ഇതൊന്നു പിള്ളേരുടെയടുത്തു ചെലവാകില്ലാ....

Posted By: Super
Subscribe to Boldsky

കുട്ടികളുടെ ദേഷ്യത്തെ നേരിടുമ്പോള്‍ ചില തന്ത്രങ്ങള്‍ ഫലിക്കില്ല എന്ന കാര്യം ഓര്‍ക്കണം. കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെയല്ല അതുകൊണ്ട്‌ വ്യത്യസ്‌തമായ സമീപനമാണ്‌ ആവശ്യം.

കുട്ടികള്‍ അവരുടെ ദേഷ്യത്തിലൂടെ എന്താണ്‌ ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നത്‌ എന്ന്‌ മനസ്സിലാക്കാതെയാണ്‌ പലപ്പോഴും മാതാപിതാക്കള്‍ അവരോട്‌ പ്രതികരിക്കുക.അതിനാല്‍ രക്ഷകര്‍ത്താവ്‌ എന്ന നിലയില്‍ ആദ്യം അവരുടെ ഭാവമാറ്റം എന്തുകൊണ്ടാണന്ന്‌ മനസ്സിലാക്കിയിട്ട്‌ വേണം പ്രതികരിക്കാന്‍.

കുട്ടികള്‍ ദേഷ്യപ്പെടുമ്പോള്‍ ഒരിക്കലും ഫലിക്കാത്ത ചില തന്ത്രങ്ങള്‍

kid 1

ചോദ്യം ചെയ്യല്‍

കുട്ടികള്‍ ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ അവരെ ചോദ്യം ചെയ്യുന്നത്‌ ഗുണകരമായി എന്നു വരില്ല. കുട്ടികള്‍ക്ക്‌ അവരുടെ സ്വഭാവത്തിലുണ്ടായ മാറ്റം എന്താണന്ന്‌ അറിയാനുള്ള മനസ്സുണ്ടായെന്ന്‌ വരില്ല. അതിനാല്‍ ദേഷ്യത്തിന്‌ കാരണം എന്താണന്ന്‌ അവരോട്‌ ചോദിച്ചിട്ട്‌ കാര്യമുണ്ടാകില്ല.

വികാരം

കുട്ടി ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ ന്യായം കേള്‍ക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല. കുട്ടുകളുടെ ദേഷ്യത്തെ നിയന്ത്രിക്കുന്നത്‌ അവരുടെ വികാരങ്ങളായിരിക്കും. അതിനാല്‍ ഈ സമയത്ത്‌ ന്യായങ്ങള്‍ വിശദീകരിക്കാന്‍ ചെല്ലുന്നത്‌ ഫലപ്രദമായി എന്നു വരില്ല.

kid 2

ആക്രോശിക്കുക

കുട്ടികള്‍ ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ അവരോട്‌ ഒരിക്കലും ആക്രോശിക്കരുത്‌. കുട്ടികളുടെ ദേഷ്യം കൈകാര്യം ചെയ്യുമ്പോള്‍ സമാധാനപരമായ സമീപനമാണ്‌ നല്ലത്‌. തിരിച്ചും ദേഷ്യപ്പെടുന്നത്‌ അവസ്ഥ കൂടുതല്‍ വഷളാക്കുകയാണ്‌ ചെയ്യുക. ചിലപ്പോള്‍ കുട്ടി നിഷേധിയായി മാറാന്‍ ഇത്‌ കാരണമായേക്കും.

ഭീഷണി

കുട്ടികളുടെ ദേഷ്യത്തെ ഭീഷണിയിലൂടെ നേരിടാം എന്ന്‌ കരുതരുത്‌. അവര്‍ക്കത്‌ വെല്ലുവിളിയായി തോന്നിയാല്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകും.

kid

അവഗണിക്കുക

ദേഷ്യപ്പെടുമ്പോള്‍ കുട്ടികളെ അവഗണിക്കുകയാണെങ്കിലോ? നിങ്ങളുടെ ശ്രദ്ധ നേടാന്‍ വേണ്ടിയുള്ള ശ്രമത്തിലായിരുന്നു അവരെങ്കില്‍ വാശിയും ദേഷ്യവും ഒന്നു കൂടി ശക്തമാക്കും. നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല എങ്കില്‍ കാര്യങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കുകയും സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്യും.

Read more about: kids കുട്ടി
English summary

Tactics That Won't Work With Kids

It is not easy to handle all child tandrums. Here are some of the tactic that won't work with kids,
Story first published: Monday, May 11, 2015, 6:25 [IST]