Just In
- 1 hr ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്; 12 രാശിക്കും ഫലങ്ങള് ഇത്
- 5 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള് പരിഹരിക്കും; രാശിഫലം
- 14 hrs ago
ഈ നാല് രാശിക്കാരെ പറ്റിക്കാന് വളരെ എളുപ്പം: ഇവര് ശ്രദ്ധിച്ചിരിക്കുക
- 15 hrs ago
മുടിക്ക് കളര് ചെയ്യാന് ആഗ്രഹിക്കുന്നെങ്കില് നാരങ്ങ വെറുതേ വിടല്ലേ
Don't Miss
- Automobiles
Ola S1 പ്രോ ഇലക്ട്രിക് സ്കൂട്ടര് സ്വന്തമാക്കാം; പര്ച്ചേസ് വിന്ഡോ തുറക്കുന്ന തീയതി വെളിപ്പെടുത്തി
- Sports
ഏഷ്യ നോക്കിനില്ക്കെ ഐഎസ്എല്ലിന്റെ മുഖത്തടിച്ച് ഐ ലീഗ്! വിപ്ലവകാരികളായി ഗോകുലം!!
- News
അസമില് 1000ത്തിലധികം ഗ്രാമങ്ങള് വെള്ളത്തില്; മണ്ണിടിച്ചില്... മരണ സംഖ്യ ഉയരുന്നു
- Travel
ഡല്ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്... ഇന്സ്റ്റഗ്രാമിലും താരങ്ങള് ഇവര്തന്നെ!!
- Technology
ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ
- Movies
എവിക്ഷനില് നിന്ന് രക്ഷപ്പെട്ട സുചിത്രയ്ക്ക് കിട്ടിയത് ഉഗ്രന് പണി, ബിഗ് ബോസ് ഹൗസില് ട്വിസ്റ്റ്
- Finance
'ട്രെയിലറാണ്' കഴിഞ്ഞത്, ക്ലൈമാക്സ് വരുന്നതേയുള്ളൂ! നിഫ്റ്റി 14,500-ലേക്ക് വീഴാമെന്ന് ജെഫറീസ്
ചൊവ്വാദോഷമകലും മറ്റ് ഗ്രഹങ്ങള് ശക്തമാകും; ശംഖ് ഉപയോഗിച്ച് ഇത് ചെയ്യൂ
വളരെ പവിത്രവും ഐശ്വര്യപ്രദവുമാണ് പലരും ദൈവാരാധനയില് ഉപയോഗിക്കുന്ന ശംഖ്. ഹിന്ദുമതവുമായി ബന്ധപ്പെട്ട എല്ലാ ദേവീദേവന്മാരും അവരുടെ കൈകളില് ശംഖ് പിടിച്ചിരിക്കുന്നതായി കാണാം. മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ശംഖ് ഇല്ലാതെ അപൂര്ണ്ണമായി കണക്കാക്കപ്പെടുന്നു. നിത്യേന ശംഖ് ഊതി പൂജിക്കുന്ന ഭവനത്തില് എല്ലാ ദുഃഖങ്ങളും ദാരിദ്ര്യവും തടസ്സങ്ങളും നീങ്ങി സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീതി നിലനില്ക്കുമെന്നും പറയപ്പെടുന്നു.
Most
read:
വീട്ടില്
ഒരിക്കലും
സൂക്ഷിക്കരുത്
ഈ
വസ്തുക്കള്
പാലാഴി മഥനത്തിനിടെ പുറത്തുവന്ന 14 രത്നങ്ങളില് നിന്നാണ് ശംഖ് ഉണ്ടായതെന്നാണ് വിശ്വാസം. ലക്ഷ്മി ദേവിയും സമുദ്രജലത്തില് നിന്ന് ജനിച്ചതിനാല്, ശംഖ് ലക്ഷ്മി ദേവിയുടെ സഹോദരനായി കണക്കാക്കപ്പെടുന്നു. ശംഖ് ഉള്ള വീട്ടില് ലക്ഷ്മീദേവിയുടെ സാന്നിദ്ധ്യം എപ്പോഴും നിലകൊള്ളുമെന്ന് പറയപ്പെടുന്നു. ശംഖുമായി ബന്ധപ്പെട്ട ലളിതവും ഫലപ്രദവുമായ ചില ജ്യോതിഷ പ്രതിവിധികള് നമുക്ക് നോക്കാം.

ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാന്
നിങ്ങള് സാമ്പത്തിക ബുദ്ധിമുട്ടുകള് നേരിടുകയും എത്ര ശ്രമിച്ചിട്ടും ഐശ്വര്യദേവതയുടെ അനുഗ്രഹം ലഭിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്, നിങ്ങളുടെ വീട്ടിലെ ദക്ഷിണവര്ത്തി ശംഖ് ദിവസവും പൂജിക്കുക. ദക്ഷിണവര്ത്തി ശംഖ് കുടികൊള്ളുന്ന വീട്ടില് ലക്ഷ്മീദേവിയുടെ സ്ഥിരമായ സാന്നിദ്ധ്യം ഉണ്ടെന്നാണ് വിശ്വാസം. നിങ്ങള് ദക്ഷിണവര്ത്തി ശംഖ് പൂജിക്കുകയോ നിങ്ങളുടെ ജോലിസ്ഥലത്ത് സൂക്ഷിക്കുകയോ ചെയ്താല്, നിങ്ങള്ക്ക് മംഗളകരമായ ഫലങ്ങള് ലഭിക്കും. നിങ്ങള്ക്ക് ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങള് ഉണ്ടാകില്ല. നിങ്ങള് കടത്തില് നിന്ന് മുക്തരായിരിക്കും, നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും.

ദുഷ്ടാത്മാക്കളെ അകറ്റാന്
ശംഖനാദം വളരെ ഐശ്വര്യദായകമാണ്. ശംഖ് ഉള്ള വീട്ടില് വിഘ്നങ്ങള്, ദുരാത്മാക്കള് മുതലായവ ഇല്ലെന്നാണ് വിശ്വാസം. ദിവസവും ശംഖ് ഊതിയാല് ദാരിദ്ര്യവും ദു:ഖവും നീങ്ങും.
Most
read:നായ്ക്കളെ
സ്വപ്നം
കാണാറുണ്ടോ
നിങ്ങള്
?
എങ്കില്

ദീര്ഘായുസ്സിനും ആരോഗ്യത്തിനും
ശംഖ് ഊതുന്നയാള്ക്ക് ദീര്ഘായുസ്സും ആരോഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം. ശംഖ് ഊതുന്നത് ശ്വാസകോശത്തെ ശക്തിപ്പെടുത്തും. അതുപോലെ, ശംഖ് ഊതുന്നതിലൂടെ, യോഗയുടെ മൂന്ന് പ്രവര്ത്തനങ്ങള് - പൂരകം, കുംഭകം, പ്രാണായാമം എന്നിവ ഒരേസമയം പൂര്ത്തീകരിക്കപ്പെടുന്നു.

ശംഖുമായി ബന്ധപ്പെട്ട ചില പ്രത്യേക പ്രതിവിധികള്
പാലാഴിമഥനത്തില് ഒരു അമൂല്യ രത്നം കണ്ടെത്തി, അതാണ് ശംഖ്. ലക്ഷ്മീദേവിയുടെ രൂപമാണ് ശംഖ് എന്ന് പറയപ്പെടുന്നു. ഇതില്ലാതെ ലക്ഷ്മി ദേവിയുടെ ആരാധന പൂര്ണമാകില്ല. വീട്ടില് ദിവസവും ശംഖനാദം ചെയ്യുന്നതിലൂടെ ഒരുതരം പോസിറ്റീവ് എനര്ജി കൈമാറ്റം ചെയ്യപ്പെടുമെന്ന് പറയപ്പെടുന്നു. കൂടാതെ നിങ്ങളുടെ ശരീരം ആരോഗ്യത്തോടെ നിലകൊള്ളുന്നു. ഇതുകൂടാതെ, ശംഖിന്റെ ജ്യോതിഷ പ്രാധാന്യവും വളരെ സവിശേഷമാണ്. ശംഖ് ഊതുന്നത് കൊണ്ട് പല ഗ്രഹങ്ങളുടെയും അശുഭ ദോഷങ്ങള് നീങ്ങും. ശംഖ് സംബന്ധമായ ചില പ്രത്യേക പ്രതിവിധികള് നമുക്ക് പരിചയപ്പെടാം.
Most
read:വീട്ടില്
കണ്ണാടി
ഒരിക്കലും
ഇങ്ങനെ
പാടില്ല

ചൊവ്വയെ സന്തോഷിപ്പിക്കാന്
ചൊവ്വാഴ്ച രാവിലെ കുളികഴിഞ്ഞ് ശംഖ് ഊതി സുന്ദരകാണ്ഡം ചൊല്ലുന്നത് ചൊവ്വയുടെ അശുഭദോഷങ്ങളെ അകറ്റുമെന്നും മനസ്സില് നിന്ന് അറിയാത്ത എല്ലാ ഭയങ്ങളും ഇല്ലാതാക്കുമെന്നും പറയപ്പെടുന്നു. ജാതകത്തില് ചൊവ്വാ ദോഷം ഉള്ളവര് ഈ പ്രതിവിധി ചെയ്താല് ചൊവ്വയുടെ പ്രത്യേക അനുഗ്രഹവും ലഭിക്കും, ഹനുമാന് സ്വാമിയും സന്തോഷവാനായിരിക്കും.

ഇങ്ങനെ ചെയ്താല് അന്നപൂര്ണ ദേവിയുടെ കൃപ
അന്നപൂര്ണ ദേവിയെ പ്രീതിപ്പെടുത്താന് ശംഖില് അരി നിറച്ച് ചുവന്ന തുണിയില് പൊതിഞ്ഞ് ഭദ്രമായി സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ, ലക്ഷ്മി ദേവിയും അന്നപൂര്ണ ദേവിയും പ്രസാദിക്കുന്നു. നിങ്ങളുടെ വീട്ടില് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല. ശംഖില് അരി നിറച്ച് പാവപ്പെട്ടവന്റെ സഞ്ചിയിലിട്ടാല് പ്രത്യേക പുണ്യം ലഭിക്കും.

ബുധന് ഗ്രഹത്തെ ശക്തിപ്പെടുത്താന്
ബുധനെ ബലപ്പെടുത്താന്, ശംഖിലെ ജലം കൊണ്ട് ബുധനാഴ്ച ദിവസം ശാലിഗ്രാമില് അഭിഷേകം ചെയ്യുക. നിങ്ങളുടെ ജാതകത്തില് നിന്ന് ബുധന്റെ ദോഷഫലങ്ങള് അവസാനിപ്പിക്കാന് ഈ വഴി സഹായിക്കും. അഭിഷേകത്തിന് വെള്ളത്തില് തുളസി ഇലകളും ഇടുക.
Most
read:ദു:സ്വപ്നം
കാണാറുണ്ടോ?
ഇനി
കാണില്ല

വിഷ്ണുവിനെയും വ്യാഴത്തെയും പ്രീതിപ്പെടുത്താന്
മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനും ജാതകത്തില് വ്യാഴത്തെ ബലവാനാകാനും വ്യാഴാഴ്ച ദിവസം ശംഖില് കുങ്കുമ തിലകം തൊടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജാതകത്തില് വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുന്നു. ഇതോടൊപ്പം മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല് നിങ്ങള്ക്ക് സന്തോഷവും സമ്പത്തും ലഭിക്കും.

ശുക്രനെ ബലപ്പെടുത്താന്
എല്ലാ ജീവജാലങ്ങളിലും സൗന്ദര്യം, ആകര്ഷണം, സ്നേഹം, ഭൗതിക സൗകര്യങ്ങള് എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കപ്പെടുന്നു. ശുക്രന്റെ ശുഭഫലങ്ങള് ലഭിക്കാന്, ശംഖ് ഒരു വെളുത്ത തുണിയില് പൊതിഞ്ഞ് ദിവസവും പാലില് കുളിപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ, ലക്ഷ്മി ദേവി നിങ്ങളില് പ്രസാദിക്കുകയും, എക്കാലവും സന്തോഷത്തോടെ ഇരിക്കാന് നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും.
Most
read:വീട്ടില്
ഭാഗ്യം
വരുത്താന്
ചെയ്യേണ്ട
മാറ്റങ്ങള്

സൂര്യദേവനെ സന്തോഷിക്കാന്
ശംഖില് വെള്ളം നിറച്ച് രാവിലെ കുളിച്ച് സൂര്യഭഗവാന് അര്ഘ്യം അര്പ്പിക്കുക. ഇതിലൂടെ സൂര്യദേവന് നിങ്ങളില് പ്രീതിപ്പെടുകയും എല്ലാ അശുഭ ഫലങ്ങളും ഇല്ലാതാക്കുകയും ചെയ്യും. സൂര്യന് സന്തോഷവാനാണെങ്കില്, നിങ്ങള്ക്ക് ആരോഗ്യവും സമൂഹത്തില് നിങ്ങള്ക്ക് ബഹുമാനവും ലഭിക്കും.