ഗര്‍ഭിണികള്‍ക്കുള്ള ഏറോബിക്‌സ്‌

Posted By: Staff
Subscribe to Boldsky

സ്‌ത്രീകളുടെ ജീവിതത്തിലെ മഹത്തായ സമയങ്ങളില്‍ ഒന്നാണ്‌ ഗര്‍ഭ കാലം. സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന കാലയളവാണിത്‌. ഗര്‍ഭകാലത്തെ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ കുഞ്ഞിനെയും ബാധിക്കും.അതിനാല്‍ ചെയ്യുന്ന കാര്യങ്ങളില്‍ വളരെ ശ്രദ്ധ വേണം.

ഗര്‍ഭ കാലത്ത്‌ സ്‌ത്രീകള്‍ സ്വന്തം ആരോഗ്യത്തെ കുറിച്ച്‌ ബോധവതികളാകുന്നത്‌ സ്വാഭാവികമാണ്‌. ചെറുതായുള്ള ശാരീരിക വ്യായാമങ്ങള്‍ കുഞ്ഞിന്റെയും അമ്മയുടെയും മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന്‌ നല്ലതാണ്‌. ഒരു പുതു ജീവന്‌ ഭൂമിയില്‍ ജന്മം നല്‍കുക എന്നത്‌ കളിയല്ല. ഇതൊരു സന്തോഷവും സമ്പത്തുമാണ്‌.

Pregnancy Aerobics

പോഷക സമ്പുഷ്ടമായ ആഹാരത്തിനൊപ്പം അല്‍പം വ്യായമവും കൂടി ചെയ്യുന്നത്‌ അമ്മയെയും കുഞ്ഞിനെയും ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കും.

സാധാരണമായ ഗര്‍ഭകാല പ്രശ്നങ്ങള്‍

1. നീന്തല്‍

നീന്തല്‍ രസകരവും ആരോഗ്യദായകവുമാണ്‌.വെള്ളം ശരീരത്തിന്റെ ചലനങ്ങള്‍ക്ക്‌ ആവശ്യമായ പ്രതിരോധം നല്‍കും. ഗര്‍ഭകാലത്തെ മികച്ച ഏറോബിക്‌സുകളില്‍ ഒന്നാണിത്‌. ഇതിന്‌ പുറമെ നീന്തുമ്പോള്‍ നിങ്ങള്‍ക്ക്‌ നിരവധി വ്യായാമങ്ങള്‍ ചെയ്യാം. ഗര്‍ഭിണികള്‍ക്ക്‌ നിര്‍ദ്ദേശിക്കുന്ന ഏറോബിക്‌സുകളില്‍ ഒന്നാണ്‌ കാലുകള്‍ക്കായി വെള്ളത്തില്‍ നിന്നു കൊണ്ട്‌ ചെയ്യാവുന്ന വ്യായാമങ്ങള്‍. നീന്തല്‍ നിങ്ങളുടെ ആയാസം കുറയ്‌ക്കും.

ഗര്‍ഭകാലത്ത്‌ ചെയ്യാവുന്ന നിരവധി ഏറോബിക്‌സുകളുണ്ട്‌. നിങ്ങള്‍ക്ക്‌ അനുയോജ്യമായവ തിരഞ്ഞെടുത്ത്‌ ചെയ്യുക. ഏതു തരം വ്യായാമങ്ങളാണ്‌ ചെയ്യേണ്ടതെന്ന്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

2. നടത്തം

നീന്തലിന്‌ ശേഷം ഗര്‍ഭിണികള്‍ക്ക്‌ ചെയ്യാവുന്ന നല്ല വ്യായാമങ്ങളില്‍ ഒന്ന്‌ നടത്തമാണ്‌.നടത്തം എളുപ്പമാണ്‌ അതുപോലെ വളരെ നല്ലതുമാണ്‌. സ്ഥിരമായി നടക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പാകത്തിനുള്ള നല്ല ചെരുപ്പുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. തന്നെ നടക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ഒപ്പം നടക്കാന്‍ ആരെയെങ്കിലും ക്ഷണിക്കുക. പങ്കാളിക്കൊപ്പം നടക്കുന്നതാണ്‌ കൂടുതല്‍ ഉത്തമം. ഗര്‍ഭകാലത്ത്‌ ചെയ്യുന്ന വ്യായാമങ്ങള്‍ ക്രമമായി ചെയ്യണം. എങ്കില്‍ മാത്രമെ ഉദ്ദേശിച്ച്‌ ഫലം ലഭിക്കു.

3. ചലിക്കാത്ത ബൈക്ക്‌

നടക്കുന്നതിന്‌ പുറത്തെ കാലാവസ്ഥ ചിലപ്പോള്‍ അനുവദിക്കില്ല. അങ്ങനെയുള്ള അവസരങ്ങളില്‍ വ്യായാമത്തിന്‌ ഉപയോഗിക്കുന്ന ചലിക്കാത്ത ബൈക്ക്‌ ഇതിന്‌ പരിഹാരമാകും. ഗര്‍ഭിണികള്‍ക്കിണങ്ങുന്ന ഏറോബിക്‌സുകളില്‍ ഒന്നാണിത്‌. ഇഷ്ടമുള്ളിടത്ത്‌ ഉറപ്പിച്ച്‌ വയ്‌ക്കാം എന്നതാണ്‌ ചലിക്കാത്ത ബൈക്കുകളുടെ സവിശേഷത. ഗര്‍ഭിണികള്‍ വളരെ ശ്രദ്ധയോടെ വേണം ഏറോബിക്‌സ്‌ ചെയ്യാന്‍. ചലിക്കാത്ത ബൈക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സാവധാനത്തില്‍ വേണം തുടങ്ങാന്‍. പിന്നീട്‌ വേഗത കൂട്ടാം.

4. കയറ്റിറക്കം

ഗര്‍ഭിണികള്‍ക്ക്‌ മികച്ച ഗുണം നല്‍കുന്ന ഏറോബിക്‌സുകളില്‍ ഒന്നാണിത്‌. ഉറപ്പുള്ള പീഠങ്ങള്‍ വേണം ഇതിനായി തിരഞ്ഞെടുക്കാന്‍. ഇതില്‍ നിരവധി തവണ കയറുകയും ഇറങ്ങുകയും ചെയ്യാം. ദിവസം പതിനഞ്ച്‌ മിനുട്ട്‌ ഇതാവര്‍ത്തിക്കുക. വളരെ പതുക്കെ ചെയ്‌തു തുടങ്ങി ക്രമേണ വേഗത കൂട്ടാന്‍ ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത്‌ ഏറോബിക്‌സ്‌ ചെയ്യുമ്പോള്‍ ധൃതി കൂട്ടരുത്‌.

മുകളില്‍ പറഞ്ഞിരിക്കുന്ന ഏറോബിക്‌സുകള്‍ നിങ്ങള്‍ക്ക്‌ പ്രചോദനമാകുമെന്ന്‌ കരുതുന്നു. പരീക്ഷിച്ചു നോക്കി ഗര്‍ഭകാലം ആനന്ദകരമാക്കു!

Read more about: pregnancy, ഗര്‍ഭം
English summary

Aerobics For Pregnant Women

Pregnancy is one best time in a woman’s life! it is one period in life she will enjoy the most.
Story first published: Wednesday, April 16, 2014, 18:03 [IST]
Please Wait while comments are loading...
Subscribe Newsletter