For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നായ്ക്കുട്ടിയെ ഉമ്മവെച്ചു, നഷ്ടപ്പെട്ടത് കൈകാലുകൾ

|

നമുക്കെല്ലാം വളരെയധികം ഇഷ്ടമാണ് നായ്ക്കുട്ടികളെ. പലപ്പോഴും വഴിയില്‍ കാണുന്ന നായ്ക്കുട്ടികളെ വരെ എടുത്ത് ഓമനിക്കുന്നവർ ഇനി ഈ സ്ത്രീയുടെ കാര്യം അൽപം ഓർക്കേണ്ടതാണ്. നായ്ക്കുട്ടിയെ ചുംബിച്ച സ്ത്രീക്ക് നഷ്ടപ്പെട്ടത് സ്വന്തം കൈകാലുകളാണ്. നായ്ക്കുട്ടിയിൽ നിന്നുണ്ടായ അണുബാധയാണ് ഇതിന്റെ പ്രധാന കാരണം. ഡോമ്നിക്കൻ റിപ്പബ്ലിക്കിലെ പുൽട്ട കോനയിലാണ് ഇത്തരം ഒരു കാര്യം സംഭവിച്ചത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

<strong>Most read: ആയുസ്സിന്റെ നീളം നിശ്ചയിക്കുന്നത് ആയുർരേഖയോ?</strong>Most read: ആയുസ്സിന്റെ നീളം നിശ്ചയിക്കുന്നത് ആയുർരേഖയോ?

ഓമന മൃഗങ്ങളെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഇവയ ഓമനിക്കുമ്പോഴും ചുംബിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അല്ലെങ്കിൽ അത് നിങ്ങളിൽ ഉണ്ടാക്കുന്ന ഇൻഫെക്ഷനും മറ്റും വലിയ അപകടങ്ങളാണ് നിങ്ങളിൽ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങളെല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരത്തിൽ തന്റെ ഓമന മൃഗത്തെ ചുംബിച്ചിതിന് ശേഷം ഈ സ്ത്രീക്ക് നഷ്ടപ്പെട്ടത് തന്റെ കൈകാലുകളാണ്. കൂടുതൽ വായിക്കാൻ

അണുബാധ പ്രധാന കാരണം

അണുബാധ പ്രധാന കാരണം

അണുബാധയാണ് ഇതിന്റെ പ്രധാന കാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്. വളർത്തു നായയെ ചുംബിച്ചതിലൂടെ ശരീരത്തിലേക്ക് അണുബാധ എത്തുകയും യുവതിയുടെ കൈകാലുകൾ മുറിച്ചു മാറ്റുകയും ആയിരുന്നു. ജര്‍മ്മൻ ഷെപ്പേഡ് ഇനത്തിൽ പെട്ട നായയെ ചുംബിച്ച യുവതിക്കാണ് വൈറസ് ബാധയേറ്റത്.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

തന്റെ വളർത്തു നായയെ ചുംബിച്ചതിന് ശേഷൺ അണുബാധയുണ്ടാവുകയും തുടർന്ന് ഇവരുടെ ബോധം നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നു. ബോധം നഷ്ടപ്പെട്ടതിന് ശേഷം ഇവരുടെ ചർമ്മം പിങ്ക് നിറത്തിൽ ആവുകയും പിന്നീട് കറുപ്പ് നിറം വ്യാപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

രക്തം കട്ട പിടിക്കുക

രക്തം കട്ട പിടിക്കുക

ഈ അവസ്ഥയിൽ നിന്നും മോചനമാവാതെ വരികയും കൈകാലുകളിൽ രക്തം കട്ടപിടിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ഉടനേ തന്നെ ഡോക്ടറെ കാണിക്കുകയും എന്നാൽ എന്താണ് സംഭവിക്കുന്നത് എന്ന് ഡോക്ടർക്ക് മനസ്സിലാവുകയും ചെയ്തിരുന്നില്ല. ഇതിനെത്തുടര്‍ന്നും ചികിത്സ ലഭിക്കുന്നതിന് വൈകുകയും ചെയ്തിരുന്നു.

ഏഴ് ദിവസത്തിന് ശേഷം

ഏഴ് ദിവസത്തിന് ശേഷം

ആശുപത്രിയിൽ പ്രവേശിച്ച് ഏഴ് ദിവസത്തിന് ശേഷമാണ് നായയിൽ നിന്നേറ്റ അണുബാധയാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ അപ്പോഴേക്കും മരിയയുടെ മൂക്കിലും ചെവിയിലും കൈകളിലും കാലുകളിലും ഉൾപ്പടെ അണുബാധ വ്യാപിച്ചിട്ടുണ്ടായിരുന്നു. പിന്നീട് എട്ടോളം ശസ്ത്രക്രിയയാണ് മരിയക്ക് ഡോക്ടർമാർ ചെയ്തത്.

മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്

മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്

മരണത്തിൽ നിന്ന് കഷ്ടിച്ചാണ് ഇവർ രക്ഷപ്പെട്ടത്. നായയുടെ ശരീരത്തിൽ നിന്ന് കപ്നോസൈറ്റോഫാഗ കാനിമോർസസ് എന്ന ബാക്ടീരിയയാണ് മരിയയുടെ ശരീരത്തിലേക്ക് എത്തിയത്. നായയെ സാധാരണ പോലെ തന്നെ ചുംബിച്ച് ഓമനിച്ചപ്പോൾ ഇവർ ബോധം കെട്ട് വീഴുകയായിരുന്നു. എട്ട് ശസ്ത്രക്രിയക്ക് ശേഷമാണ് ഇവരെ രക്ഷിക്കാനായത്. എന്നാൽ അണുബാധ വ്യാപിച്ചതിനെത്തുടർന്ന് കൈകളും കാലുകളും മുറിച്ച് മാറ്റുകയായിരുന്നു.

സാധാരണ അവസ്ഥയിൽ

സാധാരണ അവസ്ഥയിൽ

എന്നാൽ സാധാരണ അവസ്ഥയിൽ ഇത്തരത്തിൽ മൃഗങ്ങളെ ചുംബിച്ചാൽ അണുബാധ ഉണ്ടാവുന്നില്ല. കൂടാതെ അവ കടിക്കുകയോ നഖം കൊണ്ട് മാന്തുകയോ ചെയ്താൽ ഇത്തരം അണുബാധകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ മരിയക്ക് സംഭവിച്ചത് വളരെ അപൂർവ്വമായ ഒരു അവസ്ഥയാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്.

English summary

Women lost her hands and legs to an infection from puppy kisses

A Women lost her hands and legs due to infection by puppy kisses. Take a look.
Story first published: Monday, August 5, 2019, 17:44 [IST]
X
Desktop Bottom Promotion