Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഗ്രഹങ്ങള് കൂടെ നില്ക്കുന്ന രാശിയാണ് ഇത്
ഓരോ ദിവസവും നല്ലതു വരുത്തണം എന്ന പ്രാര്ത്ഥനയോടെ, ഒരു പാടു പ്രതീക്ഷകളോടെ ആയിരിയ്ക്കും, നാം ഉണര്ന്നെഴുന്നേല്ക്കുക. ഇന്നു നല്ല ദിവസമാകുമോ അതോ മോശമാകുമോ എന്നുള്ള ആശങ്കയും ചിലപ്പോഴുണ്ടാകാം.
പല ഘടകങ്ങള് ചേര്ന്നാണ് നമ്മുടെ ദിവസം നിര്ണയിക്കുന്നത്. ഇതില് നമ്മുടെ പ്രവൃത്തികളും രാശികളുമെല്ലാം പെടുന്നു.
പെണ്കരുത്താണ് ഈ രാശിക്കാര്...
നമുക്കു നിയന്ത്രിയ്ക്കാനാകാത്ത ചില ശക്തികള് നമ്മുടെ ദിവസങ്ങളെ നിയന്ത്രിയ്ക്കാറുണ്ട്. ഇതില് രാശി, ഗ്രഹ സ്വാധീനം പ്രധാനമാണ്. നല്ല രാശിയെങ്കില്, ഗ്രഹ സ്വാധീനമെങ്കില് ഫലവും നല്ലതാകും. അല്ലെങ്കില് നേരെ മറിച്ചും.
ഇന്നത്തെ രാശി ഫലം, അതായത് 2019 മെയ് 22 ബുധനാഴ്ചയിലെ രാശി ഫലം എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പവര് അതായത് ശക്തി ലഭിയ്ക്കുന്ന ദിവസമാണെന്നു പറയാം. മററുള്ളവര് നിങ്ങള്ക്കു മുന്നില് വിധേയത്വം കാണിയ്ക്കുന്നുണ്ടെങ്കില് ഇതിനു കാരണം നിങ്ങളുടെ കഠിനാധ്വാനമാണെന്നും അറിയുക. ഇല്ലെങ്കില് കാര്യങ്ങള് കൂടുതല് നേരെ ചെയ്യുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സഹപ്രവര്ത്തകരോട് കൂടുതല് അടുപ്പത്തോടെയും സൗമ്യമായും പെരുമാറാന് സാധിയ്ക്കും. പ്രത്യേകിച്ചും മാനേജര് സ്ഥാനത്തുള്ളവരെങ്കില്. സന്ദിഗ്ധ ഘട്ടങ്ങളില് നിങ്ങളുടെ കഴിവു പുറത്തെടുക്കാനും വിജയിക്കുവാനും സാധിയ്ക്കുന്ന ദിവസവുമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് എതിര് ലിംഗത്തില് പെട്ട ആരെങ്കിലുമായി പൊസറ്റീവായ ആശയ വിനിമയത്തിനു സാധ്യതയുള്ള ദിവസമാണ്. പൊതുജനക്ഷേമ വകുപ്പുകളില് ജോലി ചെയ്യുന്നവര്ക്ക് ബോസില് നിന്നും കുടുംബത്തില് നിന്നും സപ്പോര്ട്ട് ലഭിയ്ക്കും. പഠനത്തിലും പ്രശ്ന പരിഹാരത്തിന് സാധ്യതയുള്ള ദിവസമാണ്.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്ന് ജോലിയില് ശ്രദ്ധ വയ്ക്കുന്ന ദിവസമാണ്. ഇടയ്ക്ക് ശ്രദ്ധ വിട്ടു പോയാലും മനസ് ഇതു തിരിച്ചു പിടിയ്ക്കും. വേഗത്തില് ജോലി ചെയ്യുന്ന, പ്രണയത്തിനു വേണ്ടി സമയം കണ്ടെത്തുന്ന ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് യാത്രയ്ക്കുള്ള പ്ലാനുകള് തയ്യാറാക്കുന്ന ദിവസമാണ്. ആര്ട്ട് സംബന്ധമായ കാര്യങ്ങള് ചെയ്യുന്നവര്ക്ക് വിമര്ശനം നേരിടേണ്ടി വരുന്ന ദിവസവുമാണ്. പൊതുവേ ഉയര്ച്ചയുള്ള ദിവസമാണ്.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ലക്ഷ്യം മുന്നില് കണ്ട് പ്രവര്ത്തിയ്ക്കുന്ന ദിവസമാണ്. കാര്യങ്ങള് തീരുമാനിയ്ക്കാനും നടപ്പിലാക്കാനും കഴിയുന്ന ദിവസം. കാര്യങ്ങള് വിജയകരമായി സംഘടിപ്പിയ്ക്കുവാനും സാധിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ബിസിനസില് വിജയം നേടുന്ന, ഇതു വഴി നിങ്ങളുടെ എതിരാളികളേയും ശത്രുക്കളേയും അസൂയാലുക്കളാക്കുന്ന ദിവസം. ഇവര് നിങ്ങളുടെ പേരിനു കളങ്കം വരുത്താന് ശ്രമിച്ചേക്കും. ഇവരുമായി യുദ്ധത്തിനു നില്ക്കാതെ നയപരമായി കാര്യങ്ങള് കൈകാര്യം ചെയ്യുവാന് ശ്രമിയ്ക്കുക.

സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ധാരാളം സംഭവ വികാസങ്ങളുണ്ടാകുന്ന ദിവസമാണ്. മുതിര്ന്നവര് ഉപദേശങ്ങള് നല്കുന്ന, ബോസും സീനിയേഴ്സും സഹായിക്കുന്ന ദിവസം. നിയമപരമായ കാര്യങ്ങളില് നിന്നും മാറി നില്ക്കുന്നതാണ് ഇന്ന് ഉചിതം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സ്വന്തം രൂപത്തില് ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. പേഴ്സണാലിറ്റി നന്നാകുന്ന ദിവസം. കാന്തം പോലെ നിങ്ങള് മറ്റുള്ളവരെ ആകര്ഷിയ്ക്കുന്ന, നിങ്ങളെ മറ്റുള്ളവര് നല്ല രീതിയില് ശ്രദ്ധിയ്ക്കുന്ന ദിവസവും.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്ന് പൊതുവേ നല്ല ദിവസമാണ്. കാര്യങ്ങള് നല്ല രീതിയില് മുന്നോട്ടു പോകുന്ന ദിവസവും. എന്നാല് ചിലപ്പോഴെങ്കിലും മനസ് പെട്ടെന്നു തന്നെ പ്രതികരിയ്ക്കുവാന് ശ്രമിയ്ക്കും. എന്നു കരുതി ഇതു നിങ്ങള്ക്കു ദോഷം വരുത്തില്ല. ചില സ്വപ്നങ്ങളെങ്കിലും ഫലവത്താകുന്ന ദിവസം കൂടിയാണ് ഇന്ന്. ജോലിയില് കൂടുതല് ഏകാഗ്രതയോടെ പ്രവര്ത്തിച്ചാല് വിജയം നിശ്ചിതവുമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പുതിയ വീട്, കാര് ഭാഗ്യങ്ങള്ക്കു ചേര്ന്ന ദിവസമാണ്. പൊതുവേ ഏറെ നല്ലൊരു ദിവസമാണ് ഇതെന്നു വേണം, പറയാന്. ഗ്രഹങ്ങള് അനുകൂല ഭാവത്തില് നില്ക്കുന്ന ദിവസം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് അത്ര നല്ല ദിവസമാകില്ല. ചെറിയ കാര്യങ്ങള്ക്കായി ദുഖിയ്ക്കാതിരിയ്ക്കുക. അശുഭ ചിന്തകള്ക്കു സാധ്യതയുണ്ട്. ഇതിനു കാരണം പുറമേ നിന്നുള്ള ചില സ്വാധീനങ്ങളാകും. നിങ്ങളുടെ ആജ്ഞാ ശക്തി കൊണ്ട് ഇതിനെ മറി കടക്കുവാന് ശ്രമിയ്ക്കുക.