നായസ്‌നേഹം വിനയായി, അവസാനം മൂക്ക് പോയി

Posted By:
Subscribe to Boldsky

നായ്ക്കളെ വളര്‍ത്തുന്നവര്‍ ഒട്ടും പുറകിലല്ല നമ്മുടെ നാട്ടില്‍. ചിലപ്പോള്‍ മനുഷ്യരേക്കാള്‍ പരിഗണനയും സ്‌നേഹവും എല്ലാം നായ്ക്കള്‍ക്ക് നമ്മള്‍ കൊടുക്കുന്നു. പക്ഷേ പലപ്പോഴും അതിരു കവിഞ്ഞ സ്‌നേഹം പല വിധത്തിലുള്ള അപകടങ്ങളും നമുക്കുണ്ടാക്കുന്നുണ്ട്. വളര്‍ത്തു നായ സ്‌നേഹത്തോടെ ഒന്നു തലോടിയപ്പോള്‍ ഇവര്‍ക്ക് നഷ്ടമായത് ഇവരുടെ മൂക്കാണ്.

പ്രസവ രാശി പറയും കുഞ്ഞിന്റെ ബുദ്ധിയും ഭാഗ്യവും

ഈ അപകടത്തിനു ശേഷം അവര്‍ക്ക് മൂക്ക് പൂര്‍ണമായും നീക്കേണ്ടി വന്നു. ഇപ്പോള്‍ കൃത്രിമമായ മൂക്കാണ് ഇവര്‍ക്ക് വെച്ച് പിടിപ്പിച്ചിട്ടുള്ളത്. ജെയ്ന്‍ ഹാര്ഡ്മാന്‍ എന്നാണ് ഇവരുടെ പേര്. ഈ ഒരു സംഭവത്തിന് ആസ്പദമായ കാര്യങ്ങള്‍ നോക്കാം. മൂക്കിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെല്ലാം ഇതോടെ അവതാളത്തിലായി. എത്രത്തോളം ഈ സംഭവം അവരുടെ ജീവിതത്തെ പിന്നീട് ബാധിച്ചെന്ന് നോക്കാം.

കളിക്ക് തുടങ്ങിയത് കാര്യമായി

കളിക്ക് തുടങ്ങിയത് കാര്യമായി

വളര്‍ത്തുനായയുമായുള്ള കളിയാണ് പലപ്പോഴും ഇവരെ ഇത്തരം പ്രതിസന്ധിയില്‍ ആക്കിയത്. ജെന്‍ ഹാര്‍ഡ്മാന്‍ എന്നാണ് ഇവരുടെ പേര്. കളിക്കുന്നതിനിടയില്‍ നായയുടെ കൈ അറിയാതെ മൂക്കില്‍ തട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മാത്രമല്ല രോഗപ്രതിരോധ ശേഷിയാകട്ടെ ഇവര്‍ക്ക് വളരെ കുറവായിരുന്നു.

കാര്യമാക്കിയെടുത്തില്ല

കാര്യമാക്കിയെടുത്തില്ല

എന്നാല്‍ ഇത്തരത്തിലൊരു സംഭവം നടന്നത് പിന്നീട് കാര്യമാക്കി എടുത്തില്ല അവര്‍. പക്ഷേ ആറുമാസം കൊണ്ട് അവരുടെ മൂക്കിന് കാര്യമായ പ്രശ്‌നങ്ങള്‍ നേരിടുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. മൂക്കിന്റെ പാലം വീങ്ങുന്നതിനും പീന്നീട് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനും ഇത് പ്രശ്‌നമായി.

 മറ്റു വഴികളില്ലാതെ

മറ്റു വഴികളില്ലാതെ

ഡോക്ടര്‍മാര്‍ പല വിധത്തിലുള്ള ചികിത്സകളും മറ്റും ചെയ്തിട്ടും മറ്റ് വഴികളൊന്നുമില്ലാതെ അവസാനം അവരുടെ മൂക്ക് നീക്കം ചെയ്യേണ്ടതായി വന്നു. എന്നാല്‍ മൂക്ക് നീക്കം ചെയ്ത ശേഷം ഇവര്‍ വെഗ്നേഴ്‌സ് ഗ്രാന്‍ലുമറ്റോസിസ് എന്ന രോഗത്തിലേക്കും കടക്കുകയുണ്ടായി. എന്നാല്‍ ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ നിങ്ങളെ എത്തിക്കും എന്ന അവസ്ഥയായി.

ഇപ്പോള്‍ ജീവിതം

ഇപ്പോള്‍ ജീവിതം

എന്നാല്‍ പിന്നീട് മരണത്തില്‍ നിന്നും തിരിച്ച് വന്ന ജെയ്ന്‍ കൃത്രിമമായ മൂക്ക് വെച്ച് പിടിപ്പിക്കുകയും ചെയ്തു. എന്നും കിടക്കാന്‍ പോവുന്നതിന് മുന്‍പ് മൂക്ക് ഊരി വെക്കുകയും ശരിക്കുള്ള മൂക്കിന്റെ ഓട്ടയില്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി കിടക്കുകയും ആണ് ചെയ്യുന്നത്. എല്ലാ ദിവസവും വൃത്തിയായി കഴുകുകയും ചെയ്യുന്നു കൃത്രിമ മൂക്കില്‍. സാധാരണ മൂക്ക് പോലെ തന്നെ കഫവും ജലദോഷവും എല്ലാം ഇതില്‍ ഉണ്ടാവുന്നു.

രണ്ട് വര്‍ഷമായി

രണ്ട് വര്‍ഷമായി

എന്നാല്‍ ഗന്ധം അറിയുന്നതിനുള്ള കഴിവ് ഇവര്‍ക്ക് നഷ്ടപ്പെട്ടു. രണ്ട് വര്‍ഷത്തിലധികമായി ഒരു തരത്തിലുള്ള ഗന്ധവും ഇവര്‍ക്ക് അറിയാന്‍ കഴിയുകയില്ല.

തമാശ പോലെ

തമാശ പോലെ

എന്നാല്‍ ജെയ്ന്‍ തന്റെ അവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ അല്‍പം തമാശ കലര്‍ന്ന മട്ടിലാണ് പറയുന്നത്. തുമ്മുമ്പോള്‍ തെറിച്ച് പോവുന്ന മൂക്കാണ് തന്റെ എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും കടുകട്ടിയായിട്ടുള്ളത് ഇത്തരത്തിലൊരു തുമ്മലാണ് എന്നാണ് ഇവര്‍ പറയുന്നത്.

ജീവിതത്തില്‍ ഇപ്പോള്‍

ജീവിതത്തില്‍ ഇപ്പോള്‍

കീമോ തെറാപ്പി ഉള്‍പ്പടെയുള്ള കഷ്ടപ്പാടുകളിലൂടെ അവര്‍ കടന്നു പോയി. എങ്കിലും ഇതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് ഇവര്‍ ഇന്ന്. മാത്രമല്ല താന്‍ ഇപ്പോള്‍ ഏറെ സ്‌നേഹിക്കുന്നത് തന്റെ കൃത്രിമ മൂക്കാണ് എന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല തന്റെ ഒറിജിനല്‍ മൂക്ക് അല്‍പം വലുതാണ് എന്നും അവര്‍ പറയുന്നു.

English summary

She Explains Her Life Of Having A Prosthetic Nose After A Dog Attack

She is known to take off her nose every day. She explains about the struggle that she is going through to lead a life with a prosthetic nose! Check out her inspirational story…