Latest Updates
-
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ!
കുട്ടികളില്‍ ചര്‍മ്മത്തില്‍ കാണുന്ന ചൊറിച്ചിലും പൊള്ളലും നിസ്സാരമല്ല: ഫലം അപകടം
ചര്‍മ്മത്തിലെ അലര്‍ജിയും പൊള്ളലും പ്രശ്നങ്ങളും പലരിലും ഉണ്ടാവാം. എപ്പോഴും ഇതിന് കൃത്യമായ ചികിത്സയും പരിഹാരവും ചെയ്യണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ മുതിര്‍ന്നവരില്‍ എന്ന പോലെ തന്നെ കുട്ടികളില്‍ ഉണ്ടാവുന്ന ചര്‍മ്മ പ്രശ്നവും ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടത് തന്നെയാണ്. പലപ്പോഴും കുട്ടികളില്‍ ചര്‍മ്മത്തിലെ അലര്‍ജി അല്പം ഗൗരവത്തോടെ കാണേണ്ടതാണ്.

രോഗപ്രതിരോധ സംവിധാനത്തിന്റെ കാര്യവും അല്പം ശ്രദ്ധിക്കണം. ചര്‍മ്മത്തില്‍ അലര്‍ജിയുള്ള കുട്ടികള്‍ക്ക് പലപ്പോഴും അസ്വസ്ഥത, ചൊറിച്ചില്‍, വീക്കം എന്നിവ അനുഭവപ്പെടാറുണ്ട്. ഇത് വേണ്ട പോലെ ചികിത്സിച്ചില്ലെങ്കില്‍ അത് പലപ്പോഴും അപകടകരമായ അവസ്ഥയിലേക്കും കൂടുതല്‍ ഗുരുതമായ അവസ്ഥയിലേക്കും നിങ്ങളുടെ കുഞ്ഞിനെ എത്തിക്കുന്നു. എന്തൊക്കെയാണ് കുട്ടികളിലെ ചര്‍മ്മത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ചര്‍മ്മ പ്രതിസന്ധികള്‍ എന്താണ് കാരണം എന്താണ് പരിഹാരം എന്ന് നോക്കാം.
അമിതമായ രോഗപ്രതിരോധ സംവിധാനം

രോഗപ്രതിരോധ സംവിധാനത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ത്വക്ക് അലര്‍ജിയുടെ പല കാരണങ്ങളും പലപ്പോഴും കുട്ടികളുടെ രോഗപ്രതിരോധ സംവിധാനത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു കുട്ടിയുടെ രോഗപ്രതിരോധ സംവിധാനത്തില്‍ പൂമ്പൊടി, പൊടി അല്ലെങ്കില്‍ ചില ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരം പ്രതിരോധം നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ചുവപ്പ്, നീര്‍വീക്കം എന്നിവയുള്‍പ്പെടെയുള്ള അലര്‍ജി പ്രതിപ്രവര്ത്തനമുണ്ടാക്കുന്നു. ഇത് അല്പം ശ്രദ്ധിക്കണം.
പൂമ്പൊടിയും അലര്‍ജിയും
കുട്ടികളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിന് പൂമ്പൊടി പലപ്പോഴും കാരണമാകുന്നു. കുട്ടികളിലുണ്ടാവുന്ന ചര്‍മ്മ അലര്‍ജിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നായി ഇത് കണക്കാക്കാവുന്നതാണ്. ഇത് കൂടാതെ പൊടിപടലങ്ങള്‍, മൃഗങ്ങളുടെ രോമങ്ങള്‍ എന്നിവയും ഇത്തരം അലര്‍ജിയുണ്ടാക്കാം. അതുകൊണ്ട് തന്നെ കുട്ടികളില്‍ ഇത്തരം അലര്‍ജികള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എയര്‍ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.
ഭക്ഷണ അലര്‍ജികള്‍

പല വിധത്തിലുള്ള ഭക്ഷണത്തിലുണ്ടാവുന്ന അലര്‍ജികള്‍ നിങ്ങളുടെ കുഞ്ഞിന് ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാക്കുന്നു. ഇത് ചര്‍മ്മത്തിലെ തിണര്‍പ്പ്, ചുവപ്പ് നിറം, ചൊറിച്ചില്‍, എക്സിമ പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചില കുട്ടികളില്‍ പ്രത്യേക ഭക്ഷണം കഴിച്ചതിന് ശേഷം പലപ്പോഴും ചര്‍മ്മത്തില്‍ അലര്‍ജിയും അസ്വസ്ഥതകളും ഉണ്ടാക്കുന്നു എന്നതാണ് സത്യം. ഇത് ഗുരുതരമായ അലര്‍ജി പ്രതിപ്രവര്‍ത്തനത്തിന് കാരണമാകുന്നു. എന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ ജീവന് വരെ ഭീഷണിയായേക്കാം.
ചില മരുന്നുകള്‍
കുട്ടികള്‍ക്കാണ് പെട്ടെന്ന് മരുന്നുകളില്‍ അലര്‍ജിയുണ്ടാവുന്നത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ചില ആന്റിബയോട്ടിക്കുകള്‍ കുട്ടികളില്‍ അസ്വസ്ഥതകള്‍ അലര്‍ജികള്‍ എന്നിവയുണ്ടാവുന്നു. ചര്‍മ്മത്തില്‍ തിണര്‍പ്പ് അല്ലെങ്കില്‍ ചൊറിച്ചില്‍ എന്നിവയെല്ലാം ചില മരുന്നുകള്‍ കഴിച്ചതിന് ശേഷം പല കുട്ടികളിലും കാണപ്പെടുന്നു. അതുുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ജനിതകശാസ്ത്രം

കുട്ടികളില്‍ ജനിതകപരമായി പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കുഞ്ഞിന് മരുന്നുകളും മറ്റും കൊടുക്കുന്നതിന് മുന്‍പ് നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് മാത്രമല്ല എക്സിമ പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് കുഞ്ഞിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കുഞ്ഞിന് രോഗസാധ്യത ഉണ്ടാവുന്നതിന് ഉള്ള സാധ്യത ഡോക്ടറെ കാണുന്നതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു.
പരിഹാരം ഇപ്രകാരം
കുട്ടികളില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. മാതാപിതാക്കള്‍ കുഞ്ഞിന് പ്രത്യേക പരിഗണനയും ചികിത്സയും നല്‍കേണ്ടതാണ്. പരമാവധി കുഞ്ഞിന് അലര്‍ജിയുണ്ടാക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ വീട് എപ്പോഴും വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവാതിരിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ടതാണ്. കുട്ടിക്ക് ചര്‍മ്മത്തില്‍ ചുണങ്ങോ അലര്‍ജി പ്രതികരണത്തിന്റെ മറ്റ് ലക്ഷണങ്ങളോ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും കുഞ്ഞിന്റെ ചര്‍മ്മത്തിലെ അലര്‍ജി നിങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്.



Click it and Unblock the Notifications

