TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
നെഗറ്റീവ് ഊര്‍ജം കൊണ്ടു വരും ഈ ശീലങ്ങള്‍
നമുക്കു ചുറ്റിലുമുളള ഊര്‍ജപ്രവാഹം രണ്ടു തരമാണ്, നെഗറ്റീവ് ഊര്ദവും പൊസറ്റീവ് ഊര്‍ജവും. പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ നെഗറ്റീവ് ഊര്‍ജം നെഗറ്റീവിററി കൊണ്ടു വരുന്ന ഒന്നാണ്. പൊസറ്റീവിററിയാണ് പൊസറ്റീവ് ഊര്‍ജം നല്കുന്ന ഫലം.
ഇതുപോലെ നമുക്കു തന്നെ ഉണ്ടോ ഇല്ലയോ എന്നു പറയാന്‍ സാധിയ്ക്കാത്ത പല അദൃശ്യ ശക്തികളും ഈ ഭൂമിയിലുണ്ട്. ചിലപ്പോഴെങ്കിലും ചിലര്‍ക്കെങ്കിലും അദൃശ്യമായ തോന്നലുകള്ക്കിട നല്കുന്ന ചിലത്.
നമ്മുടെ ചില ശീലങ്ങള്‍, നാം ചെയ്യുന്ന ചില കാര്യങ്ങള്‍ നെഗറ്റീവ് ഊര്‍ജവും നെഗറ്റീവ് ശക്തികളേയും ക്ഷണിയ്ക്കുന്നുവെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. ഇതില്‍ ചിലതിനെങ്കിലും അടിസ്ഥാനങ്ങളുമുണ്ട്. ശാസ്ത്രീയമായ അടിസ്ഥാനം.
ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ, നെഗറ്റീവിറ്റി വിളിച്ചു വരുത്തുന്ന ചിലത്.
പെര്‍ഫ്യൂം
പെര്‍ഫ്യൂം ഉപയോഗിയ്ക്കുന്നത് പലരുടേയും പതിവാണ്. എന്നാല്‍ രാത്രി സമയത്ത് ഇത് ഉപയോഗിയ്ക്കരുതെന്നു പറയും. ഇത് നെഗറ്റീവിറ്റി വിളിച്ചു വരുത്തുന്ന, നെഗറ്റീവ് ഊര്‍ജ പ്രവാഹമുണ്ടാക്കുന്ന ഒന്നാണെന്നാണ് പറയുക. പ്രത്യേകിച്ചും മോശം ശക്തികള്‍ രാത്രിയിലാണ് കൂടുതല്‍ പ്രവര്‍ത്തിയ്ക്കുക.
ഗര്‍ഭിണികളായ സ്ത്രികള്‍
ഗര്‍ഭിണികളായ സ്ത്രികള്‍ ഒറ്റപ്പെട്ട വീടുകളിലോ സ്ഥലങ്ങളിലോ ക്രോസ് റോഡുകളിലോ പോകരുതെന്നു പറയൂം. ഇവിടങ്ങളില്‍ നെഗറ്റീവ് ശക്തിയുണ്ടാകും. ഗര്‍ഭിണികളെ ഇത്തരം ശക്തികള്‍ പൊതുവേ പെട്ടെന്നു ബാധിയ്ക്കുമെന്നു പറയും. ഇത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തെ കരുതിയാണ്. ഇതിനു ശാസ്ത്രീയ വിശദീകരണവുമുണ്ട്. പെട്ടെന്ന് പേടിച്ചാല്‍ അമ്മയുടെ ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കുഞ്ഞിന് ദോഷം വരുത്തും. ഇതാണ് ഒരു കാരണം.
വില്‍പവര്‍
വില്‍പവര്‍ അതായത് ആജ്ഞാ ശക്തി കുറഞ്ഞവര്‍ പെട്ടെന്നു തന്നെ ഇത്തരം നെഗറ്റീവിറ്റിയ്ക്കും മോശം ശക്തികള്‍ക്കും അടിമയാകുമെന്നു പറയുന്നു. ഇതു കൊണ്ടു തന്നെ ഇത്തരക്കാരില്‍ നിന്നും അകലം പാലിയ്ക്കുന്നതാകും നല്ലത്. മോശം ശക്തികള്‍ ഇത്തരക്കാരുടെ മനസു കീഴടക്കി ഇവരെ കൊണ്ടു മോശം പ്രവൃത്തികള്‍ ചെയ്യിക്കുമെന്നാണ് വിശ്വാസം. ഇതല്ലെങ്കിലും നമുക്ക് മാനസികമായി കരുത്തുണ്ടാകേണ്ടത് ജീവിതത്തില്‍ വിജയിക്കുവാന്‍ അത്യാവശ്യമാണ്.
നോണ്‍ വെജിറ്റേറിയന്‍
ചില തരം ഭക്ഷണങ്ങള്‍, പ്രത്യേകിച്ചും രാത്രിയില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നത് ഇത്തരം നെഗറ്റീവിററിയെ ആകര്‍ഷിയ്ക്കുമെന്നു പറയുന്നു. ഇത്തരം ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുക. ഇതിന്റെ ഗന്ധത്താല്‍ ഇവര്‍ ആകര്ഷിയ്ക്കപ്പെടുമെന്നാണ് പറയുന്നത്. വയറിന്റെ ആരോഗ്യത്തിന് രാത്രിയില്‍ നോണ്‍ വെജിറ്റേറിയന്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നു പറയാം. കാരണം ഇത് ദഹിയ്ക്കുവാന്‍ പ്രയാസമായതു കൊണ്ടു തന്നെ.
സ്വീറ്റ്സോ മധുരമോ തന്നാല്‍
ആരെങ്കിലും സ്വീറ്റ്സോ മധുരമോ തന്നാല്‍ അത് കയ്യില്‍ അധിക നേരം വയ്ക്കരുതെന്നു പറയും. ഇത് നെഗറ്റീവ് ഊര്‍ജം വരുത്തുന്ന ഒന്നാണ്. ഇതു പെട്ടെന്നു കഴിയ്ക്കുകയോ കളയുകയോ മററാര്‍ക്കെങ്കിലും നല്‍കുകയോ ചെയ്യുക.