For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈക്കുഞ്ഞിനെ എയര്‍പോര്‍ട്ടില്‍ മറന്നത് സ്വന്തംഅമ്മ

|

കുഞ്ഞുങ്ങളെ നമ്മള്‍ എപ്പോഴും ശ്രദ്ധിക്കണം. കണ്ണ് തെറ്റിയാല്‍ മതി അവര്‍ പല വിധത്തിലുള്ള കുഴപ്പങ്ങളും ഉണ്ടാക്കും. എന്നാല്‍ ഇവിടെ കുഴപ്പമുണ്ടാക്കിയത് കുഞ്ഞല്ല, അമ്മയാണ്. തന്റെ സ്വന്തം കുഞ്ഞിനെ എയര്‍പോര്‍ട്ടില്‍ മറന്ന് വെച്ചിടത്തു നിന്നാണ് കാര്യങ്ങളുടെ തുടക്കം. ദൂരയാത്ര പോവുമ്പോള്‍ സാധനങ്ങള്‍ എടുക്കാന്‍ മറക്കുന്നത് എല്ലാവരുടേയും ഒരു ശീലമാണ്. എന്നാല്‍ സ്വന്തം കുഞ്ഞിനെ തന്നെ എടുക്കാന്‍ മറന്ന യുവതിയെക്കുറിച്ചാണ് ഈ ലേഖനം.

<strong>Most read: കരളലിയിക്കും ഗര്‍ഭസ്ഥശിശുവിന്റെ ചിത്രവുമായി അമ്മ</strong>Most read: കരളലിയിക്കും ഗര്‍ഭസ്ഥശിശുവിന്റെ ചിത്രവുമായി അമ്മ

വിമാന യാത്രക്കിടെയാണ് ജിദ്ദയില്‍ വെച്ച് ഒരു എയര്‍പോര്‍ട്ടില്‍ തന്റെ കുഞ്ഞിനെ ഇവര്‍ മറന്ന് വെച്ചത്. ജിദ്ദയില്‍ നിന്നും ക്വലാലംപൂരിലേക്കുള്ള യാത്രക്കിടെയാണ് ഇത്തരമൊരു അബദ്ധം ഈ സ്ത്രീയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വിമാനം പറന്നതിനു ശേഷമാണ് തന്റെ കുഞ്ഞിനെ എടുത്തില്ലെന്ന് ഇവര്‍ മനസ്സിലാക്കിയത്. കുഞ്ഞ് ജനിച്ചിട്ടാകട്ടെ വെറും ദിവസങ്ങള്‍ മാത്രമാണ് ആയിരുന്നത്.

 എയര്‍പോര്‍ട്ടിലെ വെയ്റ്റിംഗ് റൂം

എയര്‍പോര്‍ട്ടിലെ വെയ്റ്റിംഗ് റൂം

എയര്‍പോര്‍ട്ടിലെ വെയ്റ്റിംഗ് റൂമിലാണ് കൈക്കുഞ്ഞിനെ അമ്മ മറന്ന് വെച്ചത്. യാത്രയുടെ തിരക്കില്‍ കുഞ്ഞിന്റെ കാര്യം പാടേ മറക്കുകയായിരുന്നു ഇവര്‍. ഫ്‌ളൈറ്റ് ഉയര്‍ന്ന് പൊങ്ങിയതിന് ശേഷമാണ് കുഞ്ഞിനെ എടുത്തില്ലെന്ന് ഇവര്‍ മനസ്സിലാക്കിയത്.

പൈലറ്റിന്റെ ഇടപെടല്‍

പൈലറ്റിന്റെ ഇടപെടല്‍

അപ്പോള്‍ തന്നെ ഇവര്‍ സംഗതി പൈലറ്റിനോട് പറഞ്ഞു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് ഒരു പോറല്‍ പോലും സംഭവിക്കാതെ ഇവര്‍ക്ക് കുഞ്ഞിനെ തിരികെ ലഭിക്കാന്‍ കാരണം. തിരിച്ച് ലാന്റ് ചെയ്യുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യം തന്നെയാണ്.

എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ച്

വിമാനം ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞപ്പോഴാണ് അമ്മ കുഞ്ഞിന്റെ കാര്യം ഓര്‍ത്തത്. പിന്നീട് വിമാനം എങ്ങനെയെങ്കിലും തിരിച്ചിറക്കാനുള്ള ശ്രമങ്ങളിലായിരുന്നു അവര്‍. തിരിച്ച് വിമാനം ഇറക്കാമോ എന്ന പൈലറ്റിന്റെ ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ആദ്യമായുള്ള അനുഭവം

ആദ്യമായുള്ള അനുഭവം

ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമായാണ് എന്നതാണ് എയര്‍ട്രാഫിക് ഓപ്പറേറ്റര്‍ പൈലറ്റിന് നല്‍കിയ മറുപടിയ തന്റെ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് എടുത്ത തീരുമാനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനം പൈലറ്റ് കൈക്കൊണ്ടത്.

സമയോചിതമായ ഇടപെടല്‍

സമയോചിതമായ ഇടപെടല്‍

പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ തന്നെയാണ് ആ അമ്മക്ക് കുഞ്ഞിനെ തിരിച്ച് കിട്ടുന്നതിന് കാരണമായത്. ഒടുവില്‍ തിരിച്ചിറങ്ങിയ വിമാനത്തില്‍ നിന്ന് അമ്മയെത്തി കുഞ്ഞിനെ കണ്ടെത്തി. പിന്നീട് വീണ്ടും ഇവര്‍ യാത്രയാരംഭിച്ചു.

English summary

Woman Forgot Her Baby And The Plane Was Forced To Fly Back

We wonder how the mother could forget her child at the airport! The poor pilots had to fly back to pick up her child!
Story first published: Tuesday, March 12, 2019, 16:17 [IST]
X
Desktop Bottom Promotion