For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുംഭം രാശിക്കാര്‍ക്ക് ഈ ജോലിയാണ് ജീവിതം മാറ്റിമറിക്കുന്നത്

|

ഓരോ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും ഉണ്ട്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ് എങ്ങനെ നമുക്ക് നമ്മുടേതായ പാത കണ്ടെത്താം എന്നുള്ളത് പലര്‍ക്കും അറിയില്ല. എന്നാല്‍ കുംഭം രാശിക്കാര്‍ക്ക് അനുയോജ്യമായ ചില മേഖലകള്‍ കരിയര്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ഇതില്‍ വരുന്ന ചില പ്രധാനപ്പെട്ട കരിയര്‍ മാറ്റങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് കുംഭം രാശിക്കാരില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

മകരം രാശിക്കാരായവര്‍ക്ക് ഏറ്റവും അനുയോജ്യം ഈ ജോലികള്‍മകരം രാശിക്കാരായവര്‍ക്ക് ഏറ്റവും അനുയോജ്യം ഈ ജോലികള്‍

കുംഭം രാശിക്കാര്‍ അവരുടെ വ്യക്തിത്വങ്ങള്‍ ഉണ്ടാക്കുന്ന സ്വഭാവവിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ്. ഇത് കൂടാതെ മറ്റുള്ളവര്‍ക്ക് പരിഗണന അര്‍ഹിക്കുന്ന തരത്തില്‍ നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുകയും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. കുംഭം രാശിക്കാര്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ അല്‍പം ശ്രദ്ധിക്കണം. എങ്കിലും കരിയറില്‍ ഇവരെ വെല്ലാന്‍ ആരും ഇല്ല എന്നത് തന്നെയാണ് സത്യം. എന്തൊക്കെയാണ് കരിയറില്‍ ഇവര്‍ക്കായി കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മധ്യസ്ഥന്‍

മധ്യസ്ഥന്‍

കുംഭം രാശിക്കാര്‍ വളരെയധികം ആഴത്തില്‍ ചിന്തിക്കുന്നവരാണ്. അവര്‍ വസ്തുനിഷ്ഠമായ കാഴ്ചപ്പാടില്‍ നിന്ന് പ്രശ്‌നങ്ങളിലൂടെ ചിന്തിക്കാനും പ്രായോഗിക പരിഹാരം കണ്ടെത്തുന്നതിനും കഴിവുള്ളവരാണ്. ഇടനിലക്കാരായാണ് ഇത് ചെയ്യുന്നത്. ഒപ്പം ക്ലയന്റുകളുമായുള്ള അവരുടെ ഇടപെടലുകളുടെ വിശദമായ രേഖകള്‍ സൂക്ഷിക്കുകയും കൂടുതല്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ ആളുകളെ സഹായിക്കുകയും ചെയ്യും.

ടീച്ചര്‍

ടീച്ചര്‍

കുംഭം രാശിക്കാര്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്നു, അതിനാല്‍ അധ്യാപനം അവര്‍ക്ക് സ്വാഭാവികമായും അനുയോജ്യമായ ഒരു മേഖലയാണ്. ഒരു അധ്യാപന റോളില്‍, ഒരു കുംഭം രാശിക്കാര്‍ പ്രത്യേക വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ആ അറിവ് നല്‍കുകയും ചെയ്യും. ഇവര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന പ്രൊഫഷന്‍ തന്നെയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അധ്യാപനമാണ് ഇവരുടെ കരിയര്‍ പലപ്പോഴും മാറ്റുന്നത്.

ഗവേഷകന്‍

ഗവേഷകന്‍

നടത്തുന്ന ഗവേഷണത്തിന്റെ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. തുടര്‍ന്ന് അവര്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുകയും ഗവേഷണത്തിന് പണം കണ്ടെത്തുന്നതിന് ഇവര്‍ക്ക് സാധിക്കുകയും ചെയ്യുന്നു. അന്വേഷണാത്മക രാശിയാണ് എപ്പോഴും കുംഭം രാശിക്കാര്‍. ഇവര്‍ ഇത് ആസ്വദിക്കുകയും അതിനോടുള്ള അഭിനിവേശം പ്രകടിപ്പിക്കുകയും ചെയ്യും, അത് അവരുടെ സഹപ്രവര്‍ത്തകരെയും ഇതിലേക്ക് കൂടുതല്‍ അകര്‍ഷിക്കും.

പരിശീലകന്‍

പരിശീലകന്‍

ഒരു പരിശീലകന്റെ ലക്ഷ്യം ഒരു വ്യക്തി അല്ലെങ്കില്‍ ഒരു കൂട്ടം പഠിതാക്കളുടെ കഴിവുകള്‍ പുറത്തേക്ക് കൊണ്ട് വരുക എന്നുള്ളതാണ്. കുംഭം രാശിക്കാരുടെ വിമര്‍ശനാത്മക ചിന്താശേഷിയും ദൃഢനിശ്ചയവും അവര്‍ക്ക് അറിവ് പകരാന്‍ സഹായിക്കും, എന്നാല്‍ അവരുടെ കലാപരമായ കഴിവ് എങ്ങനെയാണ് പരിശീലനം നല്‍കുന്നത് എന്നതിന് അവരുടെ കാരണങ്ങള്‍ തന്നെ ധാരാളമാണ്. ഇവര്‍ മികച്ച പരിശീലകന്‍മാരായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നടന്‍

നടന്‍

അഭിനേതാക്കളെപ്പോലെ സ്വയം പ്രകടിപ്പിക്കാന്‍ പലര്‍ക്കും അവസരമില്ല. എന്നാല്‍ ഇവര്‍ക്ക് മികച്ച അവസരം കിട്ടിയാല്‍ ഇവര്‍ അത് വളരെയധികം ആസ്വദിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു തീയറ്ററിലോ ഫിലിം സ്റ്റുഡിയോയിലോ വിപുലമായ സെറ്റിലോ ആകട്ടെ, കുംഭം രാശിക്കാര്‍ പെട്ടെന്ന് ശ്രദ്ധ ആകര്‍ഷിക്കും. ഏത് റോളും ഇവരുടെ കൈയ്യില്‍ ഭദ്രമാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ വളരെയധികം ആഗ്രഹിക്കുന്ന ഒന്നായിരിക്കും കുംഭം രാശിക്കാര്‍ക്ക് അഭിനയം.

ഇലക്ട്രീഷ്യന്‍

ഇലക്ട്രീഷ്യന്‍

ഇലക്ട്രീഷ്യന്‍മാരെ സംബന്ധിച്ചിടത്തോളം ജിജ്ഞാസ അവരെ അവരുടെ ജോലിയില്‍ അവരെ മികച്ചതാക്കുന്നു. ഇലക്ട്രീഷ്യന്‍മാര്‍ വൈദ്യുത തകരാറുകള്‍ക്കുള്ള പരിഹാരങ്ങള്‍ വിലയിരുത്തുകയും നല്‍കുകയും ചെയ്യുന്നു, എന്നാല്‍ ഇതിനുമുമ്പ്, അവര്‍ വയറുകള്‍, ലൈറ്റിംഗ്, ബ്രേക്കറുകള്‍ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കുന്നു. ഇവര്‍ക്ക് മികച്ച കരിയറില്‍ വരുന്ന ഒന്നാണ് എന്തുകൊണ്ടും ഇലക്ട്രീഷ്യന്‍.

പ്രോജക്റ്റ് മാനേജര്‍

പ്രോജക്റ്റ് മാനേജര്‍

ഈ റോളില്‍, കുംഭം രാശിക്കാര്‍ വളരെയധികം മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നുണ്ട്. പ്രോജക്റ്റ് ലക്ഷ്യങ്ങള്‍ നിര്‍വചിക്കാനും ബജറ്റ് വികസിപ്പിക്കാനും നിയന്ത്രിക്കാനും പ്രോജക്റ്റ് കാര്യക്ഷമമായി പൂര്‍ത്തിയാക്കുന്നതിനുള്ള ചുമതലകള്‍ നല്‍കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. എന്നാല്‍ പലപ്പോഴും ഒരു ടീമിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇവര്‍ പരാജയപ്പെടുന്നു. ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ശാസ്ത്രജ്ഞന്‍

ശാസ്ത്രജ്ഞന്‍

ഒരു ശാസ്ത്രജ്ഞന്റെ ജിജ്ഞാസ ഒരിക്കലും തൃപ്തികരമായിരിക്കില്ല. കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും ഈ റോള്‍ വളരെയധികം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. പ്രകൃതിയെക്കുറിച്ചും ലോകത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശാസ്ത്രജ്ഞര്‍ വിവരങ്ങള്‍ ശേഖരിക്കുന്നു. പലപ്പോഴും ദീര്‍ഘകാലത്തേക്ക് പ്രത്യേക ഗവേഷണ മേഖലകള്‍ ഇവര്‍ പിന്തുടരുന്നു.

English summary

Best Jobs & Careers For Aquarius Zodiac Sign in Malayalam

Here in this article we are discussing about best suitable jobs and careers for Aquarius zodiac sign in malayalam. Take a look.
Story first published: Wednesday, October 20, 2021, 19:03 [IST]
X
Desktop Bottom Promotion