കുളി കഴിഞ്ഞാല്‍ മുഖമാണോ ആദ്യം തുടയ്ക്കാറ്,എങ്കില്‍

Posted By:
Subscribe to Boldsky

നമ്മുടെ പല ശീലങ്ങളും പലപ്പോഴും പല കാര്യങ്ങളും വിശദീകരിയ്ക്കുന്നവയാണ്. നാമറിയാതെ തന്നെ നമ്മുടെ പല ശീലങ്ങളും പല കാര്യങ്ങളും വെളിപ്പെടുത്തുന്നു.

ഇത്തരത്തില്‍ നമ്മുടെ ശീലം നോക്കി നമ്മെക്കുറിച്ചു പറയാന്‍ സാധിയ്ക്കുന്ന ഒന്ന് കുളിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. കുളി കഴിഞ്ഞ് ആദ്യം നമ്മള്‍ ശരീരത്തിന്റെ ഏതു ഭാഗമാണ് തോര്‍ത്തുകയെന്നതനുസരിച്ചാണ് ഓരോ കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നത്.

പലരും ശരീരത്തിന്റെ പല ഭാഗങ്ങളാകും, തോര്‍ത്തുക. ചിലര്‍ തല, ചിലര്‍ പുറം, ചിലര്‍ മുഖം എന്നിങ്ങനെ പോകുന്നു, ഇത്. ഏതു ഭാഗമാണ് ആദ്യം തുടയ്ക്കുന്നതെന്നതിന്റെ അിടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ വിശദീകരിയ്ക്കാം. പലരിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു കണ്ടെത്തിയത്. ഇതെക്കുറിച്ചറിയൂ,

തലയാദ്യം

തലയാദ്യം

കുളി കഴിഞ്ഞ് തലയാദ്യം തുടയ്ക്കുന്നവരെങ്കില്‍ പ്രാക്ടിക്കലായ ആളുകളാണെന്നു പറയാം. ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഇക്കൂട്ടര്‍ മദ്യപിച്ചാല്‍ ചതിയ്ക്കപ്പെടാനും സാധ്യതയുണ്ട്. കിടക്കയില്‍ അധികം മിടുക്കരാകില്ല. മദ്യപാനം പല കാര്യങ്ങള്‍ക്കുമുള്ള കാരണമായി പറയുന്ന കൂട്ടരുമാകാം.

മുഖം

മുഖം

മുഖം ആദ്യം തുടയ്ക്കുന്നവരെങ്കില്‍ എല്ലാ കാര്യങ്ങളിലും മേധാവിത്വം കയ്യേറുന്ന കൂട്ടരാണ്. മുന്നില്‍ നിന്നു കാര്യങ്ങള്‍ നയിച്ച് വിജയത്തിലെത്തിയ്ക്കാന്‍ കഴിയുന്നവരുമാണ്. മറ്റുള്ളവരുട കാര്യങ്ങളില്‍ അമിതമായി ഇടപെടുന്ന ഇവര്‍ അക്രമണസ്വഭാവം കൊണ്ടു തന്നെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടും.

കഴുത്ത്

കഴുത്ത്

കഴുത്ത് ആദ്യം തുടയ്ക്കുന്നവര്‍ പൊതുവെ ഭീരുക്കളാണെന്നു വേണം, പറയാന്‍. മറ്റുള്ളവര്‍ തങ്ങള്‍ക്കെതിരെ കരുനീക്കം നടത്തുന്നുവെന്നു കരുതുന്നവരാണിവര്‍. ജീവിതത്തി്ല്‍ ഇടയ്ക്കിടെ കൗണ്‍സിലിംഗ് നടത്തേണ്ടി വരുന്നവര്‍.

നെഞ്ച്

നെഞ്ച്

മധുരസ്വഭാവമുള്ളവരാണ് നെഞ്ച് ആദ്യം തുടയ്ക്കുന്നവര്‍. ആവശ്യത്തില്‍ കൂടുതല്‍ ചിരിയ്ക്കുന്ന ഇവരെ മുതലെടുക്കാമെന്ന ചിന്താഗതി മറ്റുള്ളവര്‍ക്കുണ്ടാകും. അല്‍പം വിഡ്ഢി സ്വഭാവമുള്ള ഇവര്‍ മറ്റുള്ളവരെ സഹായിക്കുവാനും മുന്‍പന്തിയിലാകും.

വയര്‍

വയര്‍

വയര്‍ ആദ്യം തുടയ്ക്കുന്നവരാണെങ്കില്‍ അത്യാഗ്രഹമുള്ള പ്രകൃതമായിരിയ്ക്കും. പണം നേടാന്‍ ശ്രമിയ്ക്കുന്ന ഇവര്‍ ഏതു മാര്‍ഗത്തിലൂടെയും ഇതിനായി ശ്രമിയ്ക്കുകയും ചെയ്യും. മറ്റുള്ളവരുടെ സങ്കടം ചിലപ്പോള്‍ തമാശരൂപത്തില്‍ കാണുന്ന ചിലര്‍.

കൈകള്‍

കൈകള്‍

കൈകള്‍ ആദ്യം തുടയ്ക്കുന്നവരെങ്കില്‍ പൊതുവെ ദുഖിതരായ, സന്തോഷമില്ലാത്ത പ്രകൃതമാകും. അവര്‍ക്കു നല്ല ഗുണങ്ങളുണ്ടെങ്കിലും ഇതു മറ്റുള്ളവര്‍ക്ക തിരിച്ചറിയാന്‍ സാധിയ്ക്കില്ല. ഇവരുടെ പ്രകൃതം മുന്‍കൂട്ടി പറയാനാകില്ല. എപ്പോള്‍ വേണമെങ്കിലും മാറിമറയാം. തങ്ങള്‍ക്ക് അടുത്തറിയാവുന്നവരെ മാത്രം വിശ്വസിയ്ക്കുന്ന പ്രകൃതക്കാരുമാകും.

പുറംഭാഗം

പുറംഭാഗം

പുറംഭാഗം ആദ്യം തുടയ്ക്കുന്നവരെങ്കില്‍ ക്രിയേറ്റീവ് തരമാകുമെങ്കിലും വിശ്വസിയ്ക്കാന്‍ പറ്റാത്തവരാണെന്നു വേണം, പറയാന്‍.

കാലുകള്‍

കാലുകള്‍

കാലുകള്‍ ആദ്യം തുടയ്ക്കുന്നവരാണ് ഏററവും നല്ലവരെന്നു വേണം, പറയാന്‍. വളരെ സമാര്‍ട്ടായ ഇവര്‍ ഏതു സാഹചര്യത്തിലും തമാശക്കാരുമാണ്.

Read more about: life pulse
English summary

What The Body Part You Dry First Reveals About You

What The Body Part You Dry First Reveals About You, Read more to know about,
Story first published: Tuesday, March 20, 2018, 16:43 [IST]