മുലക്കണ്ണു വിണ്ടു പൊട്ടുന്നുവോ, പരിഹാരം...

Posted By: Raveendran v vannarath
Subscribe to Boldsky

മാതൃത്വം എന്നത് പറഞ്ഞറയിക്കാന്‍ കഴിയാത്ത ഒരു വികാരമാണ്. അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ലോകം. കുഞ്ഞിനെ പാലൂട്ടുക, കുളിപ്പിക്കുക, കളിപ്പിക്കുക, നാപ്കിന്‍ മാറ്റി കൊടുക്കുക തുടങ്ങി കുറേ കാര്യങ്ങള്‍ നമ്മുടെ ജീവിത ചര്യയുടെ ഭാഗമായി മാറും. നിങ്ങളുടെ ജീവിതത്തിന്റെ മുഴുവന്‍ സമയവും ഈ പ്രവൃത്തികള്‍ അപഹരിക്കുമെന്നതിലും സംശയമില്ല.

ആദ്യത്തെ അമ്മാനുഭവം എല്ലാ സ്ത്രീകള്‍ക്കും അല്‍പം ബുദ്ധിമുട്ട് തന്നെയാവും. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത പല മാറ്റങ്ങളും ശാരീരികമായും മാനസികമായും സംഭവിച്ചേക്കും. ചിലപ്പോള്‍ അസഹ്യമായ നടുവേദന, മറ്റ് ചിലപ്പോള്‍ ഉറക്കമില്ലായ്മ, ചിലപ്പോള്‍ പ്രസവസംബന്ധമായ സ്റ്റിച്ചുകളുടെ വേദന ഒക്കെ നമ്മള്‍ അനുഭവിക്കേണ്ടി വരും. എന്നാല്‍ ഇത് എല്ലാവര്‍ക്കും ഒരു പോലെ ആകണമെന്നില്ല.

അതേസമയം മുലയൂട്ടുന്ന എല്ലാ അമ്മമാര്‍ക്കും സാധ്യത ഉള്ള പ്രധാന പ്രശ്‌നമാണ് മുലക്കണ്ണില്‍ ഉണ്ടാകുന്ന വ്രണം. ജീവന്‍ പറിച്ചെടുക്കുന്ന വേദനയാകും ഇത് സ്ത്രീകളില്‍ ഉണ്ടാക്കുക.എന്തുകൊണ്ടാണ് മുലക്കണ്ണുകളില്‍ വ്രണം വരുന്നതെന്ന് നോക്കാം.

കുഞ്ഞ് മുലയില്‍ അമര്‍ത്തി കടിക്കുമ്പോള്‍

കുഞ്ഞ് മുലയില്‍ അമര്‍ത്തി കടിക്കുമ്പോള്‍

ഒന്‍പത് മാസം ഗര്‍ഭപാത്രത്തില്‍ കിടന്ന് പുറം ലോകത്തെത്തുന്ന കുഞ്ഞിന് എല്ലാം പുതു കാര്യങ്ങളാകും. വാവിട്ട് കരയുന്നതിനപ്പുറം മറ്റൊന്നും അറിയില്ല. മുലക്കണ്ണില്‍ ചേര്‍ത്ത് പിടിച്ചാലും പാലു കുടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ അവര്‍ ആദ്യമായി പാല്‍ കുടിക്കുമ്പോള്‍ കഴിയുന്ന എല്ലാ ശക്തിയും സംഭരിച്ചാകും മുലക്കണ്ണില്‍ കടിക്കുക. ഇത് മുലക്കണ്ണില്‍ വ്രണം ഉണ്ടാക്കുന്നതിന് കാരണമാകും,

 അമിത പാല്‍

അമിത പാല്‍

ചിലര്‍ക്ക് മുലപ്പാല്‍ അധികമായിരിക്കും. എന്നാല്‍ കുഞ്ഞുങ്ങള്‍ ഇത് കുടിക്കണമെന്നുമില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മുലക്കണ്ണുകളില്‍ പൊട്ടല്‍ സംഭവിക്കാന്‍ ഇടയുണ്ട്. ഇത് വളരെ അധികം വേദന ഉണ്ടാക്കും.

വരണ്ട മുലക്കണ്ണുകള്‍

വരണ്ട മുലക്കണ്ണുകള്‍

കുഞ്ഞുങ്ങള്‍ പാല് കുടിക്കുമ്പോള്‍ മുലക്കണ്ണുകള്‍ മൃദുവായിരിക്കും. എന്നാല്‍ പാല് കുടിച്ച് അല്‍പ സമയത്തിനുള്ളില്‍ തന്നെ അവിടം വരണ്ട് പോകും. ഇത് ചൊറിച്ചലും അവിടങ്ങളില്‍ പൊട്ടലും ഉണ്ടാക്കും. മുലയൂട്ടലിന്റെ ആദ്യ ദിനങ്ങളില്‍ മാത്രമാകും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുക. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചില ക്രീമുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. എന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലേങ്കില്‍ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

 മുലപ്പാല്‍

മുലപ്പാല്‍

മുലപ്പാല്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ്. ആന്റി ബാക്ടീരിയല്‍ കണ്ടന്റുള്ള മുലപ്പാല്‍ ഉപയോഗിച്ച് മുലക്കണ്ണുകളില്‍ ഇടയ്ക്കിടെ തടവി കൊണ്ടിരിക്കുക. ദിവസം പലതവണ ചെയ്യുന്നത് പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ സഹായിക്കും.

ചുടൂള്ള എണ്ണ വെച്ചുള്ള മസാജ്

ചുടൂള്ള എണ്ണ വെച്ചുള്ള മസാജ്

വെളിച്ചെണ്ണ, ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ വെച്ച് മസാജ് ചെയ്യുന്നത് നല്ലതായിരിക്കും. ഒരു സ്പൂണില്‍ അല്‍പം എണ്ണ എടുത്ത് ചൂടാക്കി ഓരോ തവണയും പാല് കൊടുത്ത് കഴിയുമ്പോള്‍ പുരട്ടാം.

 ചൂട്പിടിക്കുക

ചൂട്പിടിക്കുക

ചൂടുവെള്ളത്തില്‍ തുണി മുക്കിയെടുത്ത് മുലക്കണ്ണുകളില്‍ ചൂട് പിടിക്കുന്നത് വളരെ ഫലപ്രദമായിരിക്കും.

 തണുള്ള വെള്ളം പിടിക്കല്‍

തണുള്ള വെള്ളം പിടിക്കല്‍

തണുത്ത വെള്ളത്തില്‍ തുണി മുക്കി മുലക്കണ്ണില്‍ പിടിക്കുന്നതും ഗുണം ചെയ്യും. തണുപ്പിന് മുലക്കണ്ണിലെ വരള്‍ച്ച ഇല്ലാതാക്കാന്‍ കഴിയും.

 തുളസി ഇല പേസ്റ്റ്

തുളസി ഇല പേസ്റ്റ്

തുളസി ഇലകളില്‍ ആന്റി ബാക്ടീരിയല്‍ കണ്ടന്റുകള്‍ ഉണ്ട്. ഇവയ്ക്ക് മുലക്കണ്ണിലെ പഴുപ്പ് നീക്കം ചെയ്യാന്‍ കഴിയും.പേസ്റ്റ് തയ്യാറാക്കി അവ പത്ത് മിനിറ്റ് നേരം മുലക്കണ്ണില്‍ തേച്ച് വെയ്ക്കാം. പിന്നീട് ഇവ തുടച്ചു കളയാം. ദിവസവും ചെയ്യുന്നത് ഗുണം ചെയ്യും.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍ മുലക്കണ്ണില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഇവിടുത്തെ വരണ്ട ചര്‍മ്മം മൃദുവാക്കുന്നതിന് സഹായിക്കും. ഇത് ഒരുപരിധി വരെ വേദന ഇല്ലാതാക്കാനും ഇവിടുത്തെ പഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

പഴുപ്പിനെ ഉണക്കാന്‍ കഴിവുള്ള ടീ ട്രീ ഓയില്‍ ഇവിടം മൃദുവാക്കുന്നതിനും സഹായിക്കുന്നു. കുറച്ച് തുള്ളി നേരിട്ട് നിപ്പിളില്‍ പുരട്ടാം. ഇത് ഗുണം ചെയ്യും.

 കാമോമൈല്‍

കാമോമൈല്‍

കാമോമൈലിന് പഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവുണ്ട്. കാമോമൈല്‍ ടീയില്‍ തുണി മുക്കി വെച്ച് നിപ്പിളില്‍ ഇടയ്ക്കിടെ വെച്ച് കൊടുക്കാം. ഇത് വേദന ഇല്ലാതാക്കാന്‍ സഹായിക്കും.

Read more about: breastfeeding kid
English summary

Remedies For Sore Nipples While Breast Feeding

Remedies For Sore Nipples While Breast Feeding
Story first published: Friday, December 8, 2017, 16:45 [IST]