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്‌. ആരോഗ്യമുള്ള കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഉയര്‍ത്താന്‍ ഇത്‌ സഹായിക്കും. ഇവയെല്ലാം എളുപ്പത്തില്‍ ലഭ്യമാകുന്നതും അതേസമയം ചെലവ്‌ കുറഞ്ഞതുമായ ആഹാരങ്ങളാണ്‌ .

Read more about: pregnancy ഗര്‍ഭം
English summary

Foods That Help You Get Pregnant Faster

Here are top 20 fertility super foods from our expert Dr Neha Sanwalka, dietician and nutritionist, which every woman planning to conceive should include in her diet.
Story first published: Friday, December 12, 2014, 9:54 [IST]
X
Desktop Bottom Promotion