For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യമണ്ഡലത്തിന്റെ സ്ഥാനം പ്രധാനം: പ്രശസ്തിയും ജോലിയും സമ്പത്തും ഫലം

|

ഹസ്തരേഖാശാസ്ത്രത്തിന്റെ പ്രാധാന്യം നിസ്സാരമല്ല എന്നത് ഇന്നും പലര്‍ക്കുമിടയില്‍ ഹസതരേഖാശാസ്ത്രത്തിന് ലഭിക്കുന്ന പ്രാധാന്യം നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കും. ഓരോരുത്തരിലും രേഖയും പുള്ളിയും മണ്ഡലങ്ങളും എല്ലാം വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഫലവും ഓരോരുത്തരിലും വേറെയായിരിക്കും. സൂര്യമണ്ഡലത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. കൈയ്യില്‍ ഓരോ വിരലുകള്‍ക്കും താഴെയുള്ള വീര്‍ത്ത മാംസളമായ ഭാഗമാണ് മണ്ഡലങ്ങള്‍ എന്ന് പറയുന്നത്. തള്ളവിരലിന് താഴെ ശുക്രന്‍, ചൂണ്ടുവിരലിന് താഴെ വ്യാഴം, നടുവിരലിന് താഴെ ശനി, മോതിര വിരലിന് താഴെ സൂര്യന്‍, ചെറുവിരലിന് താഴെ ബുധന്‍ എന്നിങ്ങനെയാണ് ഇവയെ തിരിച്ചിരിക്കുന്നത്. തള്ളവിരലിന് താഴെ ചൊവ്വയാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ മണിബന്ധത്തിന് മുകളിലായയി ചൊവ്വാ സമതലവും ശുക്ര മണ്ഡലത്തിനോട് ചേര്‍ന്ന് രാഹുവും സ്ഥിതി ചെയ്യുന്നു.

Importance And Impact Of Sun Mount

ഓരോ മണ്ഡലത്തിനും ഓരോ പ്രാധാന്യമാണ് ഉള്ളത്. ഇതില്‍ ബുധ മണ്ഡലം പറയുന്നത് ഇവര്‍ക്ക് വിവേകവും, കൗശലവും, ബുദ്ധിയും ക്ഷണബുദ്ധിയും ഉണ്ട് എന്നാണ്. സൂര്യ മണ്ഡലം സൂചിപ്പിക്കുന്നത് ഇവര്‍ക്ക് അനുകമ്പ, സൗന്ദര്യാസ്വാദന ക്ഷമത, കലാപരമായ മാറ്റങ്ങള്‍ എന്നിവയുണ്ട് എന്നതാണ്. എന്നാല്‍ ശനി മണ്ഡലം സൂചിപ്പിക്കുന്നത് ഇവര്‍ ഗൗരവക്കാരും, സൂക്ഷ്മതയുള്ളവരും, അന്ധവിശ്വാസങ്ങള്‍ കൊണ്ട് നടക്കുന്നവരും ആയിരിക്കും എന്നാണ്. വ്യാഴമണ്ഡലം സൂചിപ്പിക്കുന്നത് ഇവര്‍ക്ക് അംഗീകാരം, നേതൃപാടവം എന്നിവയുണ്ടാവും എന്നാണ്. ചൊവ്വ മണ്ഡലം സൂചിപ്പിക്കുന്നത് അചഞ്ചലമായ മനസ്സസ്, സാഹസികത, ധൈര്യം എന്നിവയുണ്ടാവും എന്നാണ്. ശുക്രന്‍ സൂചിപ്പിക്കുന്നത് കൃപ, സ്‌നേഹം, ദയ എന്നിവയുണ്ടാവും എന്നാണ്. ഈ ലേഖനത്തില്‍ സൂര്യമണ്ഡലം എന്താണ് സൂചിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം.

സൂര്യമണ്ഡലം എന്ത്, സ്ഥിതി ചെയ്യുന്നത് എവിടെ?

സൂര്യമണ്ഡലം എന്ത്, സ്ഥിതി ചെയ്യുന്നത് എവിടെ?

സൂര്യമണ്ഡലം സ്ഥിതി ചെയ്യുന്നത് മോതിരവിരലിന് താഴെയുള്ള മാംസളമായ ഭാഗത്താണ് എന്ന് നാം വായിച്ചു. ഈ സ്ഥലത്തെ സൂര്യന്റെ സ്ഥാനം എന്ന് പറയുന്നത് കൊണ്ടാണ് ഇവിടെ സൂര്യ മണ്ഡലം എന്ന് അറിയപ്പെടുന്നത്. ഗ്രഹങ്ങളുടെ രാജാവാണ് എപ്പോഴു സൂര്യന്‍. അതുകൊണ്ട് തന്നെ വളരെധികം പ്രാധാന്യവും ബഹുമാനവും, അന്തസ്സും, സ്ഥാനവും എല്ലാം സൂര്യന് നല്‍കുന്നു. എന്നാല്‍ നിങ്ങളുടെ കൈയ്യില്‍ സൂര്യമണ്ഡലം ശക്തമായ സ്ഥാനത്താണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്ന ചില പ്രത്യേക ഗുണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഹസ്തശാസ്ത്രം അനുസരിച്ച് ഒരാളുടെ സൂര്യമണ്ഡലം ഉയര്‍ന്ന സ്ഥാനത്താണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളുടെ ഭാഗ്യം തന്നെയാണ്. എന്നാല്‍ ചിലരില്‍ സൂര്യമണ്ഡലം വേണ്ടതുപോലെ വികസിച്ചിട്ടുണ്ടാവില്ല. ഈ സമയം ഇവര്‍ക്ക് ജീവിതത്തില്‍ വേണ്ടത്ര പ്രശസ്തിയും അംഗീകാരവും ലഭിക്കുകയില്ല എന്നാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ ഇവര്‍ ആഗ്രഹിക്കുന്ന സ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കില്ല എന്നതാണ്. അതുകൊണ്ട് തന്നെ സൂര്യമണ്ഡലത്തിന്റെ പ്രാധാന്യം നിസ്സാരമാക്കരുത്.

നിറത്തിന്റെ കാര്യം

നിറത്തിന്റെ കാര്യം

നിങ്ങളുടെ കൈയ്യിലെ സൂര്യമണ്ഡലം വികസിക്കുകയും അത് പിങ്ക് നിറത്തില്‍ കാണപ്പെടുകയും ചെയ്താല് ഈ വ്യക്തി മറ്റുള്ളവരില്‍ നിന്ന് വളരെയധികം ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ആളുകള്‍ ഇവരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ അവര്‍ കലാകാരന്‍മാരായിരിക്കും. ഏത് കാര്യവും ഒറ്റനോട്ടത്തില്‍ തന്നെ ചെയ്യുന്നതിനും പഠിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സംഗീതത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. അറിയപ്പെടുന്ന ചിത്രകാരന്‍മാരുമായിരിക്കും ഇവര്‍.

സുര്യമണ്ഡലം വികസിച്ച ആളുകള്‍

സുര്യമണ്ഡലം വികസിച്ച ആളുകള്‍

നിങ്ങളുടെ കൈകളിലെ സൂര്യമണ്ഡലം വികസിച്ചാണ് കാണുന്നതെങ്കില്‍ ഇവര്‍ പെട്ടെന്ന് മറ്റുള്ളവരെ വിശ്വസിക്കുന്നവരായിരിക്കും. രണ്ടാമതൊന്ന് ചിന്തിക്കാതെ ഇത്തരം ആളുകള്‍ മറ്റുള്ളവരെ വിശ്വസിക്കുന്നു. നിരക്ഷനായി ജനിച്ച വ്യക്തിയാണെങ്കിലും നിങ്ങള്‍ക്ക് അക്ഷരങ്ങള്‍ കൊണ്ട് അമ്മാനമാടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ സാധിക്കും. വിദ്യ കൊണ്ട് അറിവും സമ്പത്തും നേടുന്നു. സര്‍ക്കാര്‍ ജോലി വരെ ഇദ്ദേഹത്തെ തേടി എത്തുന്നു. ഇത്തരക്കാരുടെ ജീവിതം വളരെ ആഡംബരപൂര്‍ണ്ണമാണ്. ഇവര്‍ എപ്പോഴും സത്യം പറയാന്‍ ഇഷ്ടപ്പെടുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

പരന്നിരിക്കുന്ന സൂര്യമണ്ഡലം

പരന്നിരിക്കുന്ന സൂര്യമണ്ഡലം

ചിലരില്‍ സൂര്യമണ്ഡലം പലപ്പോഴും സൂര്യമണ്ഡലം പരന്നിരിക്കുന്നു. ഇവര്‍ അല്‍പം അഹങ്കാരിയാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ഇവര്‍ക്ക് വളരെയധികം ദേഷ്ം വരുകയും ചെയ്യുന്നു. ഏത് കാര്യത്തിനും അതിര് കടന്ന് ചിന്തിക്കുന്നവരാണ് ഇവര്‍. കാര്യങ്ങള്‍ പലപ്പോഴും തടസ്സങ്ങളുമായി മുന്നോട്ട് പോവുന്നു. കൂടാതെ പലതിലും വിജയം കണ്ടെത്തുന്നതിനും സാധിക്കണം എന്നില്ല. ഇവര്‍ക്ക് സൗഹൃദങ്ങള്‍ വളരെ കൂടുതലായിരിക്കും.

 ശനിയോട് ചേര്‍ന്ന് വരുന്ന സൂര്യമണ്ഡലം

ശനിയോട് ചേര്‍ന്ന് വരുന്ന സൂര്യമണ്ഡലം

ചിലരില്‍ ശനിയോട് ചേര്‍ന്നാണ് സൂര്യമണ്ഡലം വരുന്നത് എന്നുണ്ടെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് ഇവര്‍ക്ക് പലപ്പോഴും തനിച്ചിരിക്കാന്‍ ആണ് താല്‍പ്പര്യം എന്നതാണ്. ഇത് കൂടാതെ ഇവര്‍ പെട്ടെന്ന് നിരാശയിലേക്ക് എത്തുന്നു. ജോലിയില്‍ തുടക്കത്തിലുള്ള ആവേശം പലപ്പോഴും പിന്നീട് കാണിക്കണം എന്നില്ല. മാത്രമല്ല ഇവര്‍ പലപ്പോഴും അല്‍പം അസൂയയുള്ള വ്യക്തികളുമായിരിക്കും എന്നതാണ്. ഇവര്‍ സാധാരണക്കാരായി ജീവിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നവരും ആയിരിക്കും. പ്രതികാരം ചെയ്യുന്നതിന് ഇവര്‍ എപ്പോഴും താല്‍പ്പര്യം കാണിക്കുന്നു.

ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ പൊതുവായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്. ഇവക്ക് സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനപ്രകാരം മാത്രം ഇത് പിന്തുടരുക

ഹസ്തരേഖശാസ്ത്ര പ്രകാരം ഈ രേഖ കൈയ്യിലെങ്കില്‍ രാജയോഗംഹസ്തരേഖശാസ്ത്ര പ്രകാരം ഈ രേഖ കൈയ്യിലെങ്കില്‍ രാജയോഗം

കൈകളിലെ ഈ അടയാളങ്ങള്‍ നിങ്ങളുടെ രോഗത്തെ മുന്‍കൂട്ടി പറയുംകൈകളിലെ ഈ അടയാളങ്ങള്‍ നിങ്ങളുടെ രോഗത്തെ മുന്‍കൂട്ടി പറയും

English summary

Importance And Impact Of Sun Mount On Your Palm According To Palmistry In Malayalam

Here in this article we are discussing about the importance and impact of sun mount in palmistry. Take a look.
X
Desktop Bottom Promotion