Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മഴക്കാലമായി: ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് കുട്ടികളെ രോഗങ്ങള്‍ പുറകേയുണ്ട്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് പലപ്പോഴും മഴക്കാലം. മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ തന്നെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ് മഴക്കാലത്ത്. പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം. കാരണം മഴ കനക്കുന്നതോടെ ശ്വാസകോശ അണുബാധ, പനി, തൊണ്ടവേദന എന്നിവ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ വയറ്റിലെ അണുബാധയും അസ്വസ്ഥതകളും പ്രശ്നങ്ങളും മറ്റ് ചിലതാണ്.
മലിനമായ ഭക്ഷണവും വെള്ളവും കാരണം മഞ്ഞപ്പിത്തവും ടൈഫോയിഡും സാധാരണമായി നിങ്ങളില്‍ ഉണ്ടാവുന്നു. ഇത്തരം അവസ്ഥകളില്‍ കുഞ്ഞിന്റെ ആരോഗ്യം എന്നത് രക്ഷിതാക്കളുടെ ഉത്തരവാദിത്വം തന്നെയാണ്. ഭക്ഷണവും ജീവിതശൈലിയും മുതല്‍ വാക്സിനേഷന് വരെ കുഞ്ഞിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. പ്രത്യേകിച്ച് മഴക്കാലത്ത് നാം ശ്രദ്ധിക്കേണ്ട ഇത്തരം ചില കാര്യങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്നും കുഞ്ഞിനെ മഴക്കാല രോഗങ്ങളില്‍ നിന്ന് എപ്രകാരം പ്രതിരോധിക്കാം എന്നും നമുക്ക് നോക്കാം.

ആരോഗ്യകരമായ പോഷകാഹാരം
കുഞ്ഞിന് ഏത് കാലാവസ്ഥയിലും പോഷകാഹാരം നല്‍കുക എന്നത് വളരരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതിലൂടെ ഒരു വിധത്തിലുള്ള പ്രശ്നങ്ങളെയെല്ലാം നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. കുഞ്ഞിന് ആരോഗ്യകരമായ ഭക്ഷണക്രമം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ജങ്ക് ഫുഡിന്റെ അമിതമായ ഉപയോഗം കുറക്കുകയും ചെയ്യുക. കൂടാതെ കുട്ടികളുടെ ഭക്ഷണങ്ങളില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.
വ്യായാമം നിര്‍ബന്ധം
വ്യായാമം എന്നത് മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ആരോഗ്യത്തിന് അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ഉതകുന്ന വ്യായാമം ഏതാണെന്ന് രക്ഷിതാക്കള്‍ക്ക് കണ്ഫ്യൂഷന് ഉണ്ടാക്കുന്നു. എന്നാല്‍ കാലാവസ്ഥയുടെ പ്രതികൂല ഫലങ്ങളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നതിന് വേണ്ടി സ്ഥിരമായി ലഘുവ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. സ്കിപ്പിംഗ്, ഹോപ്പിംഗ്, ഡക്ക് വാക്കിംഗ് തുടങ്ങിയ എയ്റോബിക് പ്രവര്‍ത്തനങ്ങള്‍ അവരെക്കൊണ്ട് ചെയ്യിക്കുന്നത് നല്ലതാണ്.

ആരോഗ്യകരമായ ജീവിതശൈലി
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഉറക്കസമയവും പഠന സമയവും വ്യായാമത്തിന്റെ സമയവും ഭക്ഷണത്തിന്റെ സമയവും എല്ലാം ശ്രദ്ധിക്കുന്നതിന് പ്രാധാന്യം നല്‍കുക. കൃത്യസമയത്ത് ഉറങ്ങുന്നതിനും കൃത്യസമയത്ത് ഉണരുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ഏത് കാലാവസ്ഥയിലും കുഞ്ഞിന്റെ ആരോഗ്യത്തെ സഹായിക്കുന്നതാണ്.
സമ്മര്‍ദ്ദം കുറയ്ക്കുക
കുഞ്ഞിന് പല കാര്യങ്ങളിലും കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് വേനല്‍ക്കാല അവധിക്ക് ശേഷം സ്കൂളുകള്‍ തുറക്കുമ്പോള്‍ കുഞ്ഞിന് പല പ്രതിസന്ധികളും സമ്മര്‍ദ്ദവും നേരിടേണ്ടി വരുന്നു. അതിന്റെ ഫലമായി ഇത് കുഞ്ഞിന്റെ പ്രതിരോധ ശേഷിയേയും ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
പ്രതിരോധ കുത്തിവയ്പ്പുകള്‍
കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കേണ്ടതാണ്. കുഞ്ഞിന്റെ പ്രായത്തിന് അനുസരിച്ച് എല്ലാ വാക്സിനുകളും വാര്‍ഷിക വാക്സിനുകളും എല്ലാം എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് വാക്സിന് എന്നിവയെല്ലാം തന്നെ കൃത്യസമയത്ത് എടുക്കുന്നതിന് ശ്രദ്ധിക്കാം. ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശത്തോടെ വേണം വാക്സിന് എടുക്കുന്നതിന്.

മണ്‍സൂണ്‍ ഡയറ്റ്
കുട്ടികളില്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ മണ്‍സൂണ്‍ ഡയറ്റ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മഴക്കാല പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കുക. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാ വിധത്തിലുള്ള പ്രോട്ടീനും വിറ്റാമിനുകളും കാര്‍ബോഹൈഡ്രേറ്റും എന്നിവയെല്ലാം അടങ്ങിയിരിക്കണം. അത് കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
നല്‍കേണ്ട ഭക്ഷണങ്ങള്‍
കുഞ്ഞിന് മഴക്കാലത്ത് ചില ഭക്ഷണങ്ങള്‍ നല്‍കേണ്ടതാണ്. അതില്‍ തൈര്, മോര്, പാല് എന്നിവ നല്‍കേണ്ടതാണ്. ഇത് കൂടാതെ കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, ചീര, മത്തങ്ങ, മത്തങ്ങ, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളും നല്‍കേണ്ടതാണ്. ചുമ, ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സൂപ്പ് തയ്യാറാക്കുന്നു. ഇത് കൂടാതെ സൂപ്പ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. കൂടാതെ മുട്ട നല്‍കുന്നതും ശ്രദ്ധിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
