വരും ദിവസങ്ങളില്‍ തകര്‍ച്ച ഈ രാശിക്കാര്‍ക്ക്‌

Posted By:
Subscribe to Boldsky

എന്തൊക്കെ കാര്യങ്ങള്‍ ചെയ്താലും അതൊന്നും കൃത്യമായ രീതിയില്‍ വിജയിക്കുന്നില്ലേ? അത് കാര്യങ്ങള്‍ക്കും തടസ്സം മാത്രമാണോ നിങ്ങള്‍ നേരിടുന്നത്? ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങള്‍ സ്ഥിരമായി അനുഭവിക്കുമ്പോള്‍ നിങ്ങളുടെ അടുത്ത നീക്കം ജ്യോത്സ്യന്റെ അടുത്തേക്കായിരിക്കും. തുടര്‍ച്ചയായി ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സംഭവിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ സ്ഥിരമാവുമ്പോള്‍ എത്രയൊക്കെ വിശ്വാസിയല്ലാത്ത ആളും അറിയാതെ ദൈവത്തെ വിളിച്ച് പോവും. എന്നാല്‍ ഇതിനെല്ലാം പുറകില്‍ നിങ്ങളുടെ രാശിചക്രത്തിന് ഒരു പ്രധാനപ്പെട്ട പങ്കുണ്ടെന്നതാണ് സത്യം.

രാശിപ്രകാരം പണക്കാരാവാന്‍ യോഗമുള്ളവര്‍ ഇവരാണ്‌

ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്ന തകര്‍ച്ചക്കും നഷ്ടങ്ങള്‍ക്കും പുറകില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവാം. മാറിക്കൊണ്ടിരിക്കുന്ന സമയത്തിനനുസരിച്ച് നിങ്ങളുടെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാം. എന്നാല്‍ ജീവിതത്തില്‍ വരാന്‍ പോവുന്ന ദുരന്തങ്ങളും തകര്‍ച്ചയും നമുക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയും. ഓരോ രാശിക്കാര്‍ക്കും പ്രവചിക്കാന്‍ കഴിയുന്ന ചില പ്രശ്‌നങ്ങള്‍ അവരുടെ ജീവിതത്തില്‍ വരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ അവരെ പല വിധത്തിലാണ് ബാധിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്ക് എന്തൊക്കെ പ്രശ്‌നങ്ങള്‍ വരാന്‍ പോവുന്നുണ്ടെന്ന് നോക്കാം.

മേടം രാശി- ജോലി

മേടം രാശി- ജോലി

മേടം രാശിക്കാര്‍ അല്‍പമൊന്ന് കരുതി ഇരിക്കേണ്ടത് ജോലിയെയാണ്. എത്രയൊക്കെ ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചാലും അത് പലപ്പോഴും നിങ്ങളുടെ ജോലിയെ ദോഷകരമായി തന്നെയാണ് ബാധിക്കുക. മാത്രമല്ല ജോലിക്കാര്യത്തില്‍ പോലും യാതൊരു വിധത്തിലുള്ള ഉറപ്പും മറ്റുള്ളവര്‍ക്ക് നല്‍കരുത്. ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധച്ച് നീങ്ങാന്‍ നോക്കുക.

ഇടവം രാശി- ഈഗോ

ഇടവം രാശി- ഈഗോ

ഇടവം രാശിക്കാര്‍ ഈഗോയുടെ ആള്‍ക്കാരാണ്. അതുതന്നെയാണ് ജീവിതത്തില്‍ അവരെ താഴ്ത്തിക്കൊണ്ട് പോവുന്നത്. അവനവന്റെ ഭാഗത്ത് നിന്ന് എന്തെങ്കലും തരത്തിലുള്ള തെറ്റുകള്‍ ഉണ്ടായാല്‍ ഒരുകാരണവശാലും സോറി പറയാന്‍ മടിക്കേണ്ടതില്ല. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ബന്ധത്തെ എന്നന്നേക്കുമായി തകര്‍ക്കുന്നു. മാത്രമല്ല പല വിധത്തില്‍ അത് നിങ്ങളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.

 മിഥുനം രാശി- അനാരോഗ്യകരമായ ശീലങ്ങള്‍

മിഥുനം രാശി- അനാരോഗ്യകരമായ ശീലങ്ങള്‍

ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള അനാരോഗ്യകരമായ ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് നിര്‍ത്തുന്നതാണ് നല്ലത്. കാരണം ഇത് നിങ്ങളുടെ ജീവിതം വളരെയധികം വിഷമയമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പങ്കാളിയുമായി കഴിവതും സമയം ചിലവഴിക്കാന്‍ ശ്രമിക്കുക. മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എപ്പോഴും ശ്രമിക്കണം. അനാരോഗ്യകരമായ ശീലങ്ങള്‍ പരമാവധി ഒഴിവാക്കി അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കണം.

കര്‍ക്കിടകം രാശി- അശ്രദ്ധ

കര്‍ക്കിടകം രാശി- അശ്രദ്ധ

പല കാര്യങ്ങളിലും പലപ്പോഴായി കാണിക്കുന്ന അശ്രദ്ധയായിരിക്കും നിങ്ങളെ ജീവിതത്തില്‍ പ്രതിസന്ധിയിലേക്ക് കൊണ്ടു പോവുന്ന പ്രധാന കാരണം. നിങ്ങളുടെ അശ്രദ്ധക്ക് പലപ്പോഴും നിങ്ങള്‍ വലിയ വില നല്‍കേണ്ടതായി വരും. ആറ്റിറ്റിയൂഡ് തന്നെയാണ് ഇവിടെ പ്രധാനം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ മുന്നില്‍ കണ്ട് വേണം പല കാര്യങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടേണ്ടത്.

 ചിങ്ങം രാശി- അനാവശ്യ ബന്ധങ്ങള്‍

ചിങ്ങം രാശി- അനാവശ്യ ബന്ധങ്ങള്‍

നിങ്ങളെ തകര്‍ക്കുന്നത് പലപ്പോഴും നിങ്ങളുടെ അനാവശ്യ ബന്ധങ്ങളായിരിക്കും. അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കാന്‍ പരമാവധി ശ്രമിക്കുക. എന്നാല്‍ മാത്രമേ അത് നിങ്ങളുടെ ജീവിതത്തിന് നല്ല രീതിയില്‍ വരുകയുള്ളൂ. ഒരിക്കലും തനിക്ക് ചേരില്ലെന്ന് തോന്നുന്ന ബന്ധങ്ങളില്‍ പിടിച്ച് നില്‍ക്കരുത്. ഇത് നിങ്ങളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കും.

കന്നി രാശി- വിദ്വേഷം

കന്നി രാശി- വിദ്വേഷം

ഒരു കാരണവശാലും മനസ്സില്‍ വിദ്വേഷം വെച്ച് നടക്കരുത്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് ചുറ്റും തന്നെ നെഗറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഒരു കാരണവശാലും വിദ്വേഷസ്വഭാവം വെച്ച് നടക്കരുത്. ഇത് നിങ്ങളുടെ നാശത്തിലേക്കാണ് വഴിവെക്കുന്നത്.

തുലാം രാശി- കഴിഞ്ഞ കാലങ്ങള്‍

തുലാം രാശി- കഴിഞ്ഞ കാലങ്ങള്‍

കഴിഞ്ഞ കാലങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ സുവര്‍ണ കാലഘട്ടമായിരിക്കും. എന്നാല്‍ അതിനു ശേഷമുള്ള ജീവിതമാകട്ടെ വളരെയധികം പ്രതിസന്ധികള്‍ നിറഞ്ഞതും. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ജീവിതത്തില്‍ തുലാം രാശിക്കാര്‍ കഴിഞ്ഞ കാലത്തെക്കുറിച്ച് ആശങ്കാകുലരാവരുത്. ഇത് പലപ്പോഴും നിങ്ങളുടെ തകര്‍ച്ചയിലേക്കാണ് വഴിവെക്കുന്നത്.

വൃശ്ചികം രാശി- ഏകാന്തത

വൃശ്ചികം രാശി- ഏകാന്തത

നിങ്ങള്‍ ജീവിതത്തില്‍ ഏറ്റവും അനുഭവിക്കാന്‍ പോവുന്നത് വരും കാലങ്ങളില്‍ ഏകാന്തതയായിരിക്കും. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതം വളരെയധികം മടുപ്പിലേക്കാണ് എത്തിക്കുക. ജീവിതത്തില്‍ പല തരത്തിലുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുമെങ്കിലും പലപ്പോഴും ഏകാന്തത ഇഷ്ടപ്പെടുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

ധനു രാശി- കഴിഞ്ഞ തെറ്റുകള്‍

ധനു രാശി- കഴിഞ്ഞ തെറ്റുകള്‍

ജീവിതത്തില്‍ നമുക്ക് ഏതെങ്കിലും തരത്തില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. എന്നാല്‍ പലപ്പോഴും ധനു രാശിക്കാര്‍ക്ക് ഇതിനുള്ള പ്രവണത വളരെ കൂടുതലായിരിക്കും. തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

മകരം രാശി- തെറ്റുകളില്‍ നിന്ന് പഠിക്കാതിരിക്കുക

മകരം രാശി- തെറ്റുകളില്‍ നിന്ന് പഠിക്കാതിരിക്കുക

തെറ്റുകളില്‍ നിന്ന് പഠിക്കാതിരിക്കുന്നതാണ് മറ്റൊന്ന്. എപ്പോഴും തെറ്റുകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇത് നിങ്ങളില്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ ചെലുത്തി മാത്രമേ ഏത് കാര്യവും ചെയ്യാന്‍ പാടുകയുള്ളൂ.

കുംഭം രാശി- പ്രതീക്ഷകള്‍

കുംഭം രാശി- പ്രതീക്ഷകള്‍

ജീവിതത്തെക്കുറിച്ചുള്ള അമിത പ്രതീക്ഷകളാണ് പലപ്പോഴും പരാജയത്തിലേക്ക് നയിക്കുന്ന മറ്റൊന്ന്. എന്നാല്‍ വിചാരിച്ചതു പോലെ പ്രതീക്ഷക്കൊത്ത് വളരാന്‍ കഴിയാത്തത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അമിത പ്രതീക്ഷ ഒരു കാലത്തും നല്ലതല്ല.

മീനം രാശി- മുന്‍കാല ബന്ധങ്ങള്‍

മീനം രാശി- മുന്‍കാല ബന്ധങ്ങള്‍

മീനം രാശിക്കാര്‍ക്ക് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ബന്ധങ്ങള്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയായിരിക്കാം. അത്തരം ബന്ധങ്ങള്‍ നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് മനസ്സിലായാല്‍ അതിനെ അവിടെ ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്.

English summary

reasons for your zodiac downfall

These reasons will surely be the cause of your downfall. We bet, it cant get real than this!
Story first published: Saturday, March 17, 2018, 15:19 [IST]