Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
കുഞ്ഞിനെ തളര്‍ത്തുന്ന വേനല്‍ പ്രശ്നങ്ങള്‍: അതീവശ്രദ്ധ വേണ്ടത് ഇതിലെല്ലാം
കുഞ്ഞിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് കാലാവസ്ഥാ മാറ്റങ്ങള്‍ പെട്ടെന്ന് ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മാതാപിതാക്കള്‍ നെട്ടോട്ടമോടുന്നത് നിസ്സാരമല്ല. പ്രത്യേകിച്ച് വേനലില്‍ കുഞ്ഞിന് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. ഇതിനെ തിരിച്ചറിഞ്ഞ് കൃത്യമായി പ്രതിരോധിക്കുക എന്നത് എപ്പോഴും വെല്ലുവിളിയും ഉയര്‍ത്തുന്നു. ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്ന അല്ലെങ്കില്‍ കുഞ്ഞിനെ എത്തിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്.

വേനല്‍ക്കാലം എന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം തളര്‍ത്തുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുഞ്ഞിന് കൂടുതല്‍ കരുതലും ശ്രദ്ധയും നല്‍കേണ്ട സമയമാണ് എന്നത് തന്നെയാണ് വേനല്‍ക്കാലത്തിന്റെ പ്രത്യേകത. ചെറിയ ജലദോഷവും അസ്വസ്ഥതകളും ഈ സമയം കുഞ്ഞിനെ വിടാതെ പിന്തുടരുന്നത് പലപ്പോഴും കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം തന്നെയാണ്. കുഞ്ഞിന്റെ വേനല്‍ക്കാല ആരോഗ്യ പ്രശ്നങ്ങളെ എപ്രകാരം ഇല്ലാതാക്കാം എന്നതിനെക്കുറിച്ചും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും ഈ ലേഖനം വായിക്കാം.
ജലജന്യ രോഗങ്ങള്‍

വേനല്‍ക്കാലം ഏറ്റവും കൂടുതല്‍ ദാഹിക്കുന്ന ഒരു സമയം കൂടിയാണ്. ഈ സമയം അതുകൊണ്ട് തന്നെ മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ ഇല്ലാതെ ധാരാളം വെള്ളം കുടിച്ച് കൊണ്ടിരിക്കുന്നു. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ അത് കുട്ടികള്‍ക്ക് നല്കുന്നതാണെങ്കില് അല്പം കൂടുതല്‍ ശ്രദ്ധ വേണം. കാരണം പലപ്പോഴും ജലജന്യ രോഗങ്ങള്‍ കുഞ്ഞിനെ അലട്ടുന്ന ഒരു സമയമാണ് വേനല്‍ക്കാലം. കുടിക്കുന്ന വെള്ളം മലിനമാണെങ്കില്‍ അത് കുഞ്ഞില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ടൈഫോയ്ഡ്, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ഛര്‍ദ്ദി എന്നിവയെല്ലാം എല്ലായ്പ്പോഴും വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞിന വെള്ളം നല്കുമ്പോള് തിളപ്പിച്ച് ആറിയ വെള്ളം മാത്രം നല്‍കുന്നതിന് ശ്രദ്ധിക്കുക.
ചെങ്കണ്ണ്

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതാണ് ചെങ്കണ്ണ്. ഈ പ്രശ്നം നമ്മുടെ ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു. ഈ അവസ്ഥയില്‍ അത് കുഞ്ഞുങ്ങളെ പിടികൂടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം സ്കൂളില്‍ പോവുന്ന കുട്ടികളില്‍ ഇത് പെട്ടെന്ന് തന്നെ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ കൃത്യമായ ഇടപെടല്‍ നടത്തി കുഞ്ഞിനെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. കുഞ്ഞിന് കൃത്യമായ ആരോഗ്യ പരിരരക്ഷ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പകര്‍ച്ച വ്യാധിയായതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. മറ്റൊരാളിലേക്ക് പകരുന്നതിന് എളുപ്പമായതിനാല്‍ കുഞ്ഞ് ഉപയോഗിക്കുന്ന വസ്തുക്കള്‍ മറ്റൊരാളുമായി ഒരു കാരണവശാലും പങ്കിടരുത്.
ചുമ

ഏത് കാലത്തും ചുമയുണ്ടാവാം, എന്നാല്‍ അതിന്റെ ഏറ്റക്കുറച്ചിലുകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം വേനല്‍ക്കാലത്ത് കുട്ടികള്‍ക്ക് ഐസ്ക്രീം ശീതളപാനീയങ്ങള്‍ എന്നിവ കഴിക്കുന്നതിനുള്ള ആഗ്രഹം അല്പം കൂടുതലായിരിക്കും. ഇത് തൊണ്ടയില്‍ അണുബാധ പോലുള്ള വെല്ലുവിളികള്‍ കുഞ്ഞുങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിവതും കുഞ്ഞിന് നല്‍കാതിരിക്കുക. അത് മാത്രമല്ല വീട്ടില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ കുഞ്ഞിന് നല്‍കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം വേനല്‍ക്കാല ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
മൂത്രനാളി അണുബാധ (UTI)

പലപ്പോഴും വേനല്‍ക്കാലത്ത് കുഞ്ഞിന്റെ വെള്ളം കുടി എന്നത് അല്പം കുറവായിരിക്കും. അതിന് കാരണം നമ്മള് തന്നെയാണ് എന്ന് ഒരു പരിധി വരെ പറയാം. ഇത് കുഞ്ഞിന് മൂത്രാശയ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വൃക്കകള്‍, മൂത്രാശയങ്ങള്‍, മൂത്രാശയം, മൂത്രനാളി എന്നിവയുള്‍പ്പെടെ നിങ്ങളുടെ മൂത്രാശയ വ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് അണുബാധയുണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളില്‍ വ്യക്തിശുചിത്വം പാലിക്കുന്നുണ്ടെന്നും അച്ഛനമ്മമാര്‍ നിര്‍ബന്ധപൂര്‍വ്വം ശ്രദ്ധിക്കണ്ടതാണ്.
ഭക്ഷ്യവിഷബാധ

പലപ്പോഴും ഭക്ഷ്യവിഷബാധ എന്നത് കുഞ്ഞിനെ വളരെയധികം അപകടത്തില്‍ ആക്കുന്നതാണ്. മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെ അത് കുഞ്ഞില്‍ ഭക്ഷ്യവിഷബാധക്കുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി കുട്ടികളില്‍ വയറു വേദന, ഓക്കാനം, വയറിളക്കം അല്ലെങ്കില്‍ ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടുന്നു. അതുകൊണ്ട് തന്നെ തുറന്ന് വെച്ച ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കുഞ്ഞിന് നല്‍കരുത്. അത് മാത്രമല്ല പുറത്ത് നിന്നുള്ള ഭക്ഷണത്തില്‍ നിയന്ത്രണം കൊണ്ട് വരുന്നതും നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കണം.
നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം എന്നത് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും ഇത് കുഞ്ഞിനെ തളര്‍ത്തിക്കളയുകയും കുഞ്ഞിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് തകരാറിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിന് വേണ്ടി കുഞ്ഞിന് ഇടക്കിടക്ക് തേങ്ങാവെള്ളം, മോര്, നാരങ്ങ വെള്ളം എന്നിവ നല്‍കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ തണ്ണിമത്തന്, കുക്കുമ്പര്‍ എന്നിവയെല്ലാം കുഞ്ഞിന് നല്‍കുന്നതിന് ശ്രദ്ധിക്കണം. പരമാവധി കൂടുതല്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുകയും ജ്യൂസില്‍ പഞ്ചസാരയിട്ട് നല്‍കാതിരിക്കുന്നതിനും ശ്രദ്ധിക്കുക.



Click it and Unblock the Notifications
