പല്ലു വരുമ്പോള്‍ കുഞ്ഞിന്റെ തൂക്കം?

Posted By:
Subscribe to Boldsky

കുഞ്ഞിന്റെ വളര്‍ച്ചാവ്യതിയായനങ്ങള്‍ പെട്ടെന്നാണ്. കുഞ്ഞിന്റെ ശരീരത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങളില്‍ പ്രധാനമാണ് പല്ലു വരുന്നത്.

ഈ സമയത്ത് കുഞ്ഞുങ്ങളില്‍ തൂക്കം കുറയുന്നത് സാധാരണമാണ്. കാരണം കുഞ്ഞിപ്പല്ലുകള്‍ വരുന്നത് കുഞ്ഞിന് അസ്വസ്ഥതകളുണ്ടാക്കുന്നു. വിശപ്പു കുറയുന്നത് സാധാരണം. ഇത് ഭക്ഷണത്തിന്റെ അളവിനേയും ബാധിയ്ക്കും. ഭക്ഷണക്കുറവ് വരുമ്പോള്‍ തൂക്കക്കുറവുണ്ടാകുന്നത് സാധാരണമാണ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. കുഞ്ഞിന് ധാരാളം പാനീയങ്ങള്‍ നല്‍കുക. ഇത് കുഞ്ഞിന്റെ ക്ഷീണം കുറയ്ക്കും.

Teeth

മൃദുവായ, കുഞ്ഞ് ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ കൊടുക്കാം.

തൈരു പോലുള്ള ഭക്ഷണങ്ങള്‍ മിതമായ അളവില്‍ കൊടുക്കുന്നത് കുഞ്ഞിന്റെ പല്ലു വരുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും.

കുഞ്ഞിന്റെ ശരീരത്തിലെ ക്ഷീണമകറ്റുന്നതിന് ഇല്കട്രോലൈറ്റ് റീപ്ലേസ്‌മെന്റ് പാനീയങ്ങള്‍ നല്‍കാം. ഇത് ഡോക്ടറുടെ നിര്‍ദേശാനുസരണം വേണമെന്നു മാത്രം.

Read more about: baby, കുഞ്ഞ്
English summary

Do Babies Lose Weight When Teething

‘Do babies lose weight while teething?’ is more of an understatement. The following are a few ways to try if your baby is losing weight while teething.
Story first published: Monday, December 22, 2014, 12:04 [IST]
Subscribe Newsletter