For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണ്ണിയ്ക്കുള്ളില്‍ ഉണ്ണിയെ ഉദരത്തിലേന്തിയ അമ്മ

ഉണ്ണിയ്ക്കുള്ളില്‍ ഉണ്ണിയുമായി ആ അമ്മ

|

ജന്മം നല്‍കുക എന്നത് മഹത്തായ കര്‍മമാണ്. പുതിയൊരു ജീവന്റെ തുടിപ്പിന് ഭൂമിയില്‍ കൂട്ടാകുന്നത് അമ്മയാണ്. അമ്മയെന്ന പദത്തെ തന്നെ അന്വര്‍ത്ഥമാക്കുന്നത് ജന്മം നല്‍കുക എന്ന പ്രക്രിയയുമാണ്.

ചിലര്‍ക്കെങ്കിലും ഗര്‍ഭകാലവും പ്രസവവുമെല്ലാം പരീക്ഷണ ഘട്ടങ്ങളുമാകാറുണ്ട്. സ്വന്തം ജീവന്‍ തന്നെ അപകടകത്തിലാക്കി കണ്‍മണിയ്ക്കു ജന്മമേകുന്ന അമ്മമാരുമുണ്ട്.

<strong>മരുന്നു ഭക്ഷണശേഷവും മുന്‍പും നിര്‍ദേശം, രഹസ്യമിത് </strong>മരുന്നു ഭക്ഷണശേഷവും മുന്‍പും നിര്‍ദേശം, രഹസ്യമിത്

അപൂര്‍വ ഗര്‍ഭങ്ങളുടേയും ജനനങ്ങളുടേയുമെല്ലാം കഥകളും നാം കാണാറും കേള്‍ക്കാറുമുണ്ട്. ഇത്തരത്തിലെ ഒരു സംഭവത്തെ കുറിച്ചറിയൂ, ഉണ്ണിയ്ക്കുള്ളില്‍ ഉണ്ണിയെ ഉദരത്തിലേന്തിയ അമ്മയുടെ കഥ.

കൊളംബിയയിലാണ്

കൊളംബിയയിലാണ്

കൊളംബിയയിലാണ് ഈ സംഭവം നടന്നത്. മോണിക്ക വേഗ എന്ന അമ്മയ്ക്കാണ് ഇത്തരത്തിലെ അനുഭവമുണ്ടായത്. ഗര്‍ഭകാലത്ത് ഫീറ്റസ് ഇന്‍ ഫീറ്റൂ എന്ന കണ്ടീഷനാണ് ഇവര്‍ക്കുണ്ടായത്. 1808ലാണ് ഇത്തരം ഒരു അവസ്ഥയെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഫീറ്റസ് ഇന്‍ ഫീറ്റു

ഫീറ്റസ് ഇന്‍ ഫീറ്റു

ഇരട്ടക്കുട്ടികളുണ്ടാകുകയും ഇവരില്‍ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിന്റെ ഉള്ളില്‍ വളരുകയും ചെയ്യുന്ന അവസ്ഥയാണിത്. 1808ലാണ് ഇത്തരം ഒരു സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും. അന്നാണ് ഫീറ്റസ് ഇന്‍ ഫീറ്റു എന്ന് അവസ്ഥ കണ്ടെത്തിയതും.

കുഞ്ഞിന്റെ വയറ്റില്‍

കുഞ്ഞിന്റെ വയറ്റില്‍

നോര്‍ത്തേന്‍ കൊളംബിയയിലെ ലാ മെര്‍സെഡ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഗര്‍ഭത്തിന്റെ ഏഴാം മാസത്തിലാണ് മോണിക്കയോട് കുഞ്ഞിന്റെ വയറ്റില്‍ അസാധാരണമായ എന്തോ വളര്‍ച്ചയുണ്ടെന്ന കാര്യം പറഞ്ഞത്. കുട്ടി ജനിച്ച ശേഷം ഇത്തരത്തിലെ സംഭവങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഗര്‍ഭാവസ്ഥയില്‍ തന്നെ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണെന്നും മിഗുല്‍ പ്യാര എ്ന്ന ഡോക്ടര്‍ അറിയിച്ചു.

പെണ്‍കുഞ്ഞിന്റെ ഉള്ളില്‍ വളരുന്ന കുഞ്ഞിന്

പെണ്‍കുഞ്ഞിന്റെ ഉള്ളില്‍ വളരുന്ന കുഞ്ഞിന്

വയറ്റിലെ പെണ്‍കുഞ്ഞിന്റെ ഉള്ളില്‍ വളരുന്ന കുഞ്ഞിന് തലച്ചോറോ ഹൃദയമോ ഉണ്ടായിരുന്നില്ല. സ്വന്തമായ ആംമ്‌നിയോട്ട് സാക്കില്‍ വളര്‍ന്നിരുന്ന കുഞ്ഞിന് പൊക്കിള്‍ക്കൊടിയും കൈ കാലുകളുമുണ്ടായിരുന്നു. ഹൃദയമില്ലാത്തതിനാല്‍ ഹൃദയമിടിപ്പുമില്ലായിരുന്നു. അതായത് മരിച്ച അവസ്ഥയിലായിരിരുന്നു ഈ കുഞ്ഞ്.

കുഞ്ഞിനുള്ളിലെ കുഞ്ഞിന്

കുഞ്ഞിനുള്ളിലെ കുഞ്ഞിന്

കുഞ്ഞിനുള്ളിലെ കുഞ്ഞിന് വളര്‍ച്ചയില്ലാത്തതു കൊണ്ടും ഈ കുഞ്ഞ് യഥാര്‍ത്ഥത്തിലെ കുഞ്ഞിന്റെ ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിയ്ക്കുന്നു എന്നതു കൊണ്ടും 37-ാമത്തെ ആഴ്ചയില്‍ തന്നെ കുഞ്ഞിനെ പുറത്തെടുക്കുവാനായിരുന്നു, അവരുടെ ശ്രമം. കൂടുതല്‍ വൈകിയാല്‍ വയറ്റിലെ കുഞ്ഞിനു മാത്രമല്ല, അമ്മയ്ക്കും കൂടി അപകടമാകുമെന്നതായിരുന്നു, മെഡിക്കല്‍ നിരീക്ഷണം. ഇതു കൊണ്ടു തന്നെ കുഞ്ഞിനെ പുറത്തെടുത്തു.

ഈ പെണ്‍കുഞ്ഞിന്

ഈ പെണ്‍കുഞ്ഞിന്

ഈ പെണ്‍കുഞ്ഞിന് ഇത്സാമര എന്ന പേരാണ് നല്‍കിയത്. പുറത്തെടുത്ത കുഞ്ഞിന്റെ വയറ്റില്‍ സര്‍ജറി നടത്തി മറ്റേ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. അപകടമില്ലാതെ തന്നെ നവജാത ശിശുവിന്റെ സര്‍ജറി പൂര്‍ത്തിയാക്കി.

സുഖം പ്രാപിച്ചു വരുന്നു.

സുഖം പ്രാപിച്ചു വരുന്നു.

ഫെബ്രുവരി 22നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍ കുഞ്ഞു സുഖം പ്രാപിച്ചു വരുന്നു.ഒരു കുഞ്ഞിനെയങ്കിലും കുഴപ്പമില്ലാതെ ലഭിച്ചല്ലോയെന്ന ആശ്വാസത്തിലാണ് അമ്മയും അച്ഛനുമിപ്പോള്‍.

English summary

Baby Girl Born With Her Twin In Tummy Foetus In Foetu

Baby Girl Born With Her Twin In Tummy Foetus In Foetu, Read more to know about,
X
Desktop Bottom Promotion