For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ഛനാല്‍ അനിയന്റെ അമ്മയായ പെണ്‍കിടാവ്...

|

കരളുണ്ടെങ്കില്‍ ഇത് അലിയിക്കുന്ന, രക്തം ഉറഞ്ഞു പോകുന്ന കഥകള്‍ പോലുള്ള സംഭവങ്ങല്‍ പലതും നാം കേള്‍ക്കാറുണ്ട്. ഇതൊക്കെ നടക്കുമോയെന്നും തോന്നാറുണ്ടാകാം.

സ്ത്രീകള്‍ക്ക്, എന്തിന് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് എതിരെ പോലും ലൈംഗിക പീഡനങ്ങള്‍ നടക്കുന്ന കാലഘട്ടമാണിത്. അമ്മ പെങ്ങന്മാരെ തിരിച്ചറിയാത്തവര്‍ എന്നു പൊതുവേ പറയാം. എന്നാല്‍ സ്വന്തം മകളെ പോലും തിരിച്ചറിയാന്‍ കഴിയാത്തവരും കുറച്ചൊന്നുമല്ല.

സാങ്കല്‍പിക കഥയല്ല, നടന്ന കഥ. പുറം രാജ്യത്താണെങ്കിലും നമ്മുടെ നാട്ടിലും ഇത്തരം സംഭവങ്ങള്‍ തീരെയില്ല എന്നൊന്നും പറയാനാകില്ല. അപൂര്‍വമായെങ്കിലും സംഭവിയ്ക്കുന്നുണ്ട്. പലതും വെളിച്ചത്തു വരാറില്ലെന്നു മാത്രം.

ഷാനന്‍

ഷാനന്‍

സ്വന്തം പേരു വെളിപ്പെടുത്താന്‍ ധൈര്യം കാണിച്ച ഷാനന്‍ ക്ലിഫ്‌ററണാണ് കഥയിലെ താരം. ലൈംഗിക വൈകൃതമുള്ള സ്വന്തം പിതാവിനാല്‍ ആറാം വയസു മുതല്‍ പീഡനത്തിന് ഇരയാകേണ്ടി വന്ന ഈ പെണ്‍കുട്ടി ഇപ്പോള്‍ 18 കാരിയാണ്.

പിതാവ്

പിതാവ്

ഷേണ്‍ റെ ക്ലിഫ്റ്റണ്‍ എന്ന സ്വന്തം പിതാവ് മകള്‍ക്ക് ആറു വയസുള്ളപ്പോള്‍ ലിവിംഗ് റൂമിലെ തറയില്‍ വച്ചാണ് ഈ പെണ്‍കിടാവിനെ ആദ്യമായി പീഡിപ്പിച്ചത്.

ഗര്‍ഭം ധരിച്ചു

ഗര്‍ഭം ധരിച്ചു

ദിവസവം നാലു തവണയോളം ഈ കുട്ടിയെ അച്ഛന്‍ പീഡിപ്പിയ്ക്കുമായിരുന്നുവെന്നാണ് ഷാനന്‍ വെളിപ്പെടുത്തിയത്. ഇതെത്തുടര്‍ന്ന് 11-ാം വയസില്‍ ഈ പെണ്‍കുട്ടി സ്വന്തം പിതാവില്‍ നിന്നും ഗര്‍ഭം ധരിച്ചു. ഇതെത്തുടര്‍ന്ന് അച്ഛന്‍ കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചു. ഗര്‍ഭം അലസിപ്പോയി.

പിന്നീടും

പിന്നീടും

പിന്നീടും ഇതേ പീഡനം തുടര്‍ന്നു. 13-ാം വയസില്‍ കുട്ടി വീണ്ടും ഗര്‍ഭിണിയായി. കഠിനമായ വ്യായാമമുറകളിലൂടെ കുട്ടിയുടെ ഗര്‍ഭം അലസിപ്പിയ്ക്കാന്‍ അച്ഛന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒന്‍പതു മാസം ഗര്‍ഭിണിയായപ്പോള്‍ സ്‌കൂളിലെ നഴ്‌സിനു സംശയം തോന്നി. ഇതറിഞ്ഞ അച്ഛന്‍ മകളെയും കൂട്ടി വേറെ സ്ഥലത്തേയ്ക്കു നീങ്ങി. എന്നാല്‍ ആറു ദിവസത്തിനു ശേഷം അന്വേഷണത്തില്‍ ഇവരെ കണ്ടെത്തി. കണ്ടെത്തിക്കഴിഞ്ഞ് 2 ദിവസത്തിനു ശേഷം ഒരു ആണ്‍കുഞ്ഞിന് ഷാനന്‍ ജന്മമേകി. അനിയനെന്നോ മകനെന്നോ കുഞ്ഞിനെ കാണേണ്ടത് എന്നറിയാതെ ഷാനനും.

ഈ ക്രൂരതയ്ക്ക്

ഈ ക്രൂരതയ്ക്ക്

36-ാമത്തെ വയസില്‍ ഈ ക്രൂരതയ്ക്ക് 2015ല്‍ ക്ലിഫ്റ്റണ്‍ ശിക്ഷിയ്ക്കപ്പെട്ടു. 15 വര്‍ഷത്തെ തടവു ശിക്ഷയാണ് ഡര്‍ബി കോര്‍ട്ട് ഇയാള്‍്ക്കു നല്‍കിയത്. ഇതറിഞ്ഞ ഷാനന്‍ അച്ഛനെ തനിക്കിപ്പോഴും ഇഷ്ടമാണെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു.

പിന്നീട്

പിന്നീട്

പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞ് കാര്യങ്ങള്‍ തിരിച്ചറിയാന്‍ പ്രാപ്തയായപ്പോഴാണ് തന്റെ അച്ഛനെന്ന ക്രൂരതയെ കുറിച്ച് ഷാനന് തിരിച്ചറിവുണ്ടായത്. സ്വന്തം പേരും അച്ഛന്റെ പേരും വെളിപ്പെടുത്തിയ ഷാനന്‍ താന്‍ ഏറെ വെറുക്കുന്നത് അച്ഛനെയാണെന്നും പിന്നീടു പറഞ്ഞു.

ഷാനന്

ഷാനന്

ഷാനന് അഞ്ചു വയസുള്ളപ്പോള്‍ വിവാഹ ബന്ധം വേര്‍പെട്ട ക്ലിഫ്റ്റണ്‍ തന്റെ കുഞ്ഞുരാജകുമാരി എന്നും പറഞ്ഞാണ് കുട്ടിയെ ഏറ്റെടുത്തത്. പിന്നീട് ക്രൂരമായ പീഡന ദിനങ്ങളായിരുന്നു. അടിച്ചും അയേണ്‍ ബോക്‌സിനാല്‍ ഈ കുട്ടിയെ പൊള്ളിച്ചും.

ആദ്യ തവണ

ആദ്യ തവണ

ആദ്യ തവണ തന്നെ അച്ഛന്‍ പീഡനത്തിനിരയാക്കിയ കാര്യവും ഷാനന്‍ തുറന്നു പറഞ്ഞു. എല്ലാ അച്ഛന്മാരും കുട്ടികളോട് ഇങ്ങനെ ചെയ്യുമെന്നു പറഞ്ഞാണ് ആ ബാലികയെ തന്റെ ഇംഗിതത്തിന് ഈ മനുഷ്യന്‍ വിധേയനാക്കിയത്. വേദന സഹിക്കാതെ അലറിക്കരഞ്ഞിരുന്ന കുട്ടിയെ പിന്നീട് ഇത്തരം രംഗങ്ങള്‍ ഷൂട്ടു ചെയ്തു കാണിയ്ക്കുകയെന്ന ക്രൂരത കൂടി ഈ പിതാവെന്നു പറയുന്ന നരാധമന്‍ ചെയ്തിരുന്നു.

തനിക്കു പിറന്ന കുട്ടിയെ

തനിക്കു പിറന്ന കുട്ടിയെ

തനിക്കു പിറന്ന കുട്ടിയെ വിഷമത്തോടെയാണെങ്കിലും ഷാനന്‍ ദത്തെടുക്കാന്‍ നല്‍കി. 16-ാമത്തെ വയസില്‍ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ഷാനന്‍ ഇപ്പോള്‍ തന്നെ ഏറ്റെടുത്ത ദത്തു കുടുംബത്തൊടൊപ്പം ജീവിതം തിരികെ പിടിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്.

Read more about: pulse life
English summary

A Girl Who Got Impregnated By Own Father And Delivered

A Girl Who Got Impregnated By Own Father And Delivered
X