രാശി പറയും വയറ്റിലെ കുഞ്ഞിന്റെ രാശി

Posted By:
Subscribe to Boldsky

സൂര്യരാശി അഥവാ സോഡിയാക് സൈന്‍ നമ്മളെയെല്ലാവരേയും സ്വാധീനിയ്ക്കുന്ന ഒന്നാണ്. രൂപം മുതല്‍ സ്വഭാവവും ഭാവിയുമെല്ലാം ഒരു പരിധി വരെ സോഡിയാക് സൈന്‍ അഥവാ രാശിപ്രകാരം സ്വാധീനമുണ്ടാകും.

കുഞ്ഞുങ്ങള്‍ അച്ഛനമ്മാര്‍ക്ക് ഏറ്റവും വലുതാണ്. അവരുടെ ജീവിതമെന്നു തന്നെ വേണം, പറയാന്‍. ഗര്‍ഭത്തില്‍ രൂപപ്പെടുമ്പോള്‍ മുതല്‍ കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ പ്രതീക്ഷയും സ്വപ്‌നവുമാണ്.

കുഞ്ഞുങ്ങള്‍ ജനിയ്ക്കുന്ന മാസമനുസരിച്ച് അവരുടെ സോഡിയാക് സൈന്‍ പ്രകാരം ചില പ്രത്യേക കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. അതായത് വയറ്റിലെ കുഞ്ഞിന്റെ ഭാവി, കുഞ്ഞിനെക്കുറിച്ച് പ്രസവത്തീയതി അറിഞ്ഞാല്‍ വരെ അറിയാം. കാരണം അതനുസരിച്ച് അവരുടെ സോഡിയാക് സൈന്‍ അറിയാം. പ്രസവത്തീയതിയില്‍ അധികം വ്യത്യാസ്ം വന്നില്ലെങ്കില്‍ മാത്രം.

ഏരീസ്

ഏരീസ്

ഏരീസ് വിഭാഗത്തില്‍ പെട്ട കുട്ടികള്‍ ലീഡര്‍ഷിപ്പ് ഗുണങ്ങളുള്ളവരായിരിയ്ക്കും. ജീവിതത്തില്‍ ആഗ്രഹങ്ങള്‍ വച്ചു പുലര്‍ത്തുന്നവര്‍. ആരെങ്കിലും തര്‍ക്കിച്ചാല്‍ തിരികെ തര്‍ക്കിക്കുന്നവരും. മത്സരബുദ്ധിയുള്ളവര്‍.

ടോറസ്

ടോറസ്

ടോറസ് കുട്ടികള്‍ ക്രിയേറ്റീവ് കുട്ടികളെന്ന ഗണത്തില്‍ പെട്ടവരാണ്. സര്‍ഗശേഷിയുള്ള ഇവര്‍ ജീവിതത്തിലെ പുതിയ അവസ്ഥകള്‍, അതായത് പുതുജീവിതം ഇഷ്ടപ്പെടുന്നവരും ആഗ്രഹിയ്ക്കുന്നവരുമാണ്.

ജെമിനി

ജെമിനി

ജെമിനി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ പെട്ടെന്നു തന്നെ ബോറടിക്കുന്നവരാണ്. സാഹസികപ്രിയരായ കുട്ടികളാണ് ഇവര്‍. പുതിയ കാര്യങ്ങള്‍ കണ്ടെത്തുവാന്‍ താല്‍പര്യപ്പെടുന്ന കുട്ടികള്‍.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ ചുറുചുറുക്കുള്ള, സ്‌നേഹം പ്രകടിപ്പിയ്ക്കുന്ന, എന്നാല്‍ തിരിച്ചത്ര സ്‌നേഹം പ്രതീക്ഷിയ്ക്കാത്ത കുട്ടികളാണ്. ക്ഷമയുള്ള ഇവരല്‍പം കാര്‍ക്കശ്യക്കാരുമായിരിയ്ക്കും. ദുര്‍ബലരായവരെ സംരക്ഷിയ്ക്കാന്‍ തയ്യാറായവരും ഇങ്ങനെ ചെയ്യുന്നവരും.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ എവിടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന, തിളങ്ങിനില്‍ക്കുന്ന പ്രകൃതക്കാരാണ്. സ്‌നേഹമുള്ള, സര്‍ഗാത്മകതയുള്ളവരും. തങ്ങളുടെ കഴിവു പുറത്തു കാണിയ്ക്കാനുള്ള വഴികള്‍ തനിയെ കണ്ടെത്തുന്നവരും.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ തങ്ങളേക്കാള്‍ കൂടുതല്‍ മറ്റുള്ളവരെ സംരക്ഷിയ്ക്കുന്നവരാണ്. തരപ്പെടുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിയ്ക്കുന്നവരുമാണ്.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ട കുട്ടികള്‍ സമാധാനപ്രിയരും സ്‌നേഹം നിറഞ്ഞവരുമാകും. കൊച്ചുമാലാഖയെന്നു വിശേഷിപ്പിയ്ക്കാവുന്ന ഗണത്തില്‍ പെടുന്നവര്‍. കുട്ടിയെന്ന നിലയില്‍ സമാധാനവും സ്‌നേഹവും ബാലന്‍സും മാത്രം ആഗ്രഹിയ്ക്കുന്നവര്‍.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവരായ കുട്ടികളെ പിടികിട്ടാന്‍ ബുദ്ധിമുട്ടാണ്. ഇവര്‍ കാര്യങ്ങളെല്ലാം തന്നെ മനസില്‍ സൂക്ഷിയ്ക്കുന്നതു തന്നെ കാരണം. അല്‍പം ദൂരൂഹരായ ഇവര്‍ രഹസ്യങ്ങള്‍ സൂക്ഷിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവരുമാണ്.

സാജിറ്റേറിയസ്

സാജിറ്റേറിയസ്

സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ട കുട്ടികള്‍ സന്തോഷപ്രകൃതമുള്ള, ശുഭപ്രതീക്ഷയുള്ള കു്ട്ടികളാകും. പുതിയ കാര്യങ്ങള്‍ എപ്പോഴും പഠിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവരും.

കാപ്രികോണ്‍

കാപ്രികോണ്‍

കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ അല്‍പം മുതിര്‍ന്ന പ്രകൃതക്കാരെപ്പോലെ തോന്നിയ്ക്കും. കാരണം ഇവരുടെ ബുദ്ധിയും ഗൗരവപ്രകൃതിയും തന്നെ. അല്‍പം മര്‍ക്കടമുഷ്ടിക്കാരായ ഇവര്‍ പരാജയം സമ്മതിക്കാന്‍ തയ്യാറാകാത്തതു കാരണം ഏതു ബുദ്ധിമുട്ടുള്ള അവസരങ്ങളും തരണം ചെയ്യാന്‍ കഴിയുന്നവരാണ്.

അക്വാറിയസ്

അക്വാറിയസ്

അക്വാറിയസ് വിഭാഗത്തില്‍ പെട്ട കുട്ടികള്‍ ഭൂമിയിലെ മാലാഖക്കുഞ്ഞുങ്ങളാണ്. ധൈര്യമുള്ള ഇവര്‍ അനുകമ്പയുള്ളവരും സ്‌നേഹപ്രകൃതക്കാരുമാണ്.

പീസസ്

പീസസ്

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ വളരെ സെന്‍സിറ്റീവായിരിയ്ക്കും. മര്യാദപ്രകൃതക്കാരായ ഇവര്‍ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ശേഷിയുള്ളരുമാകും. സിക്‌സ്ത് സെന്‍സെന്നു പറയാം. വാത്സല്യവും ഫാ്ന്റസി കഥകളും ഇഷ്ടപ്പെടുന്നവര്‍.

Read more about: zodiac sign pulse life
English summary

Zodiac Sign Reveals Facts About Your Baby

Zodiac Sign Reveals Facts About Your Baby, read more to know about,
Story first published: Monday, March 19, 2018, 7:15 [IST]