For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജൈനയിലെ രഹസ്യം, എ സ്‌പോട്ട്‌

വജൈനയിലെ രഹസ്യം, എ സ്‌പോട്ട്‌

|

സ്ത്രീയുടെ അവയവം, അഥവാ വജൈന പുരുഷ അവയവത്തെ സംബന്ധിച്ച് കുറച്ചു കൂടി കോംപ്ലിക്കേറ്റഡ് ആണെന്നു പറയാം. സ്ത്രീ ശരീരത്തിലെ റീ പ്രൊഡക്ടീവ് മെഷീനറി എന്നാണ് ഇത് അറിയപ്പെടുന്നതും.

പലപ്പോഴും പലരും, സ്ത്രീകളടക്കം പലരും വജൈനയെ കുറിച്ചു ധരിച്ചു വച്ചിരിയ്ക്കുന്ന തെറ്റായ കാര്യങ്ങളാണ്. ഇത് പലപ്പോഴും പലരേയും ചില പ്രശ്‌നങ്ങളില്‍ കൊണ്ടു ചാടിയ്ക്കുന്ന കാര്യങ്ങളുമാണ്. വജൈന ലാറ്റിന്‍ വാക്കായ ഷീത്ത് എന്ന വാക്കില്‍ നിന്നാണ് ഉണ്ടായത്.

വജൈനയെ കുറിച്ചുള്ള ചില അദ്ഭുതപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍ എന്തെന്നറിയൂ,

വജൈനയുടെ ആഴം

വജൈനയുടെ ആഴം

വജൈനയുടെ ആഴം പലപ്പോഴും പലരേയും ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ്. 2.7-3.1 വരെ ആഴം ഇതിനുണ്ടാകും. സെക്‌സ് ഉത്തേജക സമയത്ത് ഇതിന്റെ ആഴം പിന്നേയും വര്‍ദ്ധിയ്ക്കും. ഇത് 4.3-4.7 ഇഞ്ചു വരെ എത്താറുമുണ്ട്.

ടാംപൂണ്‍

ടാംപൂണ്‍

മാസമുറ സമയത്ത് സ്ത്രീകള്‍ ഉപയോഗിയ്ക്കുന്ന ടാംപൂണ്‍ പോലുള്ളവ യോനിയ്ക്കുള്ളില്‍ നിക്ഷേപിച്ചാല്‍ ഇത് ഉള്ളിലേയ്ക്കിറങ്ങി പോകുമെന്നുള്ള ധാരണ പലര്‍ക്കുമുണ്ട്. ഇതു സംബന്ധിച്ച പല കഥകളും നിലവിലുമുണ്ട്. എന്നാല്‍ ഇതില്‍ യാഥാര്‍ത്ഥ്യമില്ല. യോനീയുടെ മുകള്‍ ഭാഗത്തെ ദ്വാരം ചെറുതായതു കൊണ്ട് ടാംപൂണുകള്‍ യാതൊരു കാരണവശാലും ഉള്ളിലേയ്ക്കിറങ്ങില്ല എന്നതാണ് വാസ്തവം. ഏതെങ്കിലും കാരണവശാല്‍ ഇങ്ങനെ സംഭവിച്ചാല്‍ ഉടന്‍ മെഡിക്കല്‍ സഹായവും തേടണം. കാരണം ഇത് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്കു കാരണമായേക്കാം.

നിങ്ങളുടെ വ്യായാമം

നിങ്ങളുടെ വ്യായാമം

നിങ്ങളുടെ വ്യായാമം യോനീഭാഗത്തേയും പലപ്പോഴും സഹായിക്കും. പ്രത്യേകിച്ചും കെഗെല്‍, പെല്‍വിക് വ്യായാമങ്ങള്‍. പ്രസവ ശേഷം ഈ ഭാഗത്ത് ഇറുക്കം നല്‍കാന്‍ ഇതു സഹായിക്കുമെന്നു നിങ്ങള്‍ പൊതുവേ കേട്ടു കാണും. എന്നാല്‍ ഇത്തരം വ്യായാമങ്ങള്‍ നല്ല സെക്‌സ് ജീവിതത്തിനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഓര്‍ഗാസത്തിനും സഹായിക്കുന്നു.

വജൈന

വജൈന

വജൈന വൈന്‍ പോലെയാണെന്നാണ് പറയുന്നത്. അതായത് ഇതിന്റെ പിഎച്ച്4.5ല്‍ താഴെയാണ്. വൈനിന്റേതിനു സമാനം. ലാക്ടോബാസില്ലി എന്ന ബാക്ടീരിയയാണ് ഈ ഭാഗം ഇതേ രീതിയിലാകാന്‍ സഹായിക്കുന്നത്. ഇൗ ബാക്ടീരിയയുടെ അളവു കുറയുമ്പോള്‍ പിഎച്ച് മൂല്യത്തില്‍ വ്യത്യാസം വരും. ഇത് അണുബാധ പോലെയുള്ള പ്രശ്‌നങ്ങള്‍ക്കു കാരണവുമാകും.

വജൈനല്‍ വൃത്തി

വജൈനല്‍ വൃത്തി

വജൈനല്‍ വൃത്തി പ്രധാനം തന്നെയാണ്. എന്നു കരുതി ഈ ഭാഗം അമിതമായ കഴുകുന്നതും സുഗന്ധ സോപ്പുകളോ ലോഷനുകളോ ഉപയോഗിയ്ക്കുന്നതും നോര്‍മല്‍ പിഎച്ചിനെ ബാധിയ്ക്കും. ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കും. ഇത് രോഗാണു ബാധയ്ക്കും കാരണമാകും. വജൈനല്‍ ഗ്ലാന്റുകള്‍ തന്നെ വജൈനല്‍ ക്ലീനിംഗ് എന്ന ധര്‍മം നിര്‍വഹിയ്ക്കുന്നുണ്ട്. ഇതു കൊണ്ടു തന്നെ വലിയ രീതിയിലെ വൃത്തിയാക്കല്‍ വേണ്ടെന്നര്‍ത്ഥം.

കഴിയ്ക്കുന്ന ഭക്ഷണം

കഴിയ്ക്കുന്ന ഭക്ഷണം

കഴിയ്ക്കുന്ന ഭക്ഷണം വജൈനല്‍ ഗന്ധത്തേയും സ്വാധീനിയ്ക്കും. സവാള, വെളുത്തുള്ളി, മീന്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഇത് വജൈനല്‍ ഗന്ധത്തേയും ബാധിയ്ക്കും. കൂടുതല്‍ തീക്ഷ്ണതയുള്ള ഭക്ഷണങ്ങള്‍ വജൈനല്‍ ഗന്ധം കൂടുതല്‍ രൂക്ഷമാക്കും.

ക്ലിറ്റോറിസ്

ക്ലിറ്റോറിസ്

ക്ലിറ്റോറിസ് ആണ് സ്ത്രീകള്‍ക്ക് സെക്‌സ് സുഖം നല്‍കുന്നതെന്നാണ് റിസര്‍ച്ചുകള്‍ പറയുന്നത്. ക്ലിറ്റോറിസിലൂടെ ലൈംഗിക ഉത്തേജനവും സാധ്യമാണ്. ഇതില്‍ അദ്ഭുതമില്ല. ക്ലിറ്റോറിസില്‍ 8000 നാഡികളുടെ അറ്റം സന്ധിയ്ക്കുന്നുണ്ട്. മാത്രമല്ല, സെക്ഷ്വല്‍ ഉത്തേജനമുണ്ടാകുമ്പോള്‍ ക്ലിറ്റോറിസ് സൈസ് 300 ശതമാനം വരെ വര്‍ദ്ധിയ്ക്കുന്നു.

ഗ്യാസ്

ഗ്യാസ്

വജൈനയിലൂടെയും ചിലപ്പോള്‍ ഗ്യാസ് പുറപ്പെടുവിയ്ക്കുന്നതിനു സമാനമായ സൗണ്ട് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് സാധാരണയുണ്ടാകുന്ന ഗ്യാസിനു സമാനമല്ല. അതായത് വേസ്റ്റ് ഗ്യാസല്ല. വജൈനല്‍ ഭാഗത്ത് പെട്ടു പോകുന്ന ഗ്യാസ് പുറന്തള്ളപ്പെടുന്ന ഒന്നാണ്. ഇതിന് ദുര്‍ഗന്ധവുമില്ല.

വജൈനയും സ്രാവും

വജൈനയും സ്രാവും

വജൈനയും സ്രാവും തമ്മില്‍ ചെറിയൊരു ബന്ധമുണ്ടെന്നു വേണം, പറയാന്‍. സ്രാവിന്റെ ലിവറില്‍ കണ്ടു വരുന്ന സ്‌ക്വാലീന്‍ എന്നൊരു ഘടകം വജൈനയിലും ഉണ്ട്. ഇത് ചില സണ്‍സ്‌ക്രീമുകളിലും കോസ്‌മെറ്റിക്കുകളിലും ഉപയോഗിയ്ക്കുന്നുണ്ടെന്നതാണ് വാസ്തവം.

എ സ്‌പോട്ട്

എ സ്‌പോട്ട്

വജെനയിലെ ജി സ്‌പോട്ടിനെ കുറിച്ചു കേട്ടിരിയ്ക്കും. എന്നാല്‍ വജൈനയില്‍ എ സ്‌പോട്ട് എന്ന ഒന്നുമുണ്ട്. ആന്റീരിയല്‍ ഫോര്‍ണിക്‌സ് ഇറോജെനസ് സോണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് വജൈനയില്‍ ഏറെ ഉള്‍ഭാഗത്തായി സെര്‍വിക്‌സിനും യുറിനറി ബ്ലാഡറിനും ഇടയിലായാണ് ഉള്ളത്. എ സ്‌പോട്ട് ഉത്തേജനത്തിലൂടെ വജൈനല്‍ സ്രവം ഉല്‍പാദിപ്പിയ്ക്കപ്പെടുമെന്നും ഓര്‍ഗാസമുണ്ടാകുമെന്നും അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നു.

English summary

Unknown Vaginal Facts You Should Know About

Unknown Vaginal Facts You Should Know About, Read more to know about,
Story first published: Saturday, March 23, 2019, 22:30 [IST]
X
Desktop Bottom Promotion