Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
കുഞ്ഞിന് ഇടക്കിടെ അസുഖങ്ങളോ: മികച്ച പ്രതിരോധശേഷിക്ക് ആയുര്‍വ്വേദമാര്‍ഗ്ഗം
കുഞ്ഞിന്റെ ആരോഗ്യം എന്നത് പലപ്പോഴും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. പലപ്പോഴും അനാരോഗ്യത്തിലേക്കാണ് കുഞ്ഞുങ്ങള്‍ കണ്ണ് തുറക്കുന്നത്. അതിന് കാരണം കുഞ്ഞിന്റെ ഭക്ഷണരീതിയും ജീവിത രീതിയും തന്നെയായിരിക്കും. ഇടക്കിടെ രോഗം വരുന്നത് പ്രതിരോധ ശേഷിയുടെ കുറവ് തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന എല്ലാ മാതാപിതാക്കളും കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കാകുലരായിരിക്കും.
കൊവിഡ് സമയത്ത് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിയെക്കുറിച്ച് നിരവധി ആശങ്കകള്‍ പല മാതാപിതാക്കള്‍ക്കും ഉണ്ടായിക്കാണും. എന്നാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മുതിര്‍ന്നവര്‍ പ്രയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി പ്രയോഗിക്കാന്‍ പാടില്ല എന്ന് നമുക്കറിയാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രയധികം കുഞ്ഞില്‍ ശ്രദ്ധയുണ്ടാവണം. ഒരു മഴ പെയ്താലോ അല്ലെങ്കില്‍ കാലാവസ്ഥ മാറിയാലോ അത് കുഞ്ഞിനെ വളരെ ദോഷകരമായി തന്നെയാണ് ബാധിക്കുന്നത്. അപ്പോഴേക്കും പനിയിലേക്കും ജലദോഷത്തിലേക്കും എത്തുന്നവര്‍ ധാരാളമാണ്.

എന്നാല്‍ ആയുര്‍വ്വേദ പ്രകാരം കുഞ്ഞിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് മറ്റ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും സ്വയം ചികിത്സ പാടില്ല എന്നതും ചിന്തിക്കേണ്ടതാണ്. കാരണം അത് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്തെങ്കിലും അനാരോഗ്യകരമായ അവസ്ഥകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുന്നതിനും അതിന് വേണ്ട പരിഹാരങ്ങള്‍ ചെയ്യുന്നതിനും ശ്രദ്ധിക്കണം. ആയുര്‍വ്വേദ പ്രകാരം കുട്ടികളില്‍ രോഗപ്രതിരോധ ശേഷിക്ക് സഹായിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.
അണുതൈലം
എട്ട് വയസ്സിന് ശേഷമുള്ള കുട്ടികളില്‍ മാത്രമേ അണുതൈലം ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അതും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമേ ഉപയോഗിക്കാവൂ. നസ്യം ചെയ്യുന്നതിന് വേണ്ടിയാണ് അണുതൈലം ഉപയോഗിക്കുന്നത്. കുട്ടികളില്‍ ഇത് ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ദിവസവും ഒന്നോ രണ്ടോ തുള്ളികള്‍ മാത്രമേ കുഞ്ഞിന് നസ്യം ചെയ്യുന്നതിന് വേണ്ടി അണുതൈലം ഉപയോഗിക്കാവൂ. ഇത് കുട്ടികളില്‍ നിന്ന് അണുബാധക്ക് പരിഹാരം കാണും എന്നാണ് പറയുന്നത്.
ചെറുചൂടുള്ള വെള്ളം, തേന്‍, മഞ്ഞള്‍
കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചെറുചൂടുള്ള വെള്ളത്തില്‍ തേനും മഞ്ഞളും മിക്സ് ചെയ്ത് അത് കൊണ്ട് കവിള് കൊള്ളുന്നതിന് നല്ലതാണ്. ആഴ്ചയില്‍ 2-3 തവണ ഈ ചൂടുള്ള മിശ്രിതം ഉപയോഗിച്ച് കവിള് കൊള്ളുന്നത് നിങ്ങളുടെ കുഞ്ഞുങ്ങളുടെ തൊണ്ടയുടെ അനാരോഗ്യത്തെ ഇല്ലാതാക്കുകയും അണുബാധയില്‍ നിന്ന് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ഇടക്കിടെ ഉണ്ടാവുന്ന ജലദോഷം, പനി, തുമ്മല്‍ എന്നീ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

നെല്ലിക്ക ജ്യൂസ്
നെല്ലിക്ക ജ്യൂസ് ഏത് അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നു. നെല്ലിക്ക ജ്യൂസ് കുഞ്ഞിന് നല്‍കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ നെല്ലിക്ക ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് സഹായിക്കുന്നു. ഫ്രഷ് നെല്ലിക്ക ജ്യൂസ് ആഴ്ചയില്‍ 2-3 തവണ കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ചില കുട്ടികള്‍ക്ക് ഇതിന്റെ ടേസ്റ്റ് ഇഷ്ടപ്പെടണം എന്നില്ല. അങ്ങനെയെങ്കില്‍ അല്പം തേന്‍ ചേര്‍ത്ത് നല്‍കാവുന്നതാണ്. പച്ച നെല്ലിക്ക ലഭ്യമല്ലെങ്കില്‍ ഉണങ്ങിയ നെല്ലിക്ക വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് നല്‍കാവുന്നതാണ്.
ഗോള്‍ഡന്‍ മില്‍ക്ക്
ആയുര്‍വ്വേദ പ്രകാരം കുഞ്ഞിന് ധാരാളം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് ഗോള്‍ഡന്‍ മില്‍ക്ക്. ഇതിന് വേണ്ടി ഒരു ഗ്ലാസ് ചെറുചൂടുള്ള പാലില്‍ 1/4 ടീസ്പൂണ്‍ മഞ്ഞളും 1 നുള്ള് കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കണം. ഇത് കുഞ്ഞിന് നല്‍കാവുന്നതാണ്. എന്നാല്‍ ഇതിന്റെ രുചിക്ക് അല്പം സ്വീറ്റ്നസ് ചേര്‍ക്കണം എന്നുണ്ടെങ്കില്‍ അല്പം തേനും ചേര്‍ക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ശ്വാസകോശസംബന്ധമായ അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിനും ഇത് കൂടാതെ ശ്വസനാരോഗ്യത്തിനും സഹായിക്കുന്നു.

ഉള്ളി, തേന്‍ സിറപ്പ്
ഉള്ളി തേന്‍ സിറപ്പ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തിന് ഇത് മികച്ചത് സഹായിക്കുന്നു. ഈ മിശ്രിതം തയ്യാറാക്കുന്നതിന് വേണ്ടി ചെറിയ ഉള്ളി അരിഞ്ഞ് ഉള്ളി പൂര്‍ണമായും മുങ്ങുന്നത് വരെ തേന്‍ മിക്സ് ചെയ്യാവുന്നതാണ്. പിന്നീട് ഇത് നല്ലതുപോലെ മനിക്സ് ചെയ്ത് അടച്ച് വെക്കുക. 6-10 മണിക്കൂര്‍ വരെ ഇത് ഇപ്രകാരം തന്നെ വെക്കേണ്ടതാണ്. ഇത് കുഞ്ഞിന് പതിവായി നല്‍കുന്നതിന് ശ്രദ്ധിക്കുക. കുഞ്ഞിന്റെ ശ്വസനാരോഗ്യത്തെ സഹായിക്കുന്ന തരത്തില്‍ മികച്ച മാറ്റങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു.
ഇവയെല്ലാം തന്നെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ആയുര്‍വ്വേദ പ്രതിവിധികളാണ്. എന്നാല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ഇക്കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിന് മുന്‍പ് ഡോക്ടറെ കാണുകയും ഇത്തരം കാര്യങ്ങള്‍ പറയുകയും ചെയ്യേണ്ടതാണ്. ഈ കാര്യം എല്ലാ അമ്മമാരും മറക്കാതെ ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കുഞ്ഞിന് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications