ഈ രാശിക്കാര്‍ക്ക് കടം മാറി പണം വന്നു ചേരും

Posted By:
Subscribe to Boldsky

സാമ്പത്തിക കാര്യങ്ങളിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും ജ്യോതിഷ പ്രകാരമുള്ള സമയമായിരിക്കും സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നത്. രാശിപ്രകാരം ഈ വര്‍ഷം നിങ്ങളില്‍ ആര്‍ക്കൊക്കെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതായി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കും എന്ന് നോക്കാം. സാമ്പത്തികമായുള്ള എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനും സാമ്പത്തിക പ്രശ്‌നങ്ങളെയെല്ലാം എങ്ങനെയെങ്കിലും പരിഹരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ പലരും ഇതില്‍ തോറ്റു പോവുകയാണ് ചെയ്യുന്നത്.

ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍

എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ വര്‍ഷം സാമ്പത്തിക നേട്ടവും ലാഭവും ഉണ്ടാവാന്‍ സാധ്യതയുണ്ട്. മാത്രമല്ല പൊതുവേ 2018 വളരെ നേട്ടങ്ങളും ലാഭങ്ങളും ഉള്ള ഒരു വര്‍ഷമായിരിക്കും ഈ രാശിക്കാര്‍ക്ക്. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ട് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കി മാനസികമായും ശാരീരികമായും സന്തോഷം നല്‍കുന്ന ഒരു വര്‍ഷമായിരിക്കും ഇത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം രാശി

ഇടവം രാശി

ഏത് കാര്യത്തിനും ക്ഷമയും വിശ്വാസ്യതയും ഉള്ളവരാണ് ഇവര്‍. മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുക എന്നതാണ് ഇവരുടെ പ്രത്യേകത. നല്ലതു പോലെ കഠിനാധ്വാനം ചെയ്യുന്നവരാണ് ഇവര്‍. വിയര്‍പ്പും രക്തവും ഒഴുക്കി പണം സമ്പാദിക്കുന്നവരാണ് ഇടവം രാശിക്കാര്‍. വളരെ മിതമായി പണം ചിലവാക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇവരുടെ സാമ്പത്തിക സ്ഥിതി വളരെ നല്ല രീതിയില്‍ ആയിരിക്കും.

ഇടവം രാശി

ഇടവം രാശി

സ്‌നേഹിക്കുന്നവര്‍ക്ക് മനസ്സറിഞ്ഞ് സമ്മാനം നല്‍കാന്‍ ഇവര്‍ക്ക് കഴിയും. എന്നാല്‍ സമ്പാദിച്ച് അവനവന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ചിലവാക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. സമ്പത്തിനായി വരും തലമുറക്ക് വേണ്ടി സമ്പാദിക്കുവാന്‍ ഇടവം രാശിക്കാര്‍ക്ക് പ്രത്യേക താല്‍പ്പര്യമായിരിക്കും. മാത്രമല്ല കടങ്ങളെല്ലാം മാറുന്നതിനും എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇടവം രാശിക്കാര്‍ക്ക് നല്ലൊരു വര്‍ഷമാണിത്.

 കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരുടെ പ്രത്യേകത ഇവര്‍ മറ്റുള്ളവരെ അഗാധമായി സ്‌നേഹിക്കുന്നവരും കുടുംബം എന്ന നിലയില്‍ വളരെയധികം കുടുംബത്തിന് വില കല്‍പ്പിക്കുന്നവരും ആയിരിക്കും. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ത്യജിക്കാന്‍ ഇവര്‍ തയ്യാറാവും. ഇവര്‍ പ്രാധാന്യം നല്‍കുന്ന മറ്റൊരു കാര്യം എന്ന് പറയുന്നത് പണത്തിനാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

 കര്‍ക്കിടകം

കര്‍ക്കിടകം

എന്നാല്‍ സാമ്പത്തികപരമായ കാര്യങ്ങളില്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുകയോ അവരുടെ തീരുമാനങ്ങള്‍ അംഗീകരിക്കുകയോ ചെയ്യുകയില്ല. എന്നാല്‍ സ്വയമേ എടുക്കുന്ന പല തീരുമാനങ്ങളും നേട്ടമുണ്ടാക്കുന്നത് തന്നെയായിരിക്കും. മാത്രമല്ല കടങ്ങളെല്ലാം വീട്ടി സ്വതന്ത്രമാവാനുള്ള സമയവും ഈ വര്‍ഷം തന്നെയാണ്. സാമ്പത്തിക നേട്ടത്തിന് പല വിധത്തിലുള്ള നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിന് ഈ വര്‍ഷം സാധിക്കുന്നു.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ തിരിഞ്ഞ നോക്കേണ്ടതായി വരില്ല. കാരണം അത്രയേറെ വളരെ നല്ല കാലമായിരിക്കും ഇവര്‍ക്ക് ഈ വര്‍ഷം. സമ്പാദിക്കുന്നതിനെക്കുറിച്ചുള്ള നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സമയമാണ് ഇത്. എന്നാല്‍ ആവശ്യ കാര്യങ്ങള്‍ക്ക് പണം ചിലവാക്കുന്നതിന് യാതൊരു വിധത്തിലുള്ള പിശുക്കും കാണിക്കുകയില്ല. സാമ്പത്തിക കാര്യങ്ങളില്‍ റിസ്‌ക് എടുക്കുന്നതിന് ഒരിക്കലും ഇവര്‍ തയ്യാറാവുകയില്ല.

ചിങ്ങം

ചിങ്ങം

അവനവന് പറയാനുള്ള കാര്യങ്ങള്‍ ആരുടെ മുന്നിലും ധൈര്യത്തോടെ തുറന്ന് പറയാന്‍ ഇവര്‍ക്ക് കഴിയുന്നു. ഇത് പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇവരെ കരകയറ്റുന്നതിന് കാരണമാകുന്നു. മാത്രമല്ല പാരമ്പര്യമായുള്ള സമ്പത്ത് ലഭിക്കുന്നതിന് ഈ വര്‍ഷം കാരണമാകുന്നു. പലപ്പോഴും എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കും അവസാനം കാണുന്നതിന് സഹായിക്കുന്നു ഈ വര്‍ഷം. ചിങ്ങം രാശിക്കാര്‍ക്ക് വളരെ നല്ല കാലമാണ് ഇത്.

 കന്നി

കന്നി

സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് യാതൊരു വിധത്തിലുള്ള ടെന്‍ഷനും അടിക്കാത്ത ഒരു രാശിയാണ് കന്നിരാശി. തികഞ്ഞ പൂര്‍ണതയോടെ തന്നെ ഏത് സാമ്പത്തിക കാര്യവും കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നു. എത്രയൊക്കെ മോശം സാഹചര്യങ്ങളില്‍ പോലും അതിനെയെല്ലാം വെല്ലുവിളിക്കുന്നതിനും കാര്യങ്ങള്‍ ഭംഗിയായി തീരുന്നതിനും സഹായിക്കുന്നു കന്നി രാശിക്കാരെ ഈ വര്‍ഷം. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ അത് നല്ല രീതിയില്‍ ഉള്ള തീരുമാനങ്ങള്‍ ആിയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 കന്നി

കന്നി

ബിസിനസ് കാര്യങ്ങളില്‍ നേട്ടമുണ്ടാവാനും ജോലിയില്‍ പ്രമേഷന്‍ ലഭിക്കുന്നതിനും ശമ്പളം വര്‍ദ്ധിക്കുന്നതിനുമുള്ള ഭാഗ്യം ഈ വര്‍ഷം കന്നിരാശിക്കാര്‍ക്കുണ്ടാവുന്നു. മാത്രമല്ല സാമ്പത്തിക പ്രതിസന്ധി എന്നന്നേക്കുമായി അവസാനിപ്പിച്ച് ആരോഗ്യവും സമാധാനവും ഉള്ള ജീവിതത്തിലേക്ക് എത്താന്‍ കന്നി രാശിക്കാര്‍ക്ക് ഈ വര്‍ഷം സാധിക്കുന്നു.

 വൃശ്ചികം

വൃശ്ചികം

ഏത് കാര്യത്തിനും അതീവശ്രദ്ധാലുക്കളായിരിക്കും വൃശ്ചികം രാശിക്കാര്‍. സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകിച്ച്. സാമ്പത്തികമായി ഉയരത്തിലെത്താനും സുരക്ഷിതത്വം കൈവരിക്കാനും എത്രയൊക്കെ അധ്വാനിക്കുന്നതിനും ഇവര്‍ തയ്യാറാണ്. സാമ്പത്തികമായി എപ്പോഴും സ്‌ട്രോംങ് ആയി ഇരിക്കാനാണ് ഇവര്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ ഒരിക്കലും സേവിംഗ്‌സ് എന്നത് ഇവരുടെ പരിധിയില്‍ വരുന്ന ഒരു കാര്യമേ അല്ല. പെട്ടെന്ന് പണം ലഭിക്കുന്ന മാര്‍ഗ്ഗങ്ങളായിരിക്കും ഇവര്‍ക്ക് പ്രിയം.

 വൃശ്ചികം

വൃശ്ചികം

പാരമ്പര്യ സ്വത്ത് ലഭിക്കാനുള്ള അവസരം ഇവര്‍ക്ക് ലഭിക്കുന്നു. മാത്രമല്ല ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളെ കടക്കെണിയില്‍ നിന്നും മറ്റ് സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറ്റുന്നു. ഏറ്റവും നല്ല ഉചിതമായ തീരുമാനമായിരിക്കും എപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ എടുക്കുക. പണം സമ്പാദിക്കാന്‍ ഏറ്റവും പറ്റിയ രാശിയും അവര്‍ക്ക് പറ്റിയ ഏറ്റവും നല്ല വര്‍ഷവും ആയിരിക്കും 2018 എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

The Best Zodiac Signs for Wealth

Is there anyone in this world who doesn’t want to be rich? The answer is definitely no one. Neither the wealthiest person nor the poorest one is satisfied with their present wealth.
Subscribe Newsletter