Just In
Don't Miss
- News
ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി സുധാകരന്: ജംബോ കമ്മിറ്റി ഒഴിവാകില്ല, പട്ടിക സമവായത്തിലൂടെ
- Sports
T20 World Cup: ടോപ് ത്രീയില്‍ കോലി വേണ്ട!, പകരം അവന് വരണം, സെവാഗിന്റെ മാസ്റ്റര്‍പ്ലാന്‍
- Travel
പശ്ചിമഘട്ടത്തിന്റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല
- Automobiles
താങ്ങാവുന്ന വിലയില്‍, ശ്രേണിയിലേക്ക് പുതിയ മോഡല്‍ ഈ വര്‍ഷമെന്ന് Ola
- Movies
'ഞാനും ലക്ഷ്മിപ്രിയയും തമ്മിൽ ചില സാമ്യതകളുണ്ട്, എല്ലാം വെട്ടിത്തുറന്ന് പറയുന്ന കൂട്ടത്തിലാണ്'; പൊന്നമ്മ ബാബു!
- Technology
നത്തിങ് ഫോൺ 1 മുതൽ ഷവോമി 12 അൾട്ര വരെ ജൂലൈയിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ
- Finance
ചിട്ടി പിടിച്ച് എഫ്ഡി ഇട്ടാല്‍ നേട്ടമാണോ? മാസ അടവ് പലിശ വരുമാനം കൊണ്ട് അടയ്ക്കാന്‍ സാധിക്കുമോ
കുട്ടികളിലെ കാഴ്ച്ചത്തകരാര്‍ നിസ്സാരമല്ല: മുന്നറിയിപ്പുമായി ഈ ലക്ഷണം
കുട്ടികളിലെ അന്ധതയ്ക്ക് മാറ്റാനാവാത്ത കാരണമാണ് ഗ്ലോക്കോമ എന്ന കാഴ്ച വൈകല്യം. അഞ്ച് വയസ്സിന് മുന്‍പ് തന്നെ കുട്ടികളില്‍ ഇത്തരം കാഴ്ച തകരാറുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും മാറ്റാനാവാത്ത അന്ധതയുടെ കാരണമായി ഇത് മാറുന്നു എന്നുള്ളതാണ് സത്യം. പ്രൈമറി കണ്‍ജെനിറ്റല്‍ ഗ്ലോക്കോമയുടെ (പിസിജി) കുട്ടികളുടെ ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്നു. ആരും ശ്രദ്ധിക്കാതെ തന്നെ പലപ്പോഴും 40%വരെ കാഴ്ച നഷ്ടപ്പെടാവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.
പിസിജി അഥവാ ജനനസമയത്ത് അല്ലെങ്കില്‍ ഗര്‍ഭാശയത്തിനുള്ളില്‍ കാണപ്പെടുന്ന യഥാര്‍ത്ഥ കാഴ്ച പ്രശ്നങ്ങളാണ്. നവജാതശിശുക്കളില്‍ , ശിശുക്കളില്‍ അല്ലെങ്കില്‍ ജുവനൈല്‍ ഗ്ലോക്കോമ (10- 35 വയസ്സ്) എന്നിവയില്‍ സംഭവിക്കാവുന്നതാണ്. ആഘാതം, അണുബാധ, വീക്കം, സ്റ്റിറോയിഡ് ഉപയോഗം, ചെറിയ കണ്ണുകള്‍ (നാനോപ്താല്മോസ്) അല്ലെങ്കില്‍ സ്റ്റര്‍ജ്-വെബറിന്റെ സിന്‍ഡ്രോം പോലുള്ള ചില പ്രശ്നങ്ങള്‍ എന്നിവ പോലുള്ള മറ്റ് നേത്ര വൈകല്യങ്ങള്‍ മൂലമാണ് സെക്കന്‍ഡറി ഗ്ലോക്കോമ ഉണ്ടാകുന്നത്. കുട്ടികളിലുണ്ടാവുന്ന ഗ്ലോക്കോമയെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

രോഗലക്ഷണങ്ങള്‍ കാണിക്കുന്നു
കുട്ടികളില്‍ ഗ്ലോക്കോമ ഉണ്ടാവുമ്പോള്‍ അതിന്റെ ആദ്യ ലക്ഷണം എന്ന് പറയുന്നത് കണ്ണിലെ മര്‍ദ്ദം കാരണം കോര്‍ണിയ വലുതാകുകയും മങ്ങിയതായിത്തീരുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍, പരിശീലനം ലഭിച്ച നേത്രരോഗവിദഗ്ദ്ധനെക്കൊണ്ട് കുട്ടികളെ പരിശോധിപ്പിക്കേണ്ടത് ശ്രദ്ധിക്കേണ്ടതാണ്. ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണെന്ന് പലരും പറയുന്നതുപോലെ, ഗര്‍ഭധാരണത്തിനുമുമ്പ് അമ്മ റൂബെല്ലയ്ക്ക് പൂര്‍ണ്ണമായും വാക്സിനേഷന് നല്‍കുന്നതിലൂടെ ഇത് ഒരു പരിധിവരെ തടയാന്‍ കഴിയും.

രോഗലക്ഷണങ്ങള്‍ കാണിക്കുന്നു
ബ്ലെഫറോസ്പാസ്ം അല്ലെങ്കില്‍ കണ്ണുകള്‍ നിര്‍ബന്ധപൂര്‍വ്വം അടക്കുന്നത് ശ്രദ്ധിക്കണം. ഇത് കൂടാതെ ഗ്ലോക്കോമയുടെ പ്രാരംഭ ഘട്ടത്തില്‍, നേത്രരോഗങ്ങള്‍ തീരെ ഇല്ലായിരിക്കാം. ചില കുട്ടികളില്‍ തലവേദന, കണ്ണില്‍ ഇടക്കിടെ നനവ് അല്ലെങ്കില്‍ നിറമുള്ള പ്രകാശവലയം കാണല്‍ തുടങ്ങിയദോഷകരമല്ലാത്ത ലക്ഷണങ്ങള്‍ ഉണ്ടാകാം. ചിലരില്‍ ഇവ ഉണ്ടാകാം, എന്നാല്‍ ചിലരില്‍ ഇവ ഇല്ലായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞ് എന്തെങ്കിലും തരത്തില്‍ അസ്വസ്ഥതകള്‍ പറയുന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നേത്രരോഗവിദഗ്ദ്ധനെ മുന്‍കൂട്ടി കാണുകയും വേണം.

ഗ്ലോക്കോമ ചികിത്സ എങ്ങനെ?
ആദ്യകാല രോഗനിര്‍ണയവും ഇന്‍ട്രാക്യുലര്‍ പ്രഷര്‍ കൈകാര്യം ചെയ്യുന്നതുമാണ് ഗ്ലോക്കോമയിലെ പ്രധാന ചികിത്സ. വൈദ്യചികിത്സയും ശസ്ത്രക്രിയകളും ഇതിന് പരിഹാരം കാണുന്ന ഓപ്ഷനുകളാണ്, ഗ്ലോക്കോമയുടെ തരവും ഒപ്റ്റിക് നാഡി തകരാറിന്റെ വ്യാപ്തിയും അനുസരിച്ച് ഡോക്ടര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കളോട് പറയുന്നു. കുട്ടിക്കാലത്തെ ഗ്ലോക്കോമയുടെ കുടുംബ ചരിത്രമുണ്ടെങ്കില്‍, ഗ്ലോക്കോമ സ്ക്രീനിംഗിനായി നേത്രരോഗവിദഗ്ദ്ധന്റ് നിര്‍ദ്ദേശ പ്രകാരം ആദ്യകാല പരിശോധനകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം. ജന്മനായുള്ള ഗ്ലോക്കോമ പൂര്‍ണ്ണമായും പഴയപടിയാക്കാനാകില്ലെങ്കിലും, നേരത്തെ കണ്ടെത്തുന്നതിലൂടെയും ഫലപ്രദവുമായ ചികിത്സയിലൂടേയും ഇതിന്റെ ഗുരുതരാവസ്ഥ കുറക്കുന്നതിന് സാധിക്കുന്നു.

ഗ്ലോക്കോമ ചികിത്സ എങ്ങനെ?
രോഗം ഭേദമാക്കാന്‍ കഴിയില്ലെങ്കിലും കാലക്രമേണ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. വളരെ എളുപ്പത്തില്‍ തന്നെ പ്രതിരോധം തീര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രോഗത്തിന്റെ പൂര്‍ണമായ വിട്ടുമാറാത്ത സ്വഭാവം കാരണം പലപ്പോഴും ഇതിന് ആജീവനാന്ത പരിശോധന ആവശ്യാണ്. കുട്ടി വളരുന്നതിന് അനുസരിച്ച് ഇടക്കിടക്ക് പരിശോധന അത്യാവശ്യമാണ്.

ഗ്ലോക്കോമ ചികിത്സ എങ്ങനെ?
ഗ്ലോക്കോമയ്ക്കുള്ള എല്ലാ ചികിത്സാ രീതികളും പ്രധാനമായും നേത്രനാഡിക്ക് കൂടുതല്‍ കേടുപാടുകള്‍ വരുത്തുന്നത് തടയാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ഇതിനകം സംഭവിച്ച കണ്ണിന്റെ കേടുകള്‍ മാറ്റുന്നതിന് സാധിക്കുകയില്ല. കാര്യമായ കാഴ്ച നഷ്ടം സംഭവിക്കുന്നതിന് മുമ്പ് ഗ്ലോക്കോമ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്താനുള്ള ഏക മാര്‍ഗം പതിവായി നടത്തുന്ന നേത്രപരിശോധനയാണ് എന്നുള്ളതാണ്.
വീക്ക്
പോസിറ്റീവ്
എന്ത്,
ഗര്‍ഭമുണ്ടോ,
ഇല്ലയോ
അതിരാവിലെയുള്ള
യൂറിന്‍
ടെസ്റ്റ്
പോസിറ്റീവ്
ഫലം
കാണിക്കുന്നതിന്
പിന്നില്‍