Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
കേരളത്തില്‍ ഒരാഴ്ച്ചക്കിടയില്‍ 1649 കുട്ടികളില്‍ മുണ്ടിനീര് : കവിളിലെ വീക്കം നിസ്സാരമല്ല
കേരളത്തില്‍ മുണ്ടിനീര് അഥവാ മംമ്പ്സ് പടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം 1649 ആണ്. പതിനായിരത്തില്‍ അധികം കേസുകളാണ് ഈ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരള ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏകദേശം 2500-ലധികമാണ്. കുട്ടികളെയാണ് ഈ രോഗാവസ്ഥ പെട്ടെന്ന് പിടികൂടുന്നതും. കരളത്തിന്റെ വടക്കന്‍ ജില്ലകളിലാണ് മുണ്ടി നീര് പടരുന്നതായി റിപ്പോര്‍ട്ടുള്ളത്.
ഉമിനീര് ഗ്രന്ഥികളെയാണ് രോഗാവസ്ഥ ബാധിക്കുക എന്നത് കൊണ്ട് തന്നെ വായ തുറക്കുമ്പോഴും മറ്റും അതികഠിനമായ വേദന അനുഭവപ്പെടുന്നു. പെട്ടെന്ന് പടരുന്ന പകര്‍ച്ച വ്യാധിയാണ് എന്നതാണ് ഏറ്റവും അധികം അപകടമുണ്ടാക്കുന്ന ഒരു കാര്യം. അതുകൊണ്ട് തന്നെ രോഗം പടരാതിരിക്കാന്‍ ഓരോരുത്തരും മുന്‍കരുതല്‍ നിര്‍ബന്ധമായും എടുക്കണം. രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടേയും ഉമിനീരുമായി സമ്പര്‍ക്കത്തില്‍ വരുന്നതിലൂടേയും ആണ് രോഗാവസ്ഥ പടരുന്നത്. മുണ്ടിനീരിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട പരിഹാര മാര്‍ഗ്ഗങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാം.

എന്താണ് മുണ്ടിനീര്?
മുണ്ടിനീര് ഉമിനീര് ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. പരോട്ടിഡ് ഗ്രന്ഥികളെവൈറസ് ആക്രമിക്കുകയും ഇത് പെട്ടെന്ന് തന്നെ രക്തത്തില്‍ കലരുകയും ചെയ്യുന്നു. പകര്‍ച്ച വ്യാധിയായത് കൊണ്ട് തന്നെ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. രോഗകാരിയായ വൈറസ് ശ്വസന തുള്ളികളിലൂടേയോ അല്ലെങ്കില്‍ രോഗം ബാധിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടേയോ ആണ് മറ്റൊരാളിലേക്ക് എത്തുന്നത്. രോഗാണു ശ്വാസനാളത്തിലൂടെ ശരീരത്തില്‍ എത്തുകയും രക്തപ്രവാഹത്തില്‍ കലരുകയും ചെയ്യുന്നു.
കുട്ടികളില്‍ കൂടുതല്‍
മുണ്ടിനീര് കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഉണ്ടാവുന്ന ഒരു രോഗാവസ്ഥയാണ്. എങ്കിലും പ്രധാനമായും കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. പാരമിക്സോ വൈറസ് ആണ് രോഗാണു. വായുവിലൂടെ അതിവേഗം പകരുന്ന ഈ രോഗബാധ ആറ് ദിവസത്തോളം നില്ക്കുന്നു. പലപ്പോഴും ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ പ്രയാസമാണെങ്കിലും കവിളിലുണ്ടാവുന്ന വീക്കമാണ് ആദ്യം തിരിച്ചറിയാന്‍ സാധിക്കുന്നത്. ഗ്രന്ഥികള്‍ വീങ്ങുന്നത് കൊണ്ടാണ് പലപ്പോഴും കവിളുകളില്‍ വീക്കം ഉണ്ടാവുന്നതും.
ലക്ഷണങ്ങള്‍
പ്രധാനമായും നാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ ചെവിയുടെ താഴെയായി കാണപ്പെടുന്ന വീക്കമാണ്. പ്രത്യേകിച്ച് കവിളിനോട് ചേര്‍ന്നാണ് ഇത് കാണപ്പെടുന്നത്. ചിലരില്‍
മുഖത്തിന്റെ ഒരു വശത്തേയും ചിലരില്‍ രണ്ട് വശത്തേയും രോഗം ബാധിക്കുന്നു. രോഗലക്ഷണങ്ങളില്‍ പ്രധാനമായും പനിയും തലവേദനയും വായ തുറക്കുന്നതിനുള്ള ബുദ്ധിമുട്ടും ചവക്കുന്നതിനും ഭക്ഷണം ഇറക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും പേശിവേദനയും ഇതിനോടൊപ്പം ഉണ്ടാവുന്നു.
സങ്കീര്‍ണതകള്‍ അറിയാം
രോഗാവസ്ഥയില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല എന്നുണ്ടെങ്കില്‍ ഇത് പിന്നീട് രോഗം ഗുരുതരമാവുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ രോഗാവസ്ഥയെ തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കേള്‍വി സംബന്ധമായ പ്രശ്നങ്ങള്‍ക്കും വൃഷ്ണം, അണ്ഡാശയം,പാന്‍ക്രിയാസ് ഗ്രന്ഥി എന്നിവയേയും ബാധിക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാവുമ്പോള്‍ തന്നെ രോഗാവസ്ഥ മനസ്സിലാക്കുകയും കൃത്യമായി ചികിത്സ തേടുകയും ചെയ്യുക. പ്രത്യുത്പാദന സംബന്ധമായ പ്രശ്നങ്ങള്‍ വരെ ഇതിന്റെ ഫലമായി ഉണ്ടാവാം.
രോഗബാധയെ പ്രതിരോധിക്കാന്‍
രോഗബാധയെ പ്രതിരോധിക്കുന്നതിന് വേണ്ടി കുട്ടികളില്‍ കൃത്യമായ വിശ്രമം നല്‍കുക. ഇത് കൂടാതെ രോഗം ഭേദമാവുന്നത് വരെ വീട്ടില്‍ തന്നെ തുടരുക. കുട്ടികളെ ഒരു കാരണവശാലും സ്കൂളിലേക്ക് വിടരുത്. രോഗാവസ്ഥയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒരിക്കലും അണുവിമുക്തമാക്കാതെ മറ്റൊരാള്‍ ഉപയോഗിക്കരുത്. ഇത് രോഗം പടരുന്നതിന് കാരണമാകുന്നു.
വേദനക്ക് പരിഹാരം കാണാന്‍
രോഗവുമായി ബന്ധപ്പെട്ടുണ്ടാവുന്ന വേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. അതിലൊന്നാണ് ഇളം ചുടുവെള്ളം കവിള് കൊള്ളുക എന്നത്. ഇത് കൂടാതെ ഐസ് വെക്കുന്നതും നല്ലതാണ്. ഇതെല്ലാം വേദന കുറക്കുന്നതിന് സഹായിക്കുന്നു. ചൂടുവെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച് ചൂട് പിടിക്കുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിനം ആശ്വാസം നല്‍കുന്നതിനും സഹായിക്കുന്നു. അതോടൊപ്പം തന്നെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
