രാശിപ്രകാരം പേര് ഈ അക്ഷരത്തില്‍ വേണം തുടങ്ങാന്‍

Posted By:
Subscribe to Boldsky

രാശിപ്രകാരം പല വിധത്തില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞ് വരാറുണ്ട്. ഭാവിയും ഭൂതവും എല്ലാം പല വിധത്തിലാണ് നിങ്ങളുടെ രാശിപ്രകാരം മനസ്സിലാക്കാവുന്നതാണ്. രാശിപ്രകാരം കൃത്യമായി കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പേര് ഇടുന്നത് പോലും രാശി നോക്കിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. രാശി നോക്കി പേരിടുമ്പോള്‍ അത് നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നുണ്ടോ എന്ന് നോക്കാം.

അതിലുപരി രാശിപ്രകാരം ഓരോരുത്തരുടേയും സ്വഭാവങ്ങളും വ്യക്തിത്വങ്ങളും വ്യത്യസ്തമാണ്. രാശിപ്രകാരം ഏത് തരക്കാരാണ് നിങ്ങള്‍ എന്ന് നോക്കാം. ഇത് എങ്ങനെയെല്ലാം നിങ്ങളുടെ ഭാഗ്യത്തെ സഹായിക്കുന്നു എന്ന് നോക്കാം. രാശിപ്രകാരം നിങ്ങളുടെ വ്യക്തിത്വം നോക്കാം.

മേടം

മേടം

മേടം രാശി ഭരിക്കുന്നത് ചൊവ്വയാണ്. മേടം രാശി ഊര്‍ജ്ജത്തിന്റെയും ചലനാത്മകതയുടെയും ശേഖരമാണ്. തങ്ങളുടെ ആകര്‍ഷകത്വവും വ്യക്തിപ്രഭാവവും വഴി ഈ രാശിയിലുള്ളവര്‍ പ്രശസ്തരായ നേതാക്കളാവും. പുതിയ സാഹചര്യങ്ങളില്‍ അവര്‍ ലജ്ജാലുക്കളാവുകയോ, ഭയപ്പെടുകയോ ഇല്ല. ച എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളാണ് ഇവര്‍ക്ക് നല്ലത്.

ഇടവം

ഇടവം

വെള്ളിയാണ് ഇടവം രാശി ഭരിക്കുന്നത്. ഇതില്‍ പെട്ടവര്‍ ശാരീരിക സന്തോഷങ്ങളും, ഭൗതിക വസ്തുക്കളും ഇഷ്ടപ്പെടുന്നവരാണ്. സുഖസൗകര്യങ്ങള്‍ ഇഷ്ടപ്പെടുന്ന ഇത്തരക്കാര്‍ മനോഹരവും, സുഖകരവുമായ ചുറ്റുപാടില്‍ കഴിയാന്‍ ഇഷ്ടപ്പെടും. ന എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളാണ് ഈ രാശിക്കാര്‍ക്ക് നല്ലത്.

മിഥുനം

മിഥുനം

ബുധന്‍ അധിപനായ മിഥുനം രാശിക്കാര്‍ സംസാരപ്രിയരാണ്. അവരുടെ മനസാണ് സംഭാഷണത്തിന് പിന്നിലെ പ്രേരക ശക്തി. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും ഇവര്‍ തല്‍പരരാവും. ഇവര്‍ക്ക് മ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര് ഭാഗ്യം നല്‍കുന്നു.

കര്‍ക്കിടകം

കര്‍ക്കിടകം

ചന്ദ്രന്‍ അധിപനായ കര്‍ക്കിടക രാശിക്കാര്‍ കുടുംബത്തിലും വീട്ടിലും നല്ല സന്തോഷം അനുഭവിക്കും. ഇവര്‍ മാതൃസ്‌നേഹമുള്ളവരും, കുടുംബസ്‌നേഹമുള്ളവരും, മറ്റുള്ളവരെ സ്‌നേഹത്തോടെ പരിപാലിക്കുന്നവരായിരിക്കും. മാത്രമല്ല ഇവരില്‍ ക എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര് ഭാഗ്യം നല്‍കുന്നു.

 ചിങ്ങം

ചിങ്ങം

സൂര്യനാണ് ചിങ്ങം ഭരിക്കുന്നത്. വളരെ ഉല്‍ക്കര്‍ഷയും ക്രിയാത്മകതയുമുള്ളവരാണ് ഇവര്‍. മറ്റുള്ളവരില്‍ ഇവര്‍ മതിപ്പുണ്ടാക്കും. ഇവര്‍ക്ക് ര അക്ഷരത്തില്‍ തുടങ്ങുന്ന പേരാണ് ഏറ്റവും ഭാഗ്യം നല്‍കുന്നത്.

 കന്നി

കന്നി

കന്നി രാശിയെ ഭരിക്കുന്നത് ബുധനാണ്. ഇതില്‍ ജനിക്കുന്നവര്‍ വളരെ തമാശക്കാരും, ശ്രദ്ധാലുക്കളും, വിമര്‍ശന സ്വഭാവവുമുള്ളവരായിരിക്കും. വളരെ അദ്ധ്വാനശീലരും, ചിട്ടയുള്ളവരും, മികവുള്ളവരുമാകയാല്‍ ഇവര്‍ തങ്ങളുടെ ജോലിയില്‍ മികവ് പ്രകടിപ്പിക്കും. പ എന്ന അക്ഷരത്തില്‍ പേര് വെ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ.

തുലാം

തുലാം

തുലാം രാശിയുടെ അധിപന്‍ വെള്ളിയാണ്. തങ്ങളുടെ പങ്കാളികള്‍ക്കൊപ്പമായിരിക്കുമ്പോള്‍ അവര്‍ പൂര്‍ണ്ണരാണെന്ന് തോന്നും. ന എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നതാണ് ഇവര്‍ക്ക് ഭാഗ്യം.

 വൃശ്ചികം

വൃശ്ചികം

ചൊവ്വയും പ്ലൂട്ടോയുമാണ് വൃശ്ചികരാശിയുടെ അധിപന്മാര്‍. ഇതില്‍ പെടുന്നവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുകയോ, അലസഭാഷണങ്ങള്‍ക്ക് തുനിയുകയോ ഇല്ല. പ്രധാന കാര്യങ്ങളൊന്നും ചോദിക്കാതെ തന്നെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കും. അവര്‍ വളരെ ജിജ്ഞാസുക്കളുമായിരിക്കും. ജ എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നതാണ് ഇവര്‍ക്ക് ഭാഗ്യം.

 ധനു

ധനു

വ്യാഴമാണ് ധനുരാശിയുടെ അധിപന്‍. സത്യസന്ധരായ ധനുരാശിക്കാര്‍ക്ക് ഫിലോസഫിയിലും മതത്തിലും താല്പര്യമുണ്ടാവും. ത എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നതാ്ണ് ഏറ്റവും ഉത്തമം.

 മകരം

മകരം

മകരത്തിന്റെ അധിപന്‍ ശനിയാണ്. അദ്ധ്വാനശീലരും, മികവുള്ളവരും, മൗലികതയുമുള്ള ഈ രാശിക്കാര്‍ അധികം ചലനങ്ങളൊന്നും ഉണ്ടാക്കില്ല. അ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ എന്തുകൊണ്ടും നല്ലതാണ്.

കുംഭം

കുംഭം

കുംഭം രാശിയുടെ അധിപന്മരാര്‍ ശനിയും യുറാനസും ആണ്. മനുഷ്യസ്‌നേഹികളും, ദയാലുക്കളുമായ ഇവര്‍ ലോകത്തെ മികച്ച ഒരിടമാക്കാന്‍ താല്പര്യപ്പെടുന്നവരാണ്. ശ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരാണ് ഇവര്‍ക്ക് ഏറ്റവും നല്ലത്.

മീനം

മീനം

മീനം രാശി ഭരിക്കുന്നത് വ്യാഴവും നെപ്ട്യൂണുമാണ്. വളരെ സഹായ മനസ്ഥിതിയുള്ളവരും, അഹന്തയില്ലാത്തവരുമാണ് ഇവര്‍ ഉ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരാണ് ഏറ്റവും നല്ലത്.

English summary

Your Name Bringing Bad Luck To You

Names can have positive or negative vibrations. Is your name bringing bad luck to you, read on.
Story first published: Saturday, February 17, 2018, 15:58 [IST]