For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവുലേഷന്‍ പ്രശ്‌നങ്ങളും പരിഹാരവും

|

Lady
അണ്ഡവിസര്‍ജനം അഥവാ ഓവുലേഷന്‍ ഒരു സ്ത്രീയില്‍ നടക്കുന്ന പ്രധാന ശാരീരിക പ്രവര്‍ത്തനമാണ്. അണ്ഡവിസര്‍ജനത്തിലെ അപാകതകള്‍ വന്ധ്യതയ്ക്കു വരെ കാരണമാകും. 28 ദിവസമുള്ള ഒരു ആര്‍ത്തവചക്രത്തില്‍ 14-ാം ദിവസമാണ് സാധാരണ അണ്ഡവിസര്‍ജനം നടക്കാറ്.

ഓവുലേഷന്‍ ശരിയായി നടക്കാത്തതിന് പല കാരണങ്ങളുണ്ട്. സെട്രെസ്, ടെന്‍ഷന്‍, അനാരോഗ്യകരമായ ഭക്ഷണരീതികള്‍, ശരീരഭാരത്തില്‍ വരുന്ന വ്യത്യാസം, ഇന്‍സുലിന്‍ പ്രശ്‌നങ്ങള്‍, തൈറോയ്ഡ്, ഹോര്‍മോണ്‍ തകരാറുകള്‍, പിറ്റിയൂറ്ററി ഗ്രന്ഥിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഇതിന് കാരണമാകും.

ഓവുലേഷന്‍ പ്രശ്‌നങ്ങള്‍ക്കുള്ള കാരണം ഡോക്ടറെക്കണ്ട് മനസിലാക്കുകയാണ് ആദ്യം വേണ്ടത്.

ഭക്ഷണത്തിലെ പ്രശ്‌നങ്ങളാണ് കാരണമെങ്കില്‍ ഇത് നമുക്ക് തന്നെ പരിഹരിക്കാവുന്നതാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഭക്ഷണവുമായി ബന്ധമുണ്ട്. ഹോര്‍മോണ്‍ കുത്തിവച്ച കോഴിയിറച്ചിയും കോഴിമുട്ടയും ഓവറി സിസ്റ്റിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഓവറി സിസ്റ്റു കാരണവും അണ്ഡോല്‍പാദനത്തില്‍ പ്രശ്‌നങ്ങളുണ്ടാകും. ശരീരത്തിന്റെ ഭാരം പെട്ടെന്ന് കൂടുന്നതും വല്ലാതെ കുറയുന്നതും അണ്ഡവിസര്‍ജന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

അമിതവ്യായാമവും അണ്ഡവിസര്‍ജന പ്രശ്‌നങ്ങളുണ്ടാക്കും. ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ അര-മുക്കാല്‍ മണിക്കൂറില്‍ കൂടുതല്‍ വ്യായാമം ചെയ്യരുത്.

ടെന്‍ഷനും സ്‌ട്രെസും അണ്ഡോല്‍പാദനത്തെയും അണ്ഡവിസര്‍ജനത്തെയും ബാധിക്കും. ടെന്‍ഷന്‍ ഒഴിവാക്കുവാന്‍ യോഗ, മെഡിറ്റേഷന്‍ എന്നിവ ചെയ്യുന്നത് നല്ലതാണ്.

സാധാരണയായി വന്ധ്യതാ ചികിത്സക്കായി ഉപയോഗിക്കുന്ന ക്ലോമിഡ് എന്നറിയപ്പെടുന്ന മരുന്നുകള്‍ ഓവുലേഷന്‍ പ്രശ്‌നങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശാനുസാരണം മാത്രമെ ഇവ ഉപയോഗിക്കാവൂ.

English summary

Ovulation Disorders, Menstruation, Hormone, Insulin, Food, Fertility, അണ്ഡവിസര്‍ജനം, ഓവുലേഷന്‍, അണ്ഡം, ഹോര്‍മോണ്‍, മാസമുറ, ഇന്‍സുലിന്‍, ടെന്‍ഷന്‍, വ്യായാമം

Ovulating is very important for a woman as ovulation disorders can lead to infertility. Ovulation occurs when the ovary releases an egg 14 days before the coming periods. This egg passes to the fallopian tubes and if the conception is tried, the egg fertilizes with the sperm which leads to conception.
Story first published: Monday, March 26, 2012, 15:38 [IST]
X
Desktop Bottom Promotion