Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജനിക്കുന്നത് കോടീശ്വര യോഗത്തില്‍! ഈ നാളിലെ ജനനം പിതാവിന്റെ ജീവിതം മാറ്റിമറിക്കും
കുട്ടികള്‍ ജനിക്കുന്നത് എപ്പോഴും അച്ഛനമ്മമാരുടെ ഭാഗ്യമായി തന്നെയാണ് കണക്കാക്കുന്നത്. കാരണം അതുവരെയുണ്ടായിരുന്ന ജീവിതത്തിന് ഒരു വഴിത്തിരിവാണ് എപ്പോഴും കുട്ടികള്‍ ഉണ്ടായതിന് ശേഷം സംഭവിക്കുന്നത്. നമ്മുടെ സന്തോഷവും സൗഭാഗ്യവും ഐശ്വര്യവും എല്ലാം കുട്ടികള്‍ തന്നെയാണ് എന്നതില്‍ സംശയം വേണ്ട. അത്രയേറെ ഭാഗ്യമാണ് കുട്ടികള്‍ ഓരോ അച്ഛനമ്മമാര്‍ക്കും നല്‍കുന്നത്. എന്നാല്‍ ഇതില്‍ തന്നെ ചില നക്ഷത്രക്കാര്‍ അല്പം കൂടുതല്‍ ഭാഗ്യം അച്ഛന് നല്കുന്നു. അത് ഏതൊക്കെ നക്ഷത്രക്കാരാണ് എന്നത് നമുക്ക് നോക്കാം.
ജന്മനക്ഷത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ കോടീശ്വര യോഗമുണ്ടെങ്കില്‍ അതിന് കാരണക്കാരാവുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നോക്കാം. ഈ നക്ഷത്രക്കാര്‍ അച്ഛന് മാത്രമല്ല കുടുംബത്തിന് ആകെ തന്നെ ഐശ്വര്യവും സന്തോഷവും സമാധാനവും നിറക്കുന്നു. ലക്ഷ്മീ സാന്നിധ്യം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ അച്ഛന് ഭാഗ്യം കൊണ്ട് വരുന്ന നക്ഷത്രമാണ് എന്നാണ് പറയുന്നത്. ഈ നക്ഷത്രത്തിലുള്ള കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ അച്ഛന്റെ ഭാഗ്യവും ഉയര്‍ച്ചയും വര്‍ദ്ധിക്കുന്നു. വാശികള്‍ ഇവര്‍ക്ക് കൂടുതലാണെങ്കിലും നേട്ടങ്ങള്‍ ഇവര്‍ സ്വന്തമാക്കുന്നു. ഏത് ഉയരത്തിലെത്തിയാലും കുടുംബത്തിനായിരിക്കും ഇവര്‍ പ്രാധാന്യം നല്‍കുന്നത്. അച്ഛന്റെ ജോലിയില്‍ പ്രശസ്തിയും ഉയര്‍ച്ചയും നേട്ടവും വന്നു ചേരുന്നു. ധനവരവ് വര്‍ദ്ധിക്കുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സാധ്യതയുണ്ട്.
ഭരണി
ഭരണി നക്ഷത്രക്കാരായവരെങ്കില് ഇവര്‍ അച്ഛന് വളരെയധികം നേട്ടങ്ങള്‍ നല്കുന്നു. സാമ്പത്തിക ഉയര്‍ച്ചയില്‍ ഇവര്‍ക്ക് മാറ്റം വരുന്നു. കര്‍മ്മരംഗത്ത് അപ്രതീക്ഷിത ഭാഗ്യം ഉണ്ടാവുന്നു. ബിസിനസില്‍ അനുകൂല മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും നിരവധിയാണ്. വീട് വാങ്ങുക, വാഹനം വാങ്ങിക്കുക എന്നിവയെല്ലാം തന്നെ ഇവരില്‍ സംഭവിക്കുന്നു. ഇവര്‍ക്ക് ജന്മനാ മാറ്റങ്ങള്‍ സംഭവിച്ചില്ലെങ്കിലും ഭാവിയില്‍ ഉയര്‍ച്ചയില്‍ എത്തുന്നതിനുള്ള എല്ലാ സാധ്യതകളും ഉണ്ട്. എല്ലാ വിധത്തിലും കുടുംബത്തിലെ ഐശ്വര്യ ദേവതകളാണ് ഭരണി നക്ഷത്രക്കാര്‍.
മകം
മകം നക്ഷത്രക്കാര്‍ അച്ഛന്റെ ഐശ്വര്യ ദേവത എന്നാണ് പറയുന്നത്. കര്‍മ്മരംഗത്തെ ഉയര്‍ച്ചയില്‍ പിതാവിനെ പിടിച്ചാല്‍ കിട്ടില്ല. ബിസിനസ് ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടവും ലാഭവും ഉണ്ടാവുന്നു. ലക്ഷ്മീ സാന്നിധ്യം വീട്ടിലുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മകം നക്ഷത്രക്കാര്‍ വീട്ടിലുണ്ടാവുന്നത്. ജോലിയില്‍ അപ്രതീക്ഷിത നേട്ടങ്ങളും ഐശ്വര്യവും സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. വിചാരിക്കാത്ത പല കാര്യങ്ങളും അനുകൂലഭാവത്തില്‍ ഇവര്‍ക്ക് സംഭവിക്കുന്നു.
പൂരം
പൂരം നക്ഷത്രക്കാരായവര്ക്ക് വളരെയധികം സൗഭാഗ്യം നിറയുന്നു. വീട്ടില്‍ ഐശ്വര്യത്തിനും കര്‍മ്മരംഗത്തെ നേട്ടങ്ങളും പിതാവിന് ഉണ്ടാവുന്നു. ഐശ്വര്യത്തിലേക്ക് നയിക്കുന്ന പല മാറ്റങ്ങളും നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടാവുന്നു. കൂടാതെ സ്ഥിരമായി ജോലിയില്ലാത്തവര്‍ക്ക് സ്ഥിര വരുമാനത്തിനുള്ള സാധ്യത ഉണ്ട്. സ്ഥലം വാങ്ങുന്നതിനും പെട്ടെന്ന് ഒരു ഉയര്‍ച്ച ജീവിതത്തില്‍ ഉണ്ടാവുന്നതിനും ഉള്ള യോഗം കാണുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു പോലെ തന്നെ അച്ഛന് ഭാഗ്യം നല്‍കുന്നവരാണ്.
ഉത്രം
ഭാഗ്യനക്ഷത്രമായാണ് ഉത്രത്തെ കണക്കാക്കുന്നത്. ഇവര്‍ അച്ഛന് ഭാഗ്യം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉത്രം നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ കുടുംബത്തിന് ഭാഗ്യം നല്‍കുന്നവരാണ് എന്നതാണ്. ഈ കുഞ്ഞിന്റെ ജനനത്തോടെ തന്നെ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവുന്നു. പെട്ടെന്നാണ് ജീവിതത്തില്‍ സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇവരുടെ വളര്‍ച്ചക്ക് അനുസരിച്ച് പിതാവിന്റെ ഉയര്‍ച്ചയും സംഭവിക്കുന്നു. കുടുംബത്തിന് ഐശ്വര്യമാണ് ഈ നക്ഷത്രക്കാര്‍ എന്നതില്‍ സംശയം വേണ്ട.
തൃക്കേട്ട
പിതാവിന് ഭാഗ്യം നല്കുന്ന നക്ഷത്രക്കാരാണ് തൃക്കേട്ട എന്നതില്‍ സംശയം വേണ്ട. കര്‍മ്മരംഗത്ത് ഉയര്‍ച്ചയും പെട്ടെന്നുണ്ടാവുന്ന ഐശ്വര്യവും തന്നെയാണ് തൃക്കേട്ട നക്ഷത്രക്കാരുടെ പ്രത്യേകത. സ്ഥിരമായ വരുമാനവും സാമ്പത്തിക സ്ഥിതിയും എല്ലാം വര്‍ദ്ധിക്കുന്നു. പെട്ടെന്നുള്ള ഉയര്‍ച്ച കുടുംബത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും എല്ലായ്പ്പോഴും നിലനില്ക്കുന്നു. കുടുംബത്തിലെ അനുകൂല മാറ്റങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ അത്ഭുതം തോന്നും.
പൊതുഫലം
ഈ നക്ഷത്രക്കാരെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവരുടെ പൊതുഫലമാണ്. അതിന് അര്‍ത്ഥം മറ്റ് നക്ഷത്രക്കാര്‍ക്ക് ഭാഗ്യമില്ല എന്നല്ല. എല്ലാ നക്ഷത്രക്കാരിലും തിഥിയും രാശിയും മാറി വരുന്നതിന് അനുസരിച്ച് ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി വരുന്നു. 27 നക്ഷത്രക്കാരിലും അവരുടെ ജാതകപ്രകാരം ഭാഗ്യം ഉണ്ട്. എങ്കിലും അതില്‍ അല്പം സര്‍വ്വസൗഭാഗ്യം കൂടുതലുള്ള നക്ഷത്രക്കാര്‍ എന്ന നിലക്കാണ് ഈ ആറ് നക്ഷത്രക്കാരെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
