കുട്ടികളുടെ പല്ലിലെ നിറ വ്യത്യാസം ശ്രദ്ധിക്കണം: നിസ്സാരമാക്കല്ലേ

കുട്ടികളുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ജനനം മുതല്‍ കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധാലുക്കളായിരിക്കും. ജനനം മുതല്‍ മാത്രമല്ല ഗര്‍ഭാവസ്ഥ മുതലേ ഇത് തന്നെയാണ് പ്രധാനം. സാധാരണയായി കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യം പല മാതാപിതാക്കളേയും പ്രശ്‌നത്തിലാക്കുന്നതാണ്. പലരിലും പല്ലിന്‍െ നിറം മങ്ങുന്നത്, മഞ്ഞ നിറത്തിലുള്ള പല്ല്, ചാരനിറം എന്നിവയെല്ലാം പ്രശ്‌നമുണ്ടാക്കുന്നു. കുഞ്ഞിന്റെ പല്ലിന്റെ നിറം മാറുന്നതിന്റെ ഫലമായി പല വിധത്തിലുള്ള കാര്യങ്ങള്‍ അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

Discolored Teeth In Child:

എല്ലാ പല്ലുകളുടേയും നിറ വ്യത്യാസം പലരും ശ്രദ്ധിക്കില്ല. എന്നാല്‍ അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല എന്നത് നിങ്ങള്‍ ഓരോരുത്തരും മനസ്സിലാക്കണം. ഇത് പല വിധത്തിലുള്ള ആശങ്കകള്‍ നിങ്ങളില്‍ നിറക്കുന്നു. പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ജനിതകമായ മാറ്റങ്ങള്‍ മുതല്‍ പാരിസ്ഥിതികമായ അവസ്ഥകള്‍ വരെ നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ തീര്‍ക്കുന്നതാണ്. ഇതെല്ലാം പല്ലിന്റെ നിറ വ്യത്യാസത്തിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിനും വില്ലനാവുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ജനിതക കാരണങ്ങള്‍

Discolored Teeth In Child:

പല്ലിന്റെ നിറം മാറ്റത്തിന് പലപ്പോഴും കാരണമാകുന്നതാണ് ജനിതകപരമായ മാറ്റങ്ങളും. പല്ലിന്റെ ഇനാമലിലോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പാരമ്പര്യ വൈകല്യങ്ങളോ എല്ലാം പല്ലിന്റെ നിറം മാറ്റത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജനിതക വൈകല്യത്തിന്റെ ഫലമായി കുട്ടികളുടെ പല്ലിന്‍ നിറം മഞ്ഞ, തവിട്ട് , നീല എന്നീ നിറങ്ങള്‍ ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ആന്റിബയോട്ടിക്കുകള്‍

Discolored Teeth In Child:

കുട്ടികള്‍ക്ക് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് പല്ലിന്റെ നിറ വ്യത്യാസത്തിന് കാരണമാകുന്നു. ഉദാഹരണത്തിന് ആന്റിബയോട്ടിക് എട്ട് വയസ്സിന് താഴെയുള്ള കുട്ടികളാണ് കഴിക്കുന്നത് എന്നുണ്ടെങ്കില്‍ ഇവരില്‍ പല്ലിന്റെ ആരോഗ്യം പ്രശ്‌നത്തിലാവുകയും നിറ വ്യത്യാസം സംഭവിക്കുകയും ചെയ്യുന്നു.

ദന്തക്ഷയം

Discolored Teeth In Child:

കുട്ടികളില്‍ വളരെ കൂടുതലായി കാണപ്പെടുന്നതാണ് ദന്തക്ഷയം. ഈ അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും രക്തസ്രാവം, അല്ലെങ്കില്‍ ദന്തകോശങ്ങളുടെ സമ്പര്‍ക്കം പല്ലിനുണ്ടാവുന്ന പരിക്ക് അമിതമായി മധുരം കഴിക്കുന്നത് എല്ലാം നിങ്ങളില്‍ ദന്തക്ഷയം ഉണ്ടാക്കുന്നു. ഇത് നിങ്ങളുടെ കുഞ്ഞിന്റെ പല്ലിന് മഞ്ഞ നിറം, പിങ്കം നിറം, ചാരനിറം, കറുപ്പ് നിറം എന്നിവ നല്‍കുന്നതിലേക്ക് എത്തിക്കുന്നു. ഇതെല്ലാം മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യം കൂടിയാണ്.

ഭക്ഷണം

Discolored Teeth In Child:

ചില ഭക്ഷണങ്ങള്‍ നിങ്ങളില്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു. തക്കാളി സോയ സോസ്, മിഠായികള്‍, ചില പഴങ്ങള്‍, ചോക്കലേറ്റ്, അച്ചാറുകള്‍, ബീറ്റ്‌റൂട്ട് എന്നിവ സ്ഥിരമായി കഴിക്കുന്ന കുട്ടികളില്‍ ഇത്തരം ഒരു പ്രശ്‌നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കുഞ്ഞിന്റെ പല്ലിന്റെ നിറം പ്രശ്‌നത്തിലാക്കുന്നു. കൂടാതെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൃത്യമായി ബ്രഷ് ചെയ്യാതെ വരുന്നത് നിങ്ങളുടെ കുഞ്ഞിന്റെ പല്ലിന്റെ നിറത്തെ പ്രശ്‌നത്തിലാക്കുന്നു.

പരിഹാരങ്ങള്‍

Discolored Teeth In Child:

കുട്ടികളുടെ പല്ലിലെ നിറം മാറ്റം സ്വയം ചികിത്സിക്കാന്‍ നില്‍ക്കരുത്. ഇത് കുഞ്ഞിന് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ദന്തരാഗോയ. വിദഗ്ധനെ കണ്ടതിന് ശേഷം മാത്രം ചെയ്യാവുന്നതാണ്. എന്നാല്‍ കുഞ്ഞിനെ രണ്ട് നേരവും പല്ല് തേപ്പിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ നല്‍കണം. ഇത് കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും അതോടൊപ്പം തന്നെ കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വെളിച്ചെണ്ണ കവിള്‍ കൊള്ളുന്നത് നല്ലതാണ്. എന്നാല്‍ കുട്ടികള്‍ അത് എത്രത്തോളം ഉപയോഗപ്പെടുത്തും എന്നത് അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഏറ്റവും നല്ല ഓപ്ഷന്‍ എന്ന് പറയുന്നത് ഡോക്ടറെ കാണുക എന്നത് തന്നെയാണ്. സ്വയം ചികിത്സ എപ്പോഴും കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്.

Story first published: Saturday, March 25, 2023, 15:14 [IST]
X
Desktop Bottom Promotion