For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തെങ്ങ് എന്ന കല്‍പവൃക്ഷം; ഇന്ന് ലോക നാളികേര ദിനം

|

കേരം തിങ്ങിയ നാടാണ് നമ്മുടെ കൊച്ചുകേരളം. 'കേരം' എന്നാല്‍ നാളികേരം(തേങ്ങ) എന്നാണ് അര്‍ത്ഥം. ലോകത്ത് ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിലും. മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് തെങ്ങ് എന്നുവേണമെങ്കില്‍ പറയാം.

Most read: സെപ്റ്റംബര്‍ മാസത്തെ വ്രതങ്ങള്‍, പുണ്യദിനങ്ങള്‍

നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് തേങ്ങ. ഒരു വരുമാനമായി, ആചാരാനുഷ്ഠാനങ്ങളിലെ അഭിവാജ്യ ഘടകമായി, ആഹാരസാധനമായി.. എന്നിങ്ങനെയെല്ലാം പലവിധത്തില്‍ നാം തെങ്ങിനെയും തേങ്ങയെയും ഉപകാരപ്പെടുത്തുന്നു. നാളികേരത്തിന്റെ ഉപയോഗവും സമൂഹത്തില്‍ അതിന്റെ സ്വാധീനവും ഉയര്‍ത്തിക്കാട്ടുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 2ന് ലോക നാളികേര ദിനമായി ആഘോഷിക്കുന്നു.

തെങ്ങ് എന്ന കല്‍പവൃക്ഷം

തെങ്ങ് എന്ന കല്‍പവൃക്ഷം

സംസ്‌കൃതത്തില്‍ 'ശ്രീഫലം' എന്നും അറിയപ്പെടുന്ന തെങ്ങ്, ഈന്തപ്പന കുടുംബത്തിലെ (അറേകാസി) അംഗമാണ്. കൂടാതെ കൊക്കോസ് ജനുസ്സിലെ ഏക ജീവജാലവുമാണ് ഇത്. 'തല' അല്ലെങ്കില്‍ 'തലയോട്ടി' എന്ന പഴയ പോര്‍ച്ചുഗീസ് വാക്കില്‍ നിന്നാണ് ഇതിന്റെ പേര് ഉരുത്തിരിഞ്ഞത്. കാരണം തെങ്ങിന്റെ ചിരട്ട ഒരു മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ളതാണ്.

ലോക നാളികേര ദിനം ചരിത്രം

ലോക നാളികേര ദിനം ചരിത്രം

ഭക്ഷണം, ഇന്ധനം, മരുന്ന്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവയെല്ലാമായി നാം തെങ്ങിനെ പ്രയോജനപ്പെടുത്തുന്നതിനാല്‍ പലപ്പോഴും ഇതിനെ 'ജീവന്റെ വൃക്ഷം' എന്ന് വിളിക്കുന്നു. നാളികേരത്തിന്റെ ഉപയോഗവും സമൂഹത്തില്‍ അതിന്റെ സ്വാധീനവും ഉയര്‍ത്തിക്കാട്ടുന്നതിനായി, 2009 സെപ്റ്റംബര്‍ രണ്ടിനാണ് ഏഷ്യാ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി (APCC) ആദ്യത്തെ ലോക നാളികേര ദിനം ആഘോഷിച്ചത്.

Most read:സെപ്റ്റംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

ലോക നാളികേര ദിനം 2021

ലോക നാളികേര ദിനം 2021

അതിനുശേഷം, എല്ലാ വര്‍ഷവും APCCയുടെ കീഴില്‍ UN-ESCAP (യുണൈറ്റഡ് നേഷന്‍സ് എക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ പസഫിക്) അവരുടെ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും തേങ്ങയെ പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിനു മുന്നില്‍ തേങ്ങയെക്കുറിച്ച് അവബോധം കൊണ്ടുവരുന്നതിനുമായി ഈ ദിനം സംഘടിപ്പിക്കുന്നു. അതിന്റെ എണ്ണമറ്റ ആരോഗ്യ ഗുണങ്ങള്‍ കൊണ്ടുതന്നെയാണ് ഇത്തരമൊരു ദിനം സംഘടിപ്പിക്കുന്നതും.

ലോക നാളികേര ദിനം 2021: സന്ദേശം

ലോക നാളികേര ദിനം 2021: സന്ദേശം

കോവിഡ് മഹാമാരി കണക്കിലെടുത്ത്, ഈ വര്‍ഷം, 2021 ലെ ലോക നാളികേര ദിനത്തിന്റെ പ്രമേയം - 'കോവിഡ് 19 മഹാമാരിയിലും അതിനുശേഷവും സുരക്ഷിതവും സമഗ്രവും സുസ്ഥിരവുമായ നാളികേര സമൂഹം കെട്ടിപ്പടുക്കുക' എന്നതാണ്.

Most read:ഈ മൂന്ന് വിധത്തില്‍ ജീരകം കഴിച്ചാല്‍ ഏത് തടിയും കുറയും

ലോക നാളികേര ദിനത്തിന്റെ പ്രാധാന്യം

ലോക നാളികേര ദിനത്തിന്റെ പ്രാധാന്യം

ഇന്ത്യയിലെ നാളികേര ഉല്‍പാദനം പലര്‍ക്കും വലിയ തൊഴിലവസരങ്ങള്‍ നേടിക്കൊടുക്കുന്നു എന്ന വസ്തുത അവഗണിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തും തെക്കന്‍ മേഖലയിലും ഏറെ പ്രചാരമുള്ള തേങ്ങയ്ക്ക്, ജനങ്ങളുടെ ആഹാരരീതിയിലും പരമ്പരാഗത ആചാരങ്ങളിലും പാരമ്പര്യങ്ങളിലും പ്രത്യേക സ്ഥാനമുണ്ട്. എല്ലാ ഉത്സവങ്ങളിലും ആഘോഷവേളകളിലും ഒരു നല്ല തുടക്കം നല്‍കുന്നു എന്ന ചിന്തയോടെ തേങ്ങയുടച്ച് ചടങ്ങുകള്‍ തുടങ്ങുന്നു. പസഫിക് മേഖലയിലുടനീളം അവ വളരുന്നു, പക്ഷേ ലോകത്തിലെ നാളികേര വിതരണത്തിന്റെ ഒരു പ്രധാന ഭാഗം, ഏകദേശം 75% ഉത്പാദിപ്പിക്കുന്നത് ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ്.

ഇന്ത്യയിലെ ആഘോഷം

ഇന്ത്യയിലെ ആഘോഷം

നിരവധി രാജ്യങ്ങളില്‍, ബോധവല്‍ക്കരണ പ്രചാരണങ്ങളും ഉയര്‍ത്തിക്കൊണ്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. നാളികേരത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അതിന്റെ ഉപയോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി സെമിനാറുകള്‍ നടത്തുന്നു. പല കര്‍ഷകരും ബിസിനസുകാരും ഇത്തരം പരിപാടികളിലേക്കെത്തി നാളികേര ഉത്പാദനത്തെക്കുറിച്ചുള്ള അവരുടെ ആശയങ്ങള്‍ കൈമാറുന്നു. ഇന്ത്യയില്‍, നാളികേര വികസന ബോര്‍ഡിന്റെ (സിഡിബി) പിന്തുണയോടെ, കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ ദിനം ആഘോഷിക്കുന്നു.

Most read:ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ ഈ ഭക്ഷണങ്ങള്‍ പിന്നെ തൊടരുത്

തേങ്ങയുടെ ഗുണങ്ങള്‍

തേങ്ങയുടെ ഗുണങ്ങള്‍

വേനല്‍ക്കാലത്ത് ചൂടിനെ ചെറുക്കാന്‍ പറ്റിയ ഒരു പാനീയമാണ് കരിക്ക്. തേങ്ങാവെള്ളത്തിന് ആയിരക്കണക്കിന് ഔഷധ ഗുണങ്ങളുണ്ട്, പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക്. ഇലക്ട്രോലൈറ്റുകളുടെയും ലോറിക് ആസിഡിന്റെയും ഒരു പ്രധാന സ്രോതസ്സാണ് തേങ്ങാവെള്ളം. അതില്‍ ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിന് മാത്രമല്ല, ചൂലുകളും കൊട്ടകളും നെയ്ത്ത് പായകളും ഉണ്ടാക്കുന്നതുപോലുള്ള നിരവധി വ്യാവസായിക ആവശ്യങ്ങള്‍ക്കും തെങ്ങ് ഉപകരിക്കുന്നു. 80 -ലധികം രാജ്യങ്ങളില്‍ തേങ്ങ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ആഗോളതലത്തില്‍ തേങ്ങ ഉത്പാദിപ്പിക്കുന്നതില്‍ മൂന്നാമതാണ് ഇന്ത്യ.

Read more about: coconut insync തേങ്ങ
English summary

World Coconut Day 2021: Date, Theme, Significance in Malayalam

World Coconut Day 2021: Here is everything you need to know about this day and it's significance.
Story first published: Thursday, September 2, 2021, 10:10 [IST]
X