For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മുതല മരിച്ച ശേഷം ഈ ഗ്രാമത്തിൽ നിരാഹാരം, കാരണം

|

ഓമന മൃഗങ്ങളെ എല്ലാവർക്കും ഇഷ്ടമാണ്. അവയുടെ വിയോഗം പലപ്പോഴും പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. വളരെയധികം സങ്കടമുണ്ടാക്കുന്ന ഒന്ന് തന്നെയാണ് പലപ്പോഴും നമ്മുടെ ഓമന മൃഗങ്ങളുടെ വിയോഗം. കാലങ്ങളായി മനുഷ്യനും മൃഗങ്ങളും വളരെയധികം സൗഹാർദ്ദത്തോടെ കഴിയാൻ തുടങ്ങിയിട്ട്. എന്നാൽ ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ ഓമനയായി മാറിയ മുതലയെക്കുറിച്ചാണ് ഈ ലേഖനം. ഇതിന്റെ മരണ ശേഷം ഇവിടെ ഭക്ഷണം പോലും തയ്യാറാക്കാൻ ഈ ഗ്രാമവാസികൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അത്രയേറെ ദുഖത്തിലാണ് ആ ഗ്രാമത്തിലെ കൊച്ചു കുട്ടികൾ വരെ.

<strong>most read: ഈ വർഷം ഈ നക്ഷത്രക്കാർക്ക് മംഗല്യഭാഗ്യം</strong>most read: ഈ വർഷം ഈ നക്ഷത്രക്കാർക്ക് മംഗല്യഭാഗ്യം

ഏകദേശം 130 കൊല്ലമായിരുന്നു ഈ മുതല ജീവിച്ചത് എന്നാണ് ആ ഗ്രാമത്തിലെ പ്രായമായവർ പറയുന്നത്. ഈ മുതലയുടെ മരണ ശേഷം ആ ഗ്രാമവാസികൾ കടുത്ത ദുഖാചരണത്തിൽ ആയിരുന്നു. മാത്രമല്ല ഭക്ഷണം പോലും തയ്യാറാക്കാൻ ഇവർക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. മുതലയുടേയും അതിനെ സ്നേഹിച്ച ഒരി ഗ്രാമത്തിന്റേയും കഥ നോക്കാം.

മുതലയാണവരുടെ സംരക്ഷകൻ

മുതലയാണവരുടെ സംരക്ഷകൻ

ആ ഗ്രാമവാസികൾ വിശ്വസിച്ചിരുന്നത് മുതലയാണ് അവരുടെ രക്ഷകൻ എന്നായിരുന്നു.അതുകൊണ്ട് തന്നെ അതിന്റെ മരണ ശേഷം ഗ്രാമത്തിൽ പല വിധത്തിലുള്ള അനർത്ഥങ്ങൾ സംഭവിക്കും എന്ന് അവർ വിശ്വസിച്ചു. മാത്രമല്ല വര്‍ഷങ്ങളായി മുതലയോടുള്ള സ്നേഹവും ഈ ഗ്രാമവാസികളെ അതീവ ദുഖത്തിലാക്കി.

 ഗംഗാറാം

ഗംഗാറാം

ഈ മുതലക്ക് ആ ഗ്രാമത്തിലെ ആളുകൾ നൽകിയ പേരായിരുന്നു ഗംഗാ റാം. ഗ്രാമവാസികൾ ദൈവത്തെ പോലെയായിരുന്നു ആ മുതലയെ ആരാധിച്ചിരുന്നത്. പെട്ടെന്നൊരു ദിവസം രാവിലെ നോക്കിയപ്പോൾ ഗ്രാമവാസികൾ കണ്ടത് കുളത്തിൽ മരിച്ച് കിടന്ന മുതലയെ ആയിരുന്നു. അത് തെല്ലൊന്നുമല്ല ആ ഗ്രാമവാസികളെ വലച്ചത്.

പോസ്റ്റ്മോർട്ടം വരെ ചെയ്തു

പോസ്റ്റ്മോർട്ടം വരെ ചെയ്തു

മുതലയുടെ മരണ കാരണം മനസ്സിലാക്കാൻ പോസ്റ്റ്മോര്‍ട്ടം വരെ ചെയ്തു എന്നതാണ് സത്യം. എന്നാൽ സ്വാഭാവികമായ മരണം എന്ന് തന്നെയായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടും. ഏകദേശം 250 കിലോയോളം ഭാരം ഈ മുതലക്കുണ്ടായിരുന്നു. മുതലയുടെ മൃതദേഹം ആചാരപൂർവ്വം മറവ് ചെയ്യുന്നതിനും ഗ്രാമവാസികൾ തയ്യാറായി.

 നിരവധിയാളുകൾ പങ്കെടുത്തു

നിരവധിയാളുകൾ പങ്കെടുത്തു

ഏകദേശം 500-ലധികം ആളുകൾ മുതലയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. മുതലയുടെ മരണത്തില്‍ ദുഖിച്ച് പല വീടുകളിലും അടുപ്പ് പുകഞ്ഞില്ല എന്നതാണ് സത്യം. മരണം ഈ ഗ്രാമവാസികളെ വളരെയധികം സങ്കടത്തിലാഴ്ത്തി എന്ന് പറയേണ്ടതില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 500-ലധികം പേർ മുതലയെ സംസ്കരിക്കാനായി എത്തിയത്.

 ആരേയും ഉപദ്രവിക്കാത്തത്

ആരേയും ഉപദ്രവിക്കാത്തത്

ഒരിക്കൽ പോലും ആരേയും ഉപദ്രവിച്ചിട്ടില്ലാത്ത ഒരു മുതലയായിരുന്നു അതെന്ന കാര്യത്തിൽ സംശയം വേണ്ട. തന്റെ സ്വന്തം സാമ്രാജ്യത്തിൽ ആരേയും ഉപദ്രവിക്കാതെ വളരെ ശാന്ത സ്വഭാവത്തിൽ കഴിയുകയായിരുന്നു ഈ മുതല. ഗ്രാമവാസികൾ പരിപ്പും ചോറും മറ്റ് ഭക്ഷ്യ വസ്തുക്കൾ എല്ലാം മുതലക്ക് നൽകുമായിരുന്നു, കുളത്തിൽ കളിക്കാനും കുളിക്കാനും വരുന്ന കുട്ടികളെ പോലും ഈ മുതല ഒന്നും ചെയ്തിരുന്നില്ല എന്നതാണ് വാസ്തവം. ഇതെല്ലാം ഗ്രാമവാസികൾക്കും മുതലക്കും ഇടയിലുള്ള സ്നേഹം വർദ്ധിപ്പിക്കുകയാണ് ചെയ്തിരുന്നത്.

മുതലക്ക് വേണ്ടി ഒരു ക്ഷേത്രം

മുതലക്ക് വേണ്ടി ഒരു ക്ഷേത്രം

മുതലക്ക് വേണ്ടി ഒരു ക്ഷേത്രം പണിയാൻ ആഗ്രഹിക്കുകയാണ് ഇന്നീ ഗ്രാമവാസികൾ. കുളത്തിന് സമീപം മുതല മരിച്ച സ്ഥലത്ത് ഒരു സ്മാരകവും മുതലക്ക് വേണ്ടി നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഇവർ. അത്രക്ക് ആ മുതലയെ ഗ്രാമവാസികൾ ഇഷ്‌ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ സ്നേഹത്തിന് മുന്നിൽ മനുഷ്യനെന്നോ മൃഗങ്ങളെന്നോ ഇല്ല എന്നതാണ് സ്നേഹത്തിന്റെ അടിസ്ഥാനം.

English summary

Villagers Did Not Cook Food When This Crocodile Died

The villagers insisted on performing the last rituals of the 130 years old crocodile that died due to natural causes. Check the emotional connect of villagers with this crocodile.
Story first published: Tuesday, February 5, 2019, 15:29 [IST]
X
Desktop Bottom Promotion