Just In
Don't Miss
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര് രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശുഭകരവും ഭാഗ്യവുമുള്ള രാശിയാണിതിന്ന്
സോഡിയാക് സൈന് അഥവാ രാശി നമ്മുടെ ഓരോ ദിവസങ്ങളേയും പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ട്. ചിലപ്പോള് നല്ല ഫലമാകും, രാശി നല്കുക. ചിലപ്പോള് മോശം ഫലവും. ഇതില് നമ്മളുടെ ഉത്തരവാദിത്വം തീരെയില്ലെന്നു പറയാം. കാരണം നമുക്കു നിയന്ത്രിയ്ക്കുവാന് സാധിയ്ക്കാത്ത പ്രപഞ്ച ശക്തികളാണ് ഇവ.
ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 20 ചൊവ്വാഴ്ചയിലെ രാശി ഫലം നല്ലതോ മോശമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ആളുകള് തര്ക്കങ്ങളിലേയ്ക്കും വഴക്കുകളിലേയ്ക്കും വലിച്ചിടാന് സാധ്യതയുള്ള ദിവസമാണ്. ഇതിനാല് സമാധാനത്തിന്റെ പാത പിന്തുടരുന്നതാണ് നല്ലത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് വിജയദിനമാണ്. കാര്യങ്ങള് നേടിയെടുക്കുന്ന, ബാക്കി വച്ചിരിയ്ക്കുന്ന ജോലികള് പൂര്ത്തിയാക്കുന്ന ദിവസവുമാണ്. വിദ്യാഭ്യാസ കാര്യത്തിലും വിജയമുണ്ടാകും. അല്പം ശ്രമമെടുത്താല് നിങ്ങള്ക്കു നല്ലൊരു അടിത്തറയുണ്ടാക്കാന് സാധിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ആളുകള്ക്കുള്ളില് നിങ്ങള് സൃഷ്ടിച്ചിരിയ്ക്കുന്ന ഇമേജും സമൂഹത്തിലെ സ്ഥാനവും കാത്തു സൂക്ഷിയ്ക്കണമെന്നത് അല്പം ഉത്കണ്ഠാകുലമായ നിമിഷങ്ങളുണ്ടാക്കും. സൊസൈറ്റിയിലെ നിങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താന് നിങ്ങള് അധ്വാനിയ്ക്കും. പൊതുവേ ശുഭകരവും ഭാഗ്യവുമുള്ള ദിവസമാണ്.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ നെഗറ്റീവ് ചിന്തകള് നല്ല ജോലികള് നശിപ്പിയ്ക്കുന്ന ദിവസമാണ്. എന്നാല് ഇതിന്റെ പേരില് അസ്വസ്ഥത വേണ്ട. നിങ്ങള് ചെയ്യുന്ന നല്ല കാര്യങ്ങള്ക്ക് ഫലം ലഭിയ്ക്കുക തന്നെ ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ജോലിയില് എറെ സമ്മര്ദമുള്ള ദിവസമാകും. നിങ്ങളുടെ പ്രമാണങ്ങള്ക്കു വിരുദ്ധമായി പ്രവര്ത്തിയ്ക്കുവാന് ചിലര് നിങ്ങള്ക്ക് ആശിപ്പിയ്ക്കുന്ന ഓഫറുകള് നല്കിയേക്കാം. എന്നാലും കുറുക്കുവഴിയിലൂടെ ലഭിയ്ക്കുന്ന പണത്തിനോടുള്ള താല്പര്യം ഒഴിവാക്കി നിര്ത്താന് നിങ്ങള്ക്കാവും. ആരോഗ്യത്തിന് ചില്ലറ പ്രശ്നങ്ങളുണ്ടാകും.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളിലെ കലാപരമായ കഴിവുകളാല് മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കുന്ന ദിവസമാണ്. ഇതിനൊപ്പം ഉത്തരവാദിത്വങ്ങള് നിര്വഹിയ്ക്കാനായി സമയവും ഊര്ജവും കണ്ടെത്തുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവരെ കരുതലും സ്നേഹവും കൊണ്ട് നിങ്ങളുടെ താല്പര്യം ബോധ്യപ്പെടുത്തുന്ന ദിവസമാണ്. ചെറിയ കാര്യങ്ങള് അല്പം ടെന്ഷനുണ്ടാക്കാന് സാധ്യതയുണ്ട്. നല്ല ദിവസങ്ങളും പഴയ ഓര്മകളും വീണ്ടും നല്ലതായി തോന്നു. നിങ്ങളില് ആത്മവിശ്വാസം വേണ്ടത് മുന്നോട്ടുളള ജീവിതത്തിന് പ്രധാനമാണ്.

സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് റിയല് എസ്റ്റേറ്റ് സംബന്ധമായ കാര്യങ്ങളില് ലാഭം നേടുന്ന ദിവസമാണ്. അസാധാരണമായ ലാഭം ലഭിയ്ക്കാനും സാധ്യത. എന്നാല് ഇതിനായി അല്പം കാത്തിരിയ്ക്കേണ്ടിയും വരും. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് കരിയറില് പുതിയ വളര്ച്ചയുണ്ടാകുന്ന ദിവസമാണ്. പുതിയ ഓഫറുകള്ക്കും സാധ്യതയുണ്ട്. ജോലിയില് നിങ്ങളുടെ വിശ്വസ്തതയും ആത്മാര്ത്ഥതയും ശ്രദ്ധിയ്ക്കപ്പെടും.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്ന് വിചാരിച്ച രീതിയില് കാര്യങ്ങള് പോകുന്ന ദിവസമാണ്. ആവശ്യക്കാരെ സഹായിക്കുന്ന ദിവസമാണ്. എന്നാല് ഇതിന്റെ ഫലം വിചാരിച്ച പോലെയാകണമെന്നില്ല. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിയ്ക്കാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളെങ്കിലും എളുപ്പത്തില് ചെയ്യുന്ന ദിവസമാണ്. എന്നാല് ചില പ്രശ്നങ്ങളില് നിങ്ങള് ബലിയാടാകാന് സാധ്യതയുമുണ്ട്. ഇതും മറ്റുള്ളവര്ക്കായി സഹായങ്ങള് ചെയ്യുന്നതിന്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഏറെ ഇമോഷണലാകുന്ന ദിവസമാണ്. എന്നാല് നിങ്ങളുടെ ഇത്തരം സ്വഭാവം മറ്റുള്ളവര് മുതലെടുക്കാതെ ശ്രദ്ധിയ്ക്കുക. സൗന്ദര്യപരമായ കാര്യങ്ങളിലും ശ്രദ്ധിയ്ക്കുന്ന ദിവസമാണ്.