Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
തര്ക്കങ്ങള്ക്കു സാധ്യതയുള്ള രാശിയിത്
നല്ലതും മോശവും മാറി മാറി വരും. ഇതു ജീവിതത്തിന്റെ ഭാഗം തന്നെയാണ്. നാം പ്രതീക്ഷിയ്ക്കുന്നതു പോലെയാകില്ല, പലതും സംഭവിയ്ക്കുക.
പെണ്ണിന്റെ ഇടതുകൈ പറയും ചതിയ്ക്കുമോയെന്ന്...
നമ്മുടെ ജീവിതത്തില് നാമറിയാതെ സ്വാധീനം ചെലുത്തുന്ന പല കാര്യങ്ങളുമുണ്ട്. ഇതില് പ്രപഞ്ച ശക്തികള്ക്കും പ്രധാന സ്ഥാനമുണ്ട്. ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 18 തിങ്കളാഴ്ചയിലെ രാശി ഫലം അറിയൂ, ഇതു നല്ലതോ മോശമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ആളുകള് നിങ്ങളെ തര്ക്കങ്ങളിലേയ്ക്കു വലിച്ചിടാന് സാധ്യതയുള്ള ദിവസമാണ്. ഇതു കൊണ്ടു തന്നെ ശാന്തമായിരിയ്ക്കുക, സമാധാനത്തിലൂടെ നീങ്ങുക. നിയമ നടപടികള് വരെ ചിലപ്പോള് നേരിടേണ്ടി വന്നേക്കാം. ഇതു കൊണ്ട് ഏറെ ശ്രദ്ധയോടെയിരിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ഭാഗ്യകടാക്ഷമുളള ദിവസമാണ്. ഇതു കൊണ്ടു തന്നെ ഇന്ന് നിങ്ങളുടെ പ്രകടനം ഏറെ നന്നായിരിയ്ക്കുകും ചെയ്യും. പ്രത്യേകിച്ചും റിയല് എസ്റ്റേറ്റ്, കണ്സ്ട്രക്ഷന് ബിസിനസുകളില്. നിങ്ങളുടെ മേലധികാരികളില് നിന്നും നിങ്ങള്ക്ക് ആവശ്യ സമയത്തു സപ്പോര്ട്ട് ലഭിയ്ക്കുകയും ചെയ്യും. ഗുണങ്ങളുള്ള ദിവസമാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് മറ്റുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ചോര്ക്കുന്ന ദിവസമാണ.് നിങ്ങളുടെ സമൂഹത്തിലെ സ്ഥാനം ഉയര്ത്തുന്ന ദിനവും. റിയല് എസ്റ്റേറ്റുകാര്ക്ക് ഏറെ ലാഭമുള്ള ദിവസവും കൂടിയാണ്.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്ന് ബന്ധങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള് നടത്തുന്ന ദിവസമാണ്. എന്നാല് ചിലപ്പോള് ബന്ധുക്കളില് ചിലരില് നിന്നെങ്കിലും തണുത്ത സമീപനം നേടിടേണ്ടി വന്നേക്കാം. എന്നിരുന്നാലും നിരാശപ്പെടേണ്ടതില്ല. ഒരു ദിവസം ഇവര് നിങ്ങള്ക്കടുത്തു വരും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് മനസിനു ഭാരം കുറയുന്ന ദിവസമാണ്. ഓഫീസിലെങ്കിലും വീട്ടിലെങ്കിലും സന്തോഷത്തോടെയിരിയ്ക്കുന്ന ദിവസവും. കുടംബവുമായും കൂട്ടുകാരുമായും സമയം ചെലവഴിയ്ക്കും. ഈ മൂഡു കാരണം വിചാരിച്ച രീതിയില് പ്ലാനുകള് ജോലിയില് നടപ്പാക്കന് സാധിയ്ക്കാതെ വരും.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഏറെ ബുദ്ധികൂര്മതയോടെ പ്രവര്ത്തിയ്ക്കേണ്ട ദിവസമാണ്. ഏറെ പ്രാധാന്യമുള്ള വിഷയങ്ങളില് ശ്രദ്ധിയ്ക്കുക. ഇതിനായി സമയം ചെലവാക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഉള്സ്വരം കേള്ക്കുന്ന ദിവസമാണ്. ഇത് നല്ലതെങ്കിലും ചില ചെറിയ കാര്യങ്ങള് നിങ്ങളെ വലിയ തോതില് വിഷമിപ്പിയ്ക്കാനും കാരണമാകുംയ ഇതിനാല് ബാലന്സ്ഡ് ആയിരിയ്ക്കേണ്ടത് ആവശ്യമാണ.് ഇത് ജോലിയില് നല്ല റിസല്ട്ടുണ്ടാക്കാന് സഹായിക്കുകയും ചെയ്യും.

സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ലക്ഷ്യം തെറ്റാതെ പ്രവര്ത്തിയ്ക്കുന്ന, വളരെ ക്ലിയറായി ചിന്തിയ്ക്കുന്ന ദിവസമാണ്. ഐഡിയകള് പ്രാവര്ത്തികമാക്കുന്നത് അംഗീകാരവും അഭിനന്ദനവും നേടിത്തരും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഏറെ ഉന്മേഷദായകമായ, ഊര്ജസ്വലമായ ദിവസമാണ്. ഇത് നിങ്ങളെ നല്ല രീതിയില് പ്രവര്ത്തിയ്ക്കുവാന് സഹായിക്കുന്നു. നിങ്ങളുടെ ഉള്സ്വരവും കരുത്തുള്ളതാകും. ഇന്നത്തെ നല്ല ദിവസം ഉപയോഗപ്രദമാക്കുക.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്ന് നൊസ്റ്റാള്ജിക് ആയ ദിവസമാണ്. പഴയ സൗഹൃദങ്ങളുമായി വീണ്ടും ബന്ധമുണ്ടാക്കാന് ശ്രമിയ്ക്കുന്ന ദിവസവും. പൊതുവേ നല്ലൊരു പ്രവൃത്തി ദിവസമെന്നു പറയാം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് സന്തോഷിയ്ക്കാം, ആഘോഷിയ്ക്കാം, എന്നാല് പോക്കറ്റ് കാലിയാകാതെ സൂക്ഷിയ്ക്കുക. ഇതു പോലെ നിങ്ങളുടെ സല്പ്പേരു കാക്കുക. വിജയം നിങ്ങളുടെ മുന്ഗണനയാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഏറെ ശ്രദ്ധാലുവായിരിയ്ക്കേണ്ട ദിവസമാണ്. വീട്ടിലാണെങ്കിലും ഓഫിസിലെങ്കിലും കാര്യങ്ങള് പറയുമ്പോള് വേണ്ടവരോടു മാത്രം ശ്രദ്ധിച്ചു പറയുക. അല്ലാത്ത പക്ഷം ഇത് ഭാവിയില് ദോഷം ചെയ്തേക്കാം. ഇമോഷണലായ വ്യക്തിയാണു നിങ്ങളെങ്കിലും ഇന്ന് ഹൃദയം കൊണ്ടല്ലാതെ ബുദ്ധി കൊണ്ടു പ്രവര്ത്തിയ്ക്കുക. അല്ലെങ്കില് മറ്റുള്ളവര് മുതലെടുപ്പിനു വരാന് സാധ്യത.