For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് മുട്ട കൊടുക്കും മുൻപ് 2വട്ടം ചിന്തിക്കൂ

|
കുഞ്ഞിന് മുട്ട കൊടുക്കും മുന്‍പ് 2 വട്ടം ചിന്തിക്കൂ | Oneindia Malayalam

കുഞ്ഞിന്‍റെ ഭക്ഷണത്തിന്റെ കാര്യത്തിൽ അമ്മമാർ പല വിധത്തിലഉള്ള ആശങ്കകൾ പങ്കു വെക്കാറുണ്ട്. ഇത് പലപ്പോഴും കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല, അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ പിടിക്കുന്നില്ല എന്നുള്ളതെല്ലാമായിരിക്കും. തന്റെ കുഞ്ഞിന് എപ്പോഴും ബെസ്റ്റ് നൽകണം എന്നുള്ളതാണ് എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന കാര്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്നത് തന്നെയാണ് മുട്ടയും പാലും പഴങ്ങളും പച്ചക്കറികളും എല്ലാം. എന്നാൽ ഈ പറഞ്ഞ ഭക്ഷണങ്ങൾ എല്ലാം തന്നെ പലപ്പോഴും കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള അലർജി ഉണ്ടാക്കുന്നതാണോ അല്ലയോ എന്ന് അറിഞ്ഞിരിക്കണം.

Most read:കുഞ്ഞിക്കരച്ചിലിന് പുറകിലെ ശ്രദ്ധിക്കാത്ത കാരണംMost read:കുഞ്ഞിക്കരച്ചിലിന് പുറകിലെ ശ്രദ്ധിക്കാത്ത കാരണം

ആരോഗ്യത്തിന്റെ കാര്യത്തിൽ‌ ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവരുത് എന്ന് തന്നെയായിരിക്കും ഓരോ അമ്മമാർക്കും ആഗ്രഹം. എന്നാൽ കുഞ്ഞിന് മുട്ട കൊടുക്കുന്നതിന് മുൻപ് അമ്മമാർ ഇത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കേണ്ടതായുണ്ട്. മുട്ട ഇത്തരത്തില്‍ ധാരാളം പ്രോട്ടീനും മറ്റ് ഗുണങ്ങളും എല്ലാം നിറഞ്ഞതാണ്. എന്നാൽ പലപ്പോഴും ഇത് കഴിക്കുന്നതിലൂടെ അത് കുഞ്ഞിൽ അലർജിയുണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്നുള്ള കാര്യം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന് മുട്ട കൊടുക്കുമ്പോൾ അത് എന്തൊക്കെ ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നതിലുപരി അത് നിങ്ങളുടെ കുഞ്ഞിന് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന കാര്യവും അറിഞ്ഞിരിക്കണം.

 മുട്ട അലർജിയോ?

മുട്ട അലർജിയോ?

കുഞ്ഞിന് മുട്ട അലർജിയാണോ അല്ലയോ എന്ന കാര്യമാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. കുഞ്ഞിന് ധാരാളം പ്രോട്ടീനും വിറ്റാമിനും എല്ലാം ലഭിക്കട്ടെ എന്ന് വിചാരിച്ച് കുഞ്ഞിന് മുട്ട നൽകുന്നുണ്ട് അമ്മമാർ. എന്നാൽ കുഞ്ഞിന് മുട്ട കൊടുക്കുന്നതിലൂടെ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. അതിലുപരി അത് ദോഷങ്ങൾ നൽകുന്നുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കണം. കുഞ്ഞിൻറെ രോഗപ്രതിരോധ ശേഷിയെ ആണ് ഇത് ആദ്യം ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കണം. കുഞ്ഞിന് എന്തൊക്കെ പ്രശ്നങ്ങളാണ് മുട്ട കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്.

ചർമ്മത്തിൽ അലര്‍ജി

ചർമ്മത്തിൽ അലര്‍ജി

സ്ഥിരമായി മുട്ട കൊടുക്കുന്ന കുട്ടികളിൽ ചിലർക്കെങ്കിലും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. ചർമ്മത്തിൽ ഉണ്ടാവുന്ന അലർജിയാണ് കുഞ്ഞിനെ പ്രശ്നത്തിലാക്കുന്നത്. ചർമ്മത്തിൽ അതികഠിനമായ ചൊറിച്ചിലും, ചെറിയ ചുവന്ന് തിണർത്ത പാടുകളും ഉണ്ടാവുന്നുണ്ട് പലപ്പോഴും മുട്ട കഴിക്കുന്നതിലൂടെ. ഇത് കുഞ്ഞിന് കൊടുക്കുമ്പോൾ അല്‍പം ശ്രദ്ധിക്കണം. ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ‌ കുഞ്ഞിന് ധൈര്യമായി മുട്ട കൊടുക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അമ്മമാര്‍ മനസ്സിൽ വെക്കണം.

വായ്ക്ക് ചുറ്റും നീരും വേദനയും

വായ്ക്ക് ചുറ്റും നീരും വേദനയും

ചില കുട്ടികളിലെങ്കിലും മുട്ടയുടെ അലർജി കാണുന്നുണ്ട്. മുട്ട കഴിക്കുമ്പോൾ ഇവരിൽ വായ്ക്ക് ചുറ്റും നീരും വേദനയും ഉണ്ടാവുന്നുണ്ട്. ചിലരിൽ നാവിലും ചുണ്ടിലും എല്ലാം വീക്കം കാണപ്പെടുന്നുണ്ട്. മുട്ടയുടെ മഞ്ഞയാണ് ഇത്തരം പ്രശ്നം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

കണ്ണുകളിൽ ചുവപ്പ്

കണ്ണുകളിൽ ചുവപ്പ്

വായ്ക്ക് മാത്രമല്ല കണ്ണുകളിലും ചുവപ്പ് അനുഭവപ്പെടുന്നുണ്ട്. ഇത് മുട്ട കഴിച്ചതിന് തൊട്ടുപുറകേയാണെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കണം. ചിലരിൽ ഇടക്കിടക്ക് കണ്ണുനീരും വരുന്നുണ്ട്. കണ്ണിന് ചുവപ്പും, തടിപ്പും, ചൊറിച്ചിലും ഉണ്ടാവുന്നു മുട്ട കഴിക്കുന്നതിലൂടെ. അത് നിങ്ങളുടെ കുഞ്ഞുങ്ങളിൽ ധാരാളം അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്.

മൂക്കടപ്പ്

മൂക്കടപ്പ്

കുഞ്ഞിന്‍റെ മൂക്കടപ്പിന് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. എന്നാൽ മുട്ട കൂടുതൽ നൽകുന്ന കുട്ടികളിൽ പലപ്പോഴും മൂക്കടപ്പ് വർദ്ധിക്കുന്നതിനുള്ള എല്ലാ സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. കുഞ്ഞിന് ഒരു കാരണവശാലും മുട്ട അലർജിയുണ്ടെങ്കിൽ കൊടുക്കാൻ പാടുകയില്ല ഇത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ദഹിക്കാന്‍ ബുദ്ധിമുട്ട്

ദഹിക്കാന്‍ ബുദ്ധിമുട്ട്

ദഹിക്കാനുള്ള ബുദ്ധിമുട്ട് പലപ്പോഴും കുഞ്ഞുങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ദഹന പ്രക്രിയ തകരാറില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു. മുട്ട ചെറിയ കുട്ടികളില്‍ ദഹിക്കുന്നതിന് അൽപം സമയം എടുക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

 താപനില വർദ്ധിക്കുന്നു

താപനില വർദ്ധിക്കുന്നു

കുഞ്ഞിന് മുട്ട അലര്‍ജിയുണ്ടാക്കുന്നു എന്നുണ്ടെങ്കിൽ അത് പലപ്പോഴും ശരീരത്തിന്‍റെ താപനില വർദ്ധിപ്പിക്കുന്നുണ്ട്. ഇത് പലപ്പോഴും പനിയായി മാറുന്നതിനുള്ള എല്ലാ സാധ്യതയും ഉണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന് മുട്ട കൊടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ എല്ലാം അമ്മമാർ മനസ്സിൽ വെക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നമുണ്ടാക്കുന്നുണ്ട്.

English summary

signs and symptoms of egg allergy in babies

In this article we explain signs and symptoms of egg allergies in babies. Check it out.
Story first published: Wednesday, September 18, 2019, 12:18 [IST]
X
Desktop Bottom Promotion