Just In
- 4 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 16 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 21 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 22 hrs ago
കൊളസ്ട്രോളില് വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള് കൂട്ടാന് കഴിക്കേണ്ട ഭക്ഷണം ഇത്
Don't Miss
- News
ഉണ്ണി മുകുന്ദന് മാപ്പ് പറയുന്ന ഓഡിയോ എന്തുകൊണ്ട് പുറത്ത് വിട്ടില്ല: കൂടുതല് വിശദീകരണവുമായി സായി
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന് ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര് കസറിയാല് സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില് ബെസ്റ്റ്, അറിയാം
- Movies
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
മേടം മുതല് മീനം വരെ 12 രാശിക്കാരിലും ഒളിഞ്ഞിരിക്കും മോശം സ്വഭാവം
ഓരോ രാശിക്കും ഓരോ സ്വഭാവമാണ് എന്ന് നമുക്കറിയാം. എന്നാല് ചിലരെ ഇത് സ്വാധീനിക്കുന്നു. എന്നാല് ചിലരെയാവട്ടെ ഇതിലൊന്നും വലിയ കാര്യമില്ല എന്ന മട്ടില് ഇരിക്കുന്നു. നമ്മുടെ രാശിചിഹ്നങ്ങളെ അതിജീവിക്കുന്ന ചില മോശം സ്വഭാവങ്ങള് ഉണ്ട്. ആളുകളെ ശല്യപ്പെടുത്തുന്ന രീതിയും ഇതില് വരുന്നതാണ്. നിങ്ങളുടെ രാശിചക്രം അനുസരിച്ച് നിങ്ങളെ ശല്യപ്പെടുത്തുന്ന ചില ശീലങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
മേടം രാശി
മേടം രാശിക്കാര് പലപ്പോഴും മറ്റുള്ളവരുടെ വികാരങ്ങള് കണക്കിലെടുക്കുന്നില്ല. ഇത് മാത്രമല്ല നിങ്ങള് വളരെ പരുഷവും അഹങ്കാരത്തോടെയും ആണ് പെരുമാറുന്നത്. ഇതോടൊപ്പം മറ്റുള്ളവരുടെ അഭിപ്രായങ്ങള് കേള്ക്കാന് നിങ്ങള് ഇഷ്ടപ്പെടുന്നില്ല, മറ്റുള്ളവരുടെ ദുരവസ്ഥയെ നിങ്ങള് അവഗണിക്കുകയും ചെയ്യുന്നു. ഇതാണ് ഇവരുടെ ഏറ്റവും മോശം ശീലവും
ഇടവം രാശി
ഇടവം രാശിക്കാര് ശാഠ്യക്കാരായിരിക്കും. നിങ്ങളുടെ ശാഠ്യം നിങ്ങളുടെ നാശത്തിലേക്ക് എത്തിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള് മറ്റുള്ളവരുടെതില് നിന്ന് വ്യത്യസ്തമാണെങ്കില് നിങ്ങള് അവരെ മാനിക്കില്ല. തെറ്റ് നിങ്ങളുടെ ഭാഗത്താണെങ്കിലും അതിനെ പ്രതിരോധിക്കാന് നിങ്ങള് ശ്രമിക്കുന്നു. സ്വാര്ത്ഥതയാണ് നിങ്ങള്ക്കുള്ള മറ്റൊരു ദുശ്ശീലം.
മിഥുനം രാശി
മിഥുനം രാശിക്കാര്ക്ക് രണ്ട് മുഖം ഉണ്ടായിരിക്കും. നിങ്ങളുടെ മികച്ചതിനെ നിങ്ങള് മാറ്റി നിര്ത്തും. അത് വളര്ച്ചയെ തടസ്സപ്പെടുത്തുന്നു. കാര്യങ്ങള് പരിഹരിക്കാനാവാത്ത വിധത്തില് വഷളാക്കുന്ന ഒരു സ്വഭാവം നിങ്ങള്ക്കുണ്ടാവുന്നു. ഇത് മാറ്റാന് പറ്റാത്ത രീതിയില് മാറുന്നു.
കര്ക്കിടകം രാശി
പല കാര്യങ്ങളും കര്ക്കിടകം രാശിക്കാര് നിങ്ങള് ഒരുപാട് മനസ്സിലാക്കുന്നു. ഇത് പലപ്പോഴും അമിതമായ ചിന്തയിലേക്കും വികാരങ്ങളുടെ അമിതമായ പ്രകടനത്തിലേക്കും നിങ്ങളെ എത്തുക്കും. നിങ്ങള് വളരെ സൂക്ഷ്മവും കൃത്രിമവുമായാണ് പലപ്പോഴും പെരുമാറുന്നത്. എല്ലാ സമയത്തും വളരെ ട്രിക്കിയായി പെരുമാറുന്നു
ചിങ്ങം രാശി
നിങ്ങള് എല്ലാവരുടേയും കേന്ദ്രബിന്ദുവായിരിക്കാന് ആഗ്രഹിക്കുന്നു. ശ്രദ്ധയില്ലാതെ പെരുമാറുന്നത് മറ്റൊരു സ്വഭാവമാണ്. എന്നാല് നിങ്ങള് ആഗ്രഹിക്കുന്ന ശ്രദ്ധ ലഭിക്കാത്തപ്പോള് അത് നിങ്ങളെ പ്രശ്നത്തിലാക്കുന്നു.
കന്നി രാശി
നിങ്ങള് പൂര്ണതയുള്ള ആളാണ് എന്ന് നിങ്ങള് വിശ്വസിക്കുന്നു. അതുകൊണ്ട് മറ്റുള്ളവരുടെ പൂര്ണത നിങ്ങളെ അലോസരപ്പെടുത്തുന്നു. നിങ്ങളുടെ ഈ ശീലം ആളുകളെ കൂടുതല് അലോസരപ്പെടുത്തുന്നു. മറ്റുള്ളവര് നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കാന് ആഗ്രഹിക്കുന്നു, ഇത് മോശവും ശല്യപ്പെടുത്തുന്നതുമായ ഒരു ശീലമാണ് എന്നത് നിങ്ങള് മനസ്സിലാക്കണം.
തുലാം രാശി
തുലാം രാശിക്കാര്ക്ക് വിവേചനമില്ലായ്മയും വിവേകവും പ്രശ്നമാണ്. അതുകൊണ്ട് തന്നെ നിങ്ങള്ക്ക് ഒരു തീരുമാനമെടുക്കാന് കഴിയില്ല. ഇത് പലപ്പോഴും നിങ്ങളുടെ മുന്നിലുള്ള ഒരു വ്യക്തിക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന് സഹായിക്കില്ല. ആരെയും വേദനിപ്പിക്കാന് ആഗ്രഹിക്കാത്തവരായത് കൊണ്ട് തന്നെ പലപ്പോഴും അഭിപ്രായം പറയാന് സാധിക്കില്ല.
വൃശ്ചികം രാശി
നിസ്സാരമായ കാര്യങ്ങള് ഗൗരവമായി എടുക്കുന്ന ഒരു ദുശ്ശീലം നിങ്ങള്ക്കുണ്ടായിരിക്കും ഇത് നിങ്ങളുടെ സുഹൃത്തുക്കളില് നിന്നും പ്രിയപ്പെട്ടവരില് നിന്നും നിങ്ങളെ അകറ്റുന്നു. ബന്ധത്തില് കൃത്രിമമായി പെരുമാറുന്നു. ഇത് നിങ്ങളെ തകര്ച്ചയിലേക്ക് നയിക്കാം. നിങ്ങളുടെ പങ്കാളിയെ നിങ്ങള്ക്ക് മാത്രമായി ലഭിക്കാന് നിങ്ങള് ആഗ്രഹിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്ക്ക് പലപ്പോഴും ബന്ധത്തില് പൂര്ണ സ്വാതന്ത്ര്യം ആവശ്യമാണ്. പക്ഷേ പങ്കാളി ചെയ്യുന്നപല കാര്യങ്ങളിലും നിങ്ങള് അസൂയപ്പെടുന്നു. നിങ്ങള്ക്ക് പൂര്ണ്ണ സ്വാതന്ത്ര്യം ലഭിക്കാന് ആഗ്രഹിക്കുന്നതിനേക്കാള് അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിനാണ് നിങ്ങള് ആഗ്രഹിക്കുന്നത്. ഇത് മാത്രമല്ല കടുത്ത സുപ്പീരിയോറിറ്റി കോംപ്ലക്സും നിങ്ങള്ക്കുണ്ടായിരിക്കും.
മകരം രാശി
നിങ്ങള് നിങ്ങളുടെ ജോലിക്ക് മുന്ഗണന നല്കുന്നു. നിങ്ങള്ക്കും നിങ്ങളുടെ ജോലിക്കും ഇടയില് മറ്റൊന്നും ബാധിക്കുകയില്ല. ഇത് വ്യക്തിജീവിതത്തില് പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. പലപ്പോഴും ഇതാണ് നിങ്ങളെ ശല്യപ്പെടുത്തുന്നതും. കഷ്ടപ്പെടാതെ എല്ലാം കൈക്കലാക്കാന് നിങ്ങള് ആഗ്രഹിക്കുന്നു.
കുംഭം രാശി
നിങ്ങള് പലപ്പോഴും വൈകാരികമായി വേര്പിരിയുകയും എല്ലാവരേയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്നതിന് ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു സുപ്പീരിയോറിറ്റി കോംപ്ലക്സ് മാത്രമാണ് നിങ്ങള്ക്കുള്ളത് എന്ന് ആദ്യം മനസ്സിലാക്കണം. ആളുകള് നിങ്ങളില് നിന്ന് അകലം പാലിക്കുന്നു. അത് നിങ്ങളുടെ വിമര്ശന സ്വഭാവം കൊണ്ട് കൂടിയാണ്.
മീനം രാശി
യാഥാര്ത്ഥ്യത്തെ മറന്ന് നിങ്ങള് നിങ്ങളുടെ ലോകത്തിലാണ് ജീവിക്കുന്നത്. ഇത് പല പ്രശ്നങ്ങളിലേക്കും എത്തിക്കുന്നതിന് സാധ്യതയുണ്ട്. പ്രിയപ്പെട്ടവരെ പോലും അത് അകറ്റുന്നു. നിങ്ങള് ഒരു സ്വപ്നത്തെ ആഗ്രഹിക്കുമ്പോള് പലപ്പോഴും അതിന് വേണ്ടി നിങ്ങള് എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്നു.
മകം
നക്ഷത്രം:
2023
ജനുവരി
മുതല്
ഡിസംബര്
വരെ
വര്ഷഫലം
ഒറ്റനോട്ടത്തില്
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.