TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
പ്രസവിച്ച ശേഷം കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യ മുലയൂട്ടല്‍ മുതല്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ അമ്മമാര്‍ ശ്രദ്ധിക്കണം. ആദ്യമായി അമ്മയാവുന്ന സ്ത്രീകള്‍ക്ക് മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവില്ല. മുലയൂട്ടുമ്പോള്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
വയറിനു വലിപ്പം കൂടുതലോ, കാരണം അത് ആണ്‍കുട്ടിയാണ്
പ്രസവത്തിനു ശേഷം കുഞ്ഞിന് അത്യാവശ്യമായി വേണ്ട ഒന്നാണ് മുലപ്പാല്‍. അതുകൊണ്ട് തന്നെ മുലപ്പാല്‍ നല്‍കാത്ത കുഞ്ഞിന് ആരോഗ്യപരമായി പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവും. എന്തൊക്കെയാണ് കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.
രണ്ടു വയസ്സുവരെ
രണ്ട് വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് മുലപ്പാല്‍ നല്‍കേണ്ടത്. രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മുലപ്പാലാണ് പൂര്‍ണ ആഹാരം. അതുകൊണ്ട് തന്നെ രണ്ട് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.
ആത്മബന്ധം
അമ്മക്കും കുഞ്ഞിനും ആത്മബന്ധം വര്‍ദ്ധിപ്പിക്കാനുള്ള ഒന്നാണ് മുലയൂട്ടല്‍. കുഞ്ഞിന്റെ വിശപ്പിന് പരിഹാരം കാണാന്‍ വേണ്ടി മാത്രമല്ല മുലയൂട്ടേണ്ടത്.
പ്രസവശേഷം
പ്രസവശേഷം അരമണിക്കൂറിനുള്ളില്‍ കുഞ്ഞിന് പാലു കൊടുക്കണം. ആദ്യമായി കൊടുക്കുന്ന മുലപ്പാലിലാണ് കൊളസ്ട്രം ഉള്ളത്. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്.
മുലയൂട്ടുന്നതിനു മുന്‍പ്
കുഞ്ഞിന് മുലയൂട്ടുന്നതിനു മുന്‍പായി സ്തനങ്ങള്‍ വൃത്തിയായി കഴുകണം. അല്ലാത്ത പക്ഷം കുഞ്ഞിന് രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇരുന്ന് പാല് കൊടുക്കുക
എപ്പോഴും കുഞ്ഞിന് കസേരയില്‍ ഇരുന്ന് വേണം പാല് കൊടുക്കേണ്ടത്. മാത്രമല്ല കുഞ്ഞിന് രണ്ട് സ്തനങ്ങളില്‍ നിന്നും പാല് കൊടുക്കുന്നതിന് ശ്രദ്ധിക്കണം.
പാല് കൊടുക്കാതിരുന്നാല്‍
ചിലര്‍ കുട്ടിക്ക് പാല് കൊടുക്കാതിരിക്കും. കുഞ്ഞിന് പാല് കൊടുക്കാതിരുന്നാല്‍ പാല് കെട്ടിക്കിടന്ന് ഇന്ഫെക്ഷന് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. സ്തനങ്ങളില്കല്ലിപ്പോ മറ്റോ ഉണ്ടാവുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.
ഗര്‍ഭപാത്രം ചുരുങ്ങാന്‍
ഗര്‍ഭപാത്രം ചുരുങ്ങാന്‍ മുലയൂട്ടല്‍ സഹായിക്കുന്നു. മാത്രമല്ല ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിലും പല തരത്തിലുള്ള മാറ്റങ്ങള്‍ വരുന്നതിനും മുലയൂട്ടല്‍ സഹായിക്കുന്നു.