ഇടക്കൊന്ന് തള്ളവിരല്‍ നോക്കൂ, ഭാഗ്യം അവിടെയാണ്

Subscribe to Boldsky

ഹസ്തരേഖാ ശാസ്ത്രത്തിനും കൈയ്യിലെ അടയാളങ്ങള്‍ വച്ച് കാര്യങ്ങള്‍ പറയുന്നതിനും വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും പല വിധത്തിലുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി പലതും അറിയാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും തള്ളവിരലിലെ ചില ലക്ഷണങ്ങള്‍ നോക്കി നമുക്ക് ഇത്തരത്തിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ഹസ്തരേഖാശാസ്ത്രം നോക്കി നമുക്ക് നമുക്ക് പല കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. തള്ളവിരലിന്റെ ആകൃതിയും ലക്ഷണവും മനസ്സിലാക്കി ഭാവിയില്‍ എന്തൊക്കെ സംഭവിക്കാന്‍ പോവുന്നു എന്ന കാര്യത്തില്‍ നമുക്ക് ചിലത് മനസ്സിലാക്കാവുന്നതാണ്.നിങ്ങളുടെ തള്ളവിരിലിന്റെ ആകൃതിയും വലിപ്പവും നോക്കി നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം.

Most read:എല്ലാ മറുകും ഭാഗ്യമല്ല, ഭാഗ്യമറുകുകള്‍ ഇവിടെയാണ്

ഹസ്തരേഖാശാസ്ത്രം പോലെ തന്നെയാണ് കൈയ്യിലെ ഓരോ വിരലിന്റെ കാര്യവും. തള്ളവിരല്‍ നോക്കി നമുക്ക് പല കാര്യങ്ങളും തീരുമാനിക്കാന്‍ സാധിക്കുന്നു. തള്ളവിരലിനേക്കാള്‍ വിരലിന്റെ നഖത്തിന്റെ കാര്യത്തിലാണ് നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇത് നോക്കി എങ്ങനെ നമ്മുടെ ഭാഗ്യവും നിര്‍ഭാഗ്യവും മനസ്സിലാക്കാം എന്ന് നോക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

 ദീര്‍ഘചതുരത്തിലുള്ള നഖം

ദീര്‍ഘചതുരത്തിലുള്ള നഖം

നിങ്ങളുടെ തള്ളവിരലിന്റെ നഖത്തിന്റെ ആകൃതി ദീര്‍ഘചതുരത്തിലാണോ? ദീര്‍ഘചതുരത്തിലുള്ള നഖമാണോ നിങ്ങളുടെ തള്ളവിരലിലേത്. എങ്കില്‍ ശരിയ്ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന വ്യക്തിയായിരിക്കും നിങ്ങള്‍. ഏത് കാര്യത്തിനും ഫലം നെഗറ്റീവ് ആണെങ്കില്‍ പോലും ശരി മാത്രം ചെയ്യാന്‍ നിങ്ങള്‍ പ്രേരിതനാവും. മാത്രമല്ല തന്റെ അഭിപ്രായങ്ങള്‍ അത് ആരുടെ മുന്നിലും തുറന്ന് പറയുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. ശരിയുടെ പക്ഷത്ത് നിന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് തീരുമാനം കൈക്കൊള്ളുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

പരന്ന നഖം

പരന്ന നഖം

നിങ്ങളുടെ തള്ളവിരലിലെ നഖം പരന്നിട്ടാണോ? ചിലരുടെ നഖം നിങ്ങള്‍ കണ്ടിട്ടുണ്ടാവും പരന്നതും വിശാലമായതുമായ തള്ളവിരലിലെ നഖങ്ങളായിരിക്കും നിങ്ങളുടേത്. ഇത്തരം നഖങ്ങളും വിരലുകളും ഉള്ളവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി ചിന്തിച്ച് ചെയ്യുന്നവരായിരിക്കും. മാത്രമല്ല ഉപദേശിക്കാനും ഉപദേശിച്ച് നല്ല വഴിയിലൂടെ നടത്താനും ഇവര്‍ക്ക് കഴിയും. ഒരിക്കലും കള്ളത്തരത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ തയ്യാറാവില്ല. ജീവിതത്തിലെ പല അവസ്ഥകള്‍ക്കും പെട്ടെന്ന് തന്നെ ഒരു തീരുമാനം എടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എല്ലാവരുടേയും നന്മയായിരിക്കും ഇവരുടെ ആഗ്രഹം.

 വട്ടത്തിലുള്ള നഖം

വട്ടത്തിലുള്ള നഖം

നിങ്ങളുടെ നഖത്തിന്റെ ആകൃതി വട്ടത്തിലുള്ളതാണോ, അതും ചെറുത്. എങ്കില്‍ നിങ്ങള്‍ക്ക് ഉറച്ച മനസ്സിനുടമകളായിരിക്കും. വിശ്വാസം തന്നെയായിരിക്കും ഏത് കാര്യത്തിനും അടിസ്ഥാനം എന്ന് അടിയുറച്ച് വിശ്വസിയ്ക്കുന്നവരായിരിക്കും നിങ്ങള്‍. മാത്രമല്ല ഭയം നിങ്ങളെ ഒരു തരത്തിലും ബാധിയ്ക്കുകയില്ല. ഭയമില്ലാതെ ഏത് സത്യവും ആരുടെ മുന്നിലും വിളിച്ച് പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ലോകം നിലനില്‍ക്കുന്നത് തന്നെ സത്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എന്ന് വിചാരിക്കുന്നവരായിരിക്കും ഇവര്‍.

 ചെറിയ നഖം

ചെറിയ നഖം

നിങ്ങളുടെ തള്ളവിരലിലെ നഖം ചെറുതാണെങ്കില്‍ നിങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. ചെറിയ നഖമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ആശയവിനിമയത്തിന് നിങ്ങളെക്കഴിഞ്ഞേ മറ്റാളുകളുള്ളൂ എന്ന് നമുക്ക് അനുമാനിയ്ക്കാം. കാരണം അത്രയേറെ ഗുണകരമായിരിക്കും നിങ്ങളുടെ സംസാരം മറ്റുള്ളവര്‍ക്ക്. തളര്‍ന്നിരിക്കുന്ന ഒരു വ്യക്തിയെ നിങ്ങള്‍ക്ക് നിങ്ങളുടെ സംസാരത്തിലൂടെ ഉന്നതിയില്‍ എത്തിക്കാന്‍ കഴിയും. അത്രയധികം ശക്തിയുള്ള വാക്കുകളായാരിക്കും നിങ്ങളുടേത്. അതുകൊണ്ട് തന്നെ നല്ല സംസാരശൈലിയിലൂടെ ആളുകളെ വരുതിയിലാക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പലപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നു.

 ചതുരാകൃതിയില്‍ ഉള്ള നഖം

ചതുരാകൃതിയില്‍ ഉള്ള നഖം

ചതുരാകൃതിയില്‍ ഉള്ള ചെറിയ നഖമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ എന്ത് കാര്യത്തിനും നേതൃത്വം നല്‍കാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവായിരിക്കും. രാഷ്ട്രീയക്കാരായവരുടെ മിക്കവരുടേയും നഖത്തിന്റെ ആകൃതി ചതുരാകൃതി ആയിരിക്കും. ഇതിലൂടെ നമുക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഏത് കാര്യത്തിനും ശരിയുടെ പക്ഷത്ത് നിന്ന് ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും മാത്രമാണ് ഇവര്‍ തയ്യാറാവുന്നത്. എന്താണ് ശരിയെന്ന് നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മിടുക്കുള്ളവരായിരിക്കും. നിങ്ങളുടെ മനസ്സിലുള്ള കാര്യം വെച്ച് തന്നെയായിരിക്കും മറ്റുള്ളവരെ അളക്കുന്നതും എന്നത് ശ്രദ്ധേയമാണ്.

ത്രികോണാകൃതിയില്‍ നഖം

ത്രികോണാകൃതിയില്‍ നഖം

നിങ്ങളുടെ നഖത്തിന്റെ ആകൃതി ത്രികോണാകൃതിയിലാണെങ്കിലും അല്‍പം ശ്രദ്ധിച്ചോളൂ. ഏത് കാര്യത്തിനും എടുത്ത് ചാട്ടമായിരിക്കും അതിന്റെ അര്‍ത്ഥം. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ആണ് നിങ്ങളുടെ നഖത്തിന്റെ ആകൃതിയെങ്കില്‍ നിങ്ങള്‍ ബോള്‍ഡ് ആയി കാര്യങ്ങളെ തീരുമാനിയ്ക്കുന്നവനും ഭയം കൂടാതെ ഏത് കാര്യത്തേയും സമീപിയ്ക്കുന്നവനും ആയിരിക്കും. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഓവല്‍ ഷേപ്പിലുള്ള നഖം

ഓവല്‍ ഷേപ്പിലുള്ള നഖം

ഓവല്‍ ഷേപ്പിലുള്ള നഖമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ നിങ്ങളൊരു ക്രിയേറ്റീവ് വ്യക്തിത്വത്തിന് ഉടമയായിരിക്കും. ഇതിലൂടെ തന്നെ ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ നിങ്ങള്‍ക്ക് സാധിയ്ക്കും. സ്വന്തമായി ഓരോ കാര്യങ്ങളും ചെയ്ത് അതിന് വേണ്ടി ജീവിതത്തില്‍ പ്രയത്‌നിക്കുന്നതിന് ഇവര്‍ വളരെയധികം തയ്യാറാവുന്നു. മാത്രമല്ല എത്ര ചെറിയ കാര്യങ്ങളില്‍ പോലും വളരെയധികം സൂക്ഷ്മതയോട് കൂടി ചെയ്യുന്നവരായിരിക്കും ഇവര്‍.

 ക്യൂട്ടിക്കിളിനോട് ചേര്‍ന്ന്

ക്യൂട്ടിക്കിളിനോട് ചേര്‍ന്ന്

നഖം ക്യൂട്ടിക്കിളിനോട് ചേര്‍ന്നാണ് ഉള്ളതെങ്കില്‍ അതും നിങ്ങളിലെ പ്രത്യേകതയെയാണ് പറയുന്നത്. ക്യൂട്ടിക്കിളിനോട് ഒട്ടിച്ചേര്‍ന്നാണ് നഖമെങ്കില്‍ സമൂഹത്തില്‍ ഒരിക്കലും പിന്നോട്ട് പോകാത്തവനായിരിക്കും നിങ്ങള്‍. ഒരു കാരണവശാലും ഭയത്തോട് കൂടി യാതൊരു കാര്യത്തേയും സമീപിയ്ക്കേണ്ട അവസ്ഥ നിങ്ങളിലുണ്ടാവില്ല. ഏത് കാര്യത്തേയും വളരെയധികം തന്റേടത്തോടെ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Your thumb nail size says about you

    In this article we explaines your thumb nail size says about you, read on.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more