Latest Updates
-
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു
കുട്ടികളെ മൂട്ടകടി അലട്ടുന്നോ? ശരീരത്തിലെ ചുവന്ന് തടിച്ച പാടുകള്‍ നിസ്സാരമല്ല
കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പലപ്പോഴും ചുവന്ന് തിണര്‍ത്ത പാടുകള്‍ കാണപ്പെടുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ചാണ് അറിഞ്ഞിരിക്കേണ്ടത്. പലപ്പോഴും മൂട്ട കടിക്കുന്നതിലൂടെ കുട്ടികളില്‍ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുകയും അത് നിങ്ങളുട കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. പലപ്പോഴും കട്ടിലിലും തൊട്ടിലിലും കിടത്തുമ്പോഴും കുഞ്ഞിനുണ്ടാവുന്ന അസ്വസ്ഥതകള്‍ നിങ്ങളെ വളരെയധികം ബാധിക്കുന്നു.
കുഞ്ഞിനെ ബാധിക്കുന്ന മൂട്ടകടിയില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിന് മുന്‍പ് കുഞ്ഞിനെ മൂട്ടകടിയില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതിലുപരി മൂട്ടകടിയുടെ ലക്ഷണങ്ങള്‍ എപ്രകാരം നിങ്ങളുടെ കുഞ്ഞിനെ അസ്വസ്ഥരാക്കുന്നു എന്ന കാര്യം കൂടി തിരിച്ചറിയണം. അറിഞ്ഞിരിക്കേണ്ട ചില ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

മൂട്ടകടി തിരിച്ചറിയാം
കുട്ടികളില്‍ ഉണ്ടാവുന്ന മൂട്ടകടി പലപ്പോഴും നമ്മുടെ ആരോഗ്യത്തെ അല്പം പ്രശ്നത്തിലാക്കുന്നതാണ്. എന്നാല്‍ അത് ചികിത്സിക്കുന്നതിന് മുന്‍പ് അത് മൂട്ട കടിയാണ് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കാരണം പലപ്പോഴും പ്രാണികളുടെ കടികള്‍, കൊതുക് കടി, കടന്നല് കുത്തല്, തേനീച്ച കുത്തല്, ചിലന്തി കടികള്‍, ഉറുമ്പ് കടികള്‍ എന്നിവയും ഉണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നതിനിടയില്‍ ഇത് മൂട്ടകടിയാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിന് വേണ്ടി കുഞ്ഞിന്റെ ശരീരം ശ്രദ്ധിക്കാം.
മൂട്ടകടിയുടെ ലക്ഷണങ്ങള്‍
മൂട്ടകടിയുടെ ലക്ഷണങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ടതാണ്. നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മത്തില്‍ ചുവന്ന് തുടുത്ത പാടുകള്‍ ഉണ്ടാവുന്നു. പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള ചൊറിച്ചില്‍ ഉണ്ടാവുന്നു. അല്ലെങ്കില്‍ തേനീച്ച കൂട് കൂട്ടിയ പോലുള്ള അസ്വസ്ഥതകള്‍ കാണപ്പെടുന്നു. കുഞ്ഞിന് എപ്പോഴും അസ്വസ്ഥതയും ഇത്തരം കാര്യങ്ങളില്‍ വീര്‍ത്ത മുഴകളും കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ കാര്യങ്ങള്‍ എല്ലാം തന്നെ അല്പം ശ്രദ്ധിക്കണം.

മൂട്ടകടിയെ ചികിത്സിക്കാന്‍
മൂട്ടകടിയെ എപ്രകാരം ചികിത്സിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. തണുത്ത കാലാവസ്ഥയിലാണ് പലപ്പോഴും മൂട്ടകടി വര്‍ദ്ധിക്കുന്നത്. ഇത് ഒഴിവാക്കുന്നതിന് സാധിക്കാത്തതിനാല്‍ അതിനുള്ള സാഹചര്യങ്ങളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ നമ്മുടെ കുഞ്ഞിനെ മൂട്ടകടിയിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.
അണുബാധകളും അലര്‍ജികളും
നിങ്ങളുടെ കുട്ടിക്ക് ചില പ്രാണികളുടെ കടിയോട് അലര്‍ജി ഉണ്ടായാല്‍, നിങ്ങള്‍ ഒരു ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല. അത് മാത്രമല്ല കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ശ്വാസം മുട്ടല്‍ , ചുണ്ട് വീര്‍ക്കുക പോലെയും ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പല വിധത്തിലുള്ള അലര്‍ജി നിങ്ങളുടെ കുഞ്ഞിനെ ഇത്തരം അവസ്ഥയില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി മുന്‍കരുതല്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം.

തണുത്ത വെള്ളം ഉപയോഗിക്കാം
മൂട്ട കടിയുടെ അസ്വസ്ഥതകളെ കുറക്കുന്നതിന് വേണ്ടി നമുക്ക് തണുത്ത വെള്ളത്തില്‍ തുണി നനച്ച് തുടക്കാവുന്നതാണ്. ആദ്യം തണുത്ത വെള്ളത്തില്‍ മുക്കിയ തുണി മൂട്ട കടിയുള്ള ഭാഗത്ത് നല്ലതുപോലെ പുരട്ടുക. ഇത് കുഞ്ഞിന് ആശ്വാസം നല്‍കുകയും കുഞ്ഞിന്റെ ചുവന്ന് തിണര്‍ത്ത പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഒരിക്കലും കുഞ്ഞിന് മരുന്ന് നല്‍കുകയോ പുരട്ടുകയോ ചെയ്യരുത്.
മാന്തുന്നത് ശ്രദ്ധിക്കുക
പലപ്പോഴും കുഞ്ഞിന് മൂട്ട കടിയേറ്റ ഭാഗത്ത് അസ്വസ്ഥത വര്‍ദ്ധിക്കുന്നു. എന്നാല്‍ കുഞ്ഞ് തന്നെ പലപ്പോഴും ഇത്തരം ഭാഗങ്ങളില്‍ മാന്തി മുറിവാക്കുന്നു. ഇത് ചൊറിച്ചില്‍ കൂടുതല്‍ വഷളാക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ കുഞ്ഞ് മാന്തുന്നത് വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കുഞ്ഞിന്റെ ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
