Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
കുഞ്ഞിന്റെ പനി, ജലദോഷം, ചുമ: മൂന്നിനേയും തുരത്തും സൂപ്പര്‍ഫുഡ്
തണുപ്പ് കാലം മുതിര്‍ന്നവര്‍ക്കുണ്ടാക്കുന്നതിനേക്കാള്‍ പ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രശ്നങ്ങള്‍ പലപ്പോഴും മാതാപിതാക്കള്‍ ശ്രദ്ധിക്കാതെ വിടുമ്പോള്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു. കുഞ്ഞിന് തണുപ്പ് കാലം ഉണ്ടാക്കുന്ന അസ്വസ്ഥകള്‍ ജലദോഷവും, ശ്വസനസംബന്ധമായ പ്രശ്നങ്ങളും, ചുമയും, തൊണ്ടവേദനയും, പനിയും എല്ലാമാണ്. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് ശൈത്യകാലം ചില ഭക്ഷണങ്ങള്‍ ശീലമാക്കാം.

തണുപ്പ് കാലം പൊതുവേ പലരും ആസ്വദിക്കുന്ന ഒരു കാലം കൂടിയാണ്. കോവിഡ് -19 പൂര്‍ണമായും വിട്ടുമാറാത്ത അവസ്ഥയിലും നിങ്ങള്‍ക്ക് കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി അല്പം കൂടുതല്‍ കരുതലെടുക്കാം. എപ്പോഴും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് അവര്‍ക്ക് പനിയോ മറ്റ് സീസണല്‍ വൈറസോ ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇവയിലുള്ള ഉയര്‍ന്ന പോഷകമൂല്യം നമ്മുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. പ്രതിരോധ ശേഷി കുഞ്ഞിന് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ചില സൂപ്പര്‍ഫുഡുകള്‍ എതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മധുരക്കിഴങ്ങ്
ദിനവും മധുരക്കിഴങ്ങ് കുഞ്ഞ് കഴിക്കുമെങ്കില്‍ ആരോഗ്യത്തിനെ സംരക്ഷിക്കാന്‍ ഇതിലും മികച്ച ഘടകം ഇല്ലെന്ന് തന്നെ പറയാം. കാരണം ഇതിലുള്ള നാരുകള്‍, വിറ്റാമിനുകള്‍, മറ്റ് പ്രോട്ടീനുകളും ഘടകങ്ങളും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തേയും രോഗങ്ങളില്‍ നിന്ന്സംരക്ഷിക്കുന്നു. രുചിയുള്ള ഒരു കിഴങ്ങാണ് എന്ന് മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയമില്ലാതെ ഉപയോഗിക്കാവുന്ന ഒരു പോഷകഗുണമുള്ള കിഴങ്ങ് കൂടിയാണ് ഇത്. പ്രതിരോധ ശേഷിക്കും രോഗങ്ങളില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിനും അത്യുത്തമം.

ശര്‍ക്കര
ഇപ്പോള്‍ നിങ്ങളൊന്ന് അത്ഭുതപ്പെട്ടേക്കാം. ശര്‍ക്കര എങ്ങനെ കുഞ്ഞിനെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു എന്ന് ആലോചിച്ച്. എന്നാല്‍ സത്യമാണ്. ശര്‍ക്കര കുഞ്ഞിന് നല്‍കുന്നത് എന്തുകൊണ്ടും മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. ഇതിലുള്ള പ്രോട്ടീന്‍, കോളിന്, ബീറ്റൈന്‍, വിറ്റാമിന്‍ ബി 12, ബി 6, ഫോളേറ്റ്, കാല്‍സ്യം, ഇരുമ്പ്, മറ്റ് നിരവധി ധാതുക്കള്‍ കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല പഞ്ചസാര പൂര്‍ണമായും ഒഴിവാക്കി കുഞ്ഞിന് മധുരമാവശ്യമുള്ളപ്പോള് ശര്‍ക്കര നല്‍കാവുന്നതാണ്. ഇതിലൂടെ രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നെല്ലിക്ക
നെല്ലിക്ക വളരെയധികം ആരോഗ്യ സമ്പുഷ്ടമായ ഒന്നാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന നെല്ലിക്ക മികച്ച ആരോഗ്യ ഗുണങ്ങളുടെ ഉറവിടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ പനി, ജലദോഷം, ദഹനപ്രശ്നങ്ങള്‍ തുടങ്ങിയ സാധാരണ രോഗങ്ങള്‍ പെട്ടെന്ന് തടയുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും അടങ്ങിയിട്ടുള്ള ഇത്തരം ഭക്ഷണങ്ങള്‍ കുഞ്ഞിന് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇടക്കിടക്ക് കുഞ്ഞിന് ഭക്ഷണത്തിലും അച്ചാറിട്ടും ജ്യൂസ് ആക്കിയും എല്ലാം നെല്ലിക്ക നല്‍കാം.

ഈന്തപ്പഴം
ആരോഗ്യത്തിന്റെ കാര്യത്തില്‍ രോഗപ്രതിരോധ സംവിധാനത്തിന് വേണ്ടി ഈന്തപ്പഴം ചെയ്യുന്ന ഗുണങ്ങള്‍ അത് നിസ്സാരമല്ല. ഈന്തപ്പഴം ഹോര്‍മോണ്‍ നിയന്ത്രണം, വീക്കം കുറയ്ക്കല്‍, രോഗപ്രതിരോധ സംവിധാനത്തിന്റെ ഉത്തേജനം എന്നിവക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇതിലുള്ള ഫൈറ്റോന്യൂട്രിയന്റുകളാണ് രോഗത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്. ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കും എന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കുഞ്ഞിന് സംശയമില്ലാതെ നല്കാവുന്ന ഒന്നാണ് ഈന്തപ്പഴം.

സിട്രസ് പഴങ്ങള്‍
വിറ്റാമിന്‍ സി എപ്പോഴും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് സംശയം വേണ്ട. അതുകൊണ്ട് വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ നാരങ്ങ, ഓറഞ്ച്, മധുരനാരങ്ങ എന്നിവയെല്ലാം കുഞ്ഞിന് ധാരാളം നല്‍കാവുന്നതാണ്. ഇതിലൂടെ കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുകയും അതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടികള്‍ക്ക് നല്കാന് ഏറ്റവും മികച്ച പഴങ്ങള്‍ ഇവയെല്ലാമാണ്.

ബീറ്റ്റൂട്ട്
കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ബീറ്റ്റൂട്ട് നല്‍കുന്നത് മികച്ച ഗുണങ്ങളാണ്. കാരണം ഇവയില്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തില്‍ അത്യന്താപേക്ഷിതമാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിലും ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. കുഞ്ഞിന് ഇഷ്ടമുള്ള തരത്തില്‍ ഇത് പാചകം ചെയ്ത് നല്‍കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications